വായനാറ്റമകറ്റാന്‍ ഒരു കഷ്ണം ചെറുനാരങ്ങ മതി
വായനാറ്റമകറ്റാന്‍ ഒരു കഷ്ണം ചെറുനാരങ്ങ മതി
വായ്നാറ്റം നമുക്കു മാത്രമല്ല, നമ്മുടെ ചുറ്റുമുള്ളവരേയും വെറുപ്പിയ്ക്കുന്ന
ഒന്നാണ്. ഇതിന് വായ ശരിയായി വൃത്തിയാക്കാത്തതും പല്ലു കേടു വരുന്നതും ദന്തരോഗങ്ങളുമെല്ലാം കാരണമാകാറുണ്ട്.വായിലെ ഉമിനീര് കുറയുമ്ബോഴാണ് സാധാരണ വായ്നാറ്റമുണ്ടാകുന്നത്. ഇതുകൊണ്ടുതന്നെ ഡ്രൈ മൗത്ത് വായനാറ്റത്തിനുള്ള ഒരു പ്രധാന കാരണമാണ്.
വായില്‍ വളരുന്ന ബാക്ടീരിയകളാണ് വായ്നാറ്റത്തിനുള്ള മറ്റൊരു പ്രത്യേക കാരണം. ഇവയാണ് ദന്ത,മോണരോഗങ്ങള്‍ ഉണ്ടാക്കുന്നതും.വായനാറ്റമകറ്റാന്‍ സ്വാഭാവിക വഴികള്‍ തേടുന്നതാണ് എല്ലായ്പ്പോഴും നല്ലത്. മൗത്ത് വാഷ് പോലുള്ളവയിലെ കെമിക്കലുകള്‍ വായനാറ്റത്തിനു താല്‍ക്കാലികമായ പ്രതിവിധിയാകുമെങ്കിലും പല്ലപ്പോഴും ആരോഗ്യപരമായ പ്രശ്നങ്ങളുണ്ടാക്കുന്നുണ്ട്. ഇവയേക്കാള്‍ എന്തുകൊണ്ടും നല്ലത് തികച്ചും സ്വാഭാവികപരിഹാരങ്ങളാണ്. ഇതിലൊന്നാണ് ചെറുനാരങ്ങ.
പല ആരോഗ്യഗുണങ്ങളുമുള്ള ഒന്നാണ് ചെറുനാരങ്ങ. ഇതിലെ വൈറ്റമിന്‍ സി, ആന്റിഓക്സിഡന്റുകള്‍ എന്നിവ പലപ്പോഴും ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. സൗന്ദര്യത്തിനും മുടിയ്ക്കും ആരോഗ്യത്തിനും ഒരുപോലെ സഹായകമായ ചെറുനാരങ്ങ വായ്നാറ്റമകറ്റാനുള്ള ഉത്തമമപരിഹാരം കൂടിയാണ്. യാതൊരു ദോഷവശങ്ങളുമില്ലാത്ത സ്വാഭാവിക പരിഹാരമെന്നു വേണം, പറയാന്‍. പല്ലിന് തിളക്കവും ആരോഗ്യവും നല്‍കുന്ന ഒരു ഘടകം കൂടിയാണ് ചെറുനാരങ്ങ
ചെറുനാരങ്ങിലെ വൈറ്റമിന്‍ സിയാണ് വായനാറ്റമകറ്റാന്‍ സഹായിക്കുന്നത്. വായിലെ ബാക്ടീരിയകള കൊന്നൊടുക്കാന്‍ ഇവയ്ക്കു കഴിയും. വായില്‍ ഉമിനീരുല്‍പാദിപ്പിയ്ക്കാനും.
വായ്നാറ്റത്തിന് മൗത്ത്വാഷ് പോലുള്ളവ ഉപയോഗിയ്ക്കുന്നവരുണ്ട്. ഇതില്‍ കെമിക്കലുകള്‍ അടങ്ങിയിരിയ്ക്കുന്നതു കൊണ്ട് എല്ലാ അര്‍ത്ഥത്തിലും ആരോഗ്യകരമെന്നു പറയാനാകില്ല.
വായ്നാറ്റത്തിന് സ്വാഭാവിക പ്രതിവിധികളുമുണ്ട്. ഇതിലൊന്നാണ് ചെറുനാരങ്ങ. ചെറുനാരങ്ങ പല വിധത്തിലും വായ്നാറ്റത്തിന് പ്രതിവിധിയായി ഉപയോഗിയ്ക്കാം.
ചെറുനാരങ്ങ പല്ലിനു നിറം നല്‍കാനും മോണയുടെ ആരോഗ്യത്തിനുമെല്ലാം അത്യുത്തമമാണ്. വായിലെ പല പ്രശ്നങ്ങള്‍ക്കുമുള്ള സ്വാഭാവിക പരിഹാരമാണ് ചെറുനാരങ്ങ. ചെറുനാരങ്ങയ്ക്കൊപ്പം പല ചേരുവകളും കലര്‍ത്തിയോ അല്ലാതെയോ ഉപയോഗിയ്ക്കാം. തികച്ചും സ്വാഭാവിക വഴികളായതുകൊണ്ടുതന്നെ പല്ലിനു ദോഷം വരുമെന്ന പ്രശ്നവും വരുന്നില്ല.
വായനാറ്റമകറ്റാന്‍ ഒരു കഷ്ണം ചെറുനാരങ്ങ മതി
ഒരു കപ്പു ചൂടുവെള്ളത്തില്‍
ഒരു കപ്പു ചൂടുവെള്ളത്തില്‍ 1 ടേബിള്‍സ്പൂണ്‍ നാരങ്ങ പിഴിഞ്ഞൊഴിയ്ക്കുക. ഇതില്‍ കാല്‍ ടീസ്പൂണ്‍ ഉപ്പു ചേര്‍ത്തിളക്കുക. ഇത് വായിലൊഴിയ്ച്ച് ഇടയ്ക്കിടെയോ രാവിലെയോ വൈകീട്ടോ വായ വൃത്തിയ്ക്കാംഉപ്പും നല്ലൊരു അണുനാശിനിയാണ്. ചെറുനാരങ്ങയിലെ വൈറ്റമിന്‍ സിയും ഇതിനു സഹായിക്കും. ഇവ രണ്ടും ചേരുമ്ബോള്‍ പ്രയോജനം ഇരട്ടിയാകും. ഇത് പല്ലിന്റെയും മോണയുടേയും ആരോഗ്യത്തിനും ഏറെ ഗുണകരമാണ്. ദിവസവും ചെയ്യാന്‍ പറ്റില്ലെങ്കിലും ആഴ്ചയില്‍ രണ്ടുമൂന്നുതവണയെങ്കിലും ഇതു ചെയ്യുന്നതു ഗുണം നല്‍കും.
വായനാറ്റമകറ്റാന്‍ ഒരു കഷ്ണം ചെറുനാരങ്ങ മതി
ഇഞ്ചി നീര്
ഒരു ടീസ്പൂണ്‍ ഇഞ്ചി നീര്, 1 ടീസ്പൂണ്‍ ചെറുനാരങ്ങാനീര് എന്നിവ കലര്‍ത്തുക. ഇത് വായിലൊഴിച്ചു രണ്ടുനേരം കഴുകാം.ഇഞ്ചി വായിലെ ബാക്ടീരിയകളെ കൊന്നൊടുക്കാന്‍ ഏറെ നല്ലതാണ്. വൈറ്റമിന്‍ സി കൂടിയാകുമ്ബോള്‍ ഇത് ഇരട്ടി ഗുണം നല്‍കും. മോണരോഗങ്ങളകറ്റാനും ഈ മിശ്രിതം ഏറെ നല്ലതാണ്. ഇത് വെള്ളത്തില്‍ ചേര്‍ത്തു മിക്സ് ചെയ്ത ശേഷം ഉപയോഗിയ്ക്കാം. ദിവസവും ഉപയോഗിയ്ക്കാവുന്ന ഒരു മൗത്ത് വാഷാണിത്. വായ്നാറ്റകലുമെന്നുറപ്പു നല്‍കുന്ന ഒരു മിശ്രിതമാണിത്.ദോഷങ്ങള്‍ നല്‍കാത്ത ഒന്നെന്നു വേണം, പറയാന്‍
വായനാറ്റമകറ്റാന്‍ ഒരു കഷ്ണം ചെറുനാരങ്ങ മതി
നാരങ്ങാനീര്, തേന്‍
ഒരു ഗ്ലാസ് ചെറുചൂടുവെള്ളത്തില്‍ നാരങ്ങാനീര്, തേന്‍ എന്നിവ കലര്‍ത്തി കുടിയ്ക്കുന്നതും നല്ലതാണ്. ഇത് വായില്‍ ഉമിനീരുണ്ടാകാനും ഇതുവഴി വായ്നാറ്റമകറ്റാനും സഹായിക്കും.തേനും ചെറുനാരങ്ങയുമെല്ലാം സ്വാഭാവിക ആന്റിഓക്സിഡന്റുകള്‍ അടങ്ങിയവയാണ്. ഇവ വായിലെ ബാക്ടീരിയകളെ കൊന്നൊടുക്കുക മാത്രമല്ല, വായ്ക്ക് സ്വാഭാവിക ഗന്ധം നല്‍കുകയും ചെയ്യും. വായില്‍ ഉമിനിരുണ്ടാകുവാന്‍ ഈ മിശ്രിതം ഏറെ നല്ലതുമാണ്.
വായനാറ്റമകറ്റാന്‍ ഒരു കഷ്ണം ചെറുനാരങ്ങ മതി
ബേക്കിംഗ് സോഡ
ഒരു ബോട്ടിലില്‍ ഒരു ചെറുനാരങ്ങയുടെ ജ്യൂസ് പിഴിഞ്ഞൊഴിയിക്കുക. ഇതിലേയ്ക്ക് ഒരു ടീസ്പൂണ്‍ ബേക്കിംഗ് സോഡ ചേര്‍ത്തിളക്കാം. അര കപ്പു വെള്ളവും ചേര്‍ത്തിളക്കുക. ദിവസവും രണ്ടുനേരം ഇതില്‍ നിന്നല്‍പം വായിലൊഴിച്ചു കുലുക്കുഴിയുകഇത് വായിലെ ബാക്ടീരിയകളെ കൊന്നൊടുക്കാനും ആരോഗ്യഗുണങ്ങള്‍ നല്‍കാനും ഏറെ ഗുണകരമാണ. ബേക്കിംഗ് സോഡയും വായയ്ക്കു ദോഷം വരുത്താത്ത ഒന്നാണെന്നു വേണം, പറയാന്‍. ദിവസവും രണ്ടുനേരം വീതം ഈ മാര്‍ഗം ചെയ്യാവുന്നതാണ്. അല്ലെങ്കില്‍ ആഴ്ചയില്‍ രണ്ടുമൂന്നുതവണയെങ്കിലും.
വായനാറ്റമകറ്റാന്‍ ഒരു കഷ്ണം ചെറുനാരങ്ങ മതി
പുതിന
ഒരു പുതിയുടെ ഇല നല്ലപോലെ കഴുകി വൃത്തിയാക്കിയ ശേഷം ഇതില്‍ രണ്ടു തുള്ളി ചെറുനാരങ്ങാനീരൊഴിയ്ക്കുക. ഇത് കടിച്ചുചവയ്ക്കുക. ഇത് ഇടയ്ക്കിടെ ചെയ്യാം. നല്ലൊരു മൗത്ത് ഫ്രഷ്നറിന്റെ ഗുണം ലഭിയ്ക്കും.
വായനാറ്റമകറ്റാന്‍ ഒരു കഷ്ണം ചെറുനാരങ്ങ മതി
ചെറുനാരങ്ങാനീരും തൈരും
ഒരു ബൗളില്‍ ഒരു ടേബിള്‍സ്പൂണ്‍ ചെറുനാരങ്ങാനീരും 2 ടേബിള്‍സ്പൂണ്‍ തൈരും ചേര്‍ത്തിളക്കുക. ഇത് പല്ലില്‍ അല്‍പനേരം പുരട്ടുക. അല്‍പം കഴിഞ്ഞു വായ കഴുകാം. ഇത് ഒന്നരാടം ചെയ്യുന്നതു വായനാറ്റമൊഴിവാക്കും.
വായനാറ്റമകറ്റാന്‍ ഒരു കഷ്ണം ചെറുനാരങ്ങ മതി
ഒരു ടീസ്പൂണ്‍ നാരങ്ങാനീര്, ഒലീവ് ഓയില്‍
ഒരു കപ്പു ചെറുചൂടുവെള്ളത്തില്‍ ഒരു ടീസ്പൂണ്‍ നാരങ്ങാനീര്, ഒലീവ് ഓയില്‍ എന്നിവ കലര്‍ത്തുക. ഇത് വായിലൊഴിച്ച് ഇടയ്ക്കിടെ കഴുകാം. ഇതും വായ്നാറ്റം അകറ്റും.നാരങ്ങാനീരും ഒലീവ് ഓയിലും ചേരുമ്ബോള്‍ ഇരട്ടി പ്രയോജനം ലഭിയ്ക്കും. ഇത് വായിലെ ബാക്ടീരിയകളെ കൊന്നൊടുക്കാനും ആരോഗ്യഗുണങ്ങള്‍ നല്‍കാനും ഏറെ ഗുണകരമാണ്. ഇതിനു ശേഷം എണ്ണയുടെ വഴുപ്പ് വായിലുണ്ടെങ്കില്‍ ബ്രഷ് ചെയ്യുകയുമാകാം.
വായനാറ്റമകറ്റാന്‍ ഒരു കഷ്ണം ചെറുനാരങ്ങ മതി
ചെറുനാരങ്ങ
ചെറുനാരങ്ങ ഇടയ്ക്കിടെ ചപ്പുന്നത് വായ്നാറ്റമകറ്റാന്‍ സഹായിക്കുന്ന നല്ലൊരു വഴിയാണ്ചെറുനാരങ്ങിലെ വൈറ്റമിന്‍ സിയാണ് വായനാറ്റമകറ്റാന്‍ സഹായിക്കുന്നത്. വായിലെ ബാക്ടീരിയകള കൊന്നൊടുക്കാന്‍ ഇവയ്ക്കു കഴിയും. വായില്‍ ഉമിനീരുല്‍പാദിപ്പിയ്ക്കാനും. ഒരു ചെറിയ കഷ്ണം ചെറുനാരങ്ങ ദിവസവും പല തവണയായി ഇതുപോലെ ചെയ്യാം. ഇത് വായില്‍ ഉമിനീരുല്‍പാദിപ്പിയ്ക്കും. അതുപോലെ വായിലെ ദോഷകരമായ ബാക്ടീരിയകളെ കൊന്നൊടക്കുകയും ചെയ്യും. എന്നാല്‍ സിട്രസ് അലര്‍ജിയുള്ളവര്‍ ചെറുനാരങ്ങ മാത്രം ഉപയോഗിയ്ക്കുമ്ബോള്‍ ഏറെ ശ്രദ്ധിയ്ക്കണം.
വായനാറ്റമകറ്റാന്‍ ഒരു കഷ്ണം ചെറുനാരങ്ങ മതി
ചെറുനാരങ്ങ, പോംഗ്രനേറ്റ്, ഇഞ്ചി
ചെറുനാരങ്ങ, പോംഗ്രനേറ്റ്, ഇഞ്ചി എന്നിവയുപയോഗിയ്ച്ചും വായ്നാറ്റത്തിനുള്ള പ്രതിവിധി കണ്ടെത്താം. പോംഗ്രനൈറ്റിന്റെ തോടാണ് ഇതിനായി വേണ്ടതും. ഇതില്‍ വൈറ്റമിന്‍ സി, ആന്റിഓക്സിഡന്റുകള്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്ചെറുനാരങ്ങയിലെ വൈറ്റമിന്‍ സി കൂടിയാകുമ്ബോള്‍ ഗുണമേറും
പോംഗ്രനേറ്റിന്റെ തോടുണക്കുക. ഇത് പൊടിച്ചെടുക്കണം. 3 ഗ്രാം പൊടി ഒരു ഗ്ലാസ് വെള്ളത്തില്‍ കലക്കുക. ഇതില്‍ ഒരു ടീസ്പൂണ്‍ വീതം ഇഞ്ചി നീര്, ചെറുനാരങ്ങാനീര് എന്നിവ കലര്‍ത്തുക. ഈ പാനീയം കുടിയ്്ക്കുകയോ അല്ലെങ്കില്‍ ഗാര്‍ഗിള്‍ ചെയ്യുകയോ ആകാം. ഇത് ആഴ്ചയില്‍ മൂന്നു ദിവസമെങ്കിലും ചെയ്താല്‍ വായ്നാറ്റം മാറിക്കിട്ടും.
വായനാറ്റമകറ്റാന്‍ ഒരു കഷ്ണം ചെറുനാരങ്ങ മതി
പരീക്ഷിച്ചു കഴിഞ്ഞാല്‍
നാരങ്ങയുപയോഗിച്ചുള്ള സ്വാഭാവികവഴികള്‍ പരീക്ഷിച്ചു കഴിഞ്ഞാല്‍ പെട്ടെന്നു തന്നെ വെള്ളം കൊണ്ടു വായ കഴുകുകയോ വെള്ളം കുടിയ്ക്കുകയോ ചെയ്യണം. ഇത് പല്ലില്‍ സിട്രിക് ആസിഡ് പറ്റിപ്പിടിച്ച് പല്ലുകള്‍ കേടാകുന്നതു തടയാന്‍ സഹായിക്കും. എപ്പോഴും വെള്ളം ചേര്‍ത്തു നേര്‍പ്പിച്ചു വേണം ചെറുനാരങ്ങാനീര് ഉപയോഗിയ്ക്കാന്‍. അ്ല്ലാത്ത പക്ഷം ഇത് പല്ലുകള്‍ക്കു കേടു വരുത്തും. സ്വാഭാവിക വഴികള്‍ കൊണ്ടു പരിഹാരമില്ലെങ്കില്‍ ഡോക്ടറെ കാണാം. ഇത് ചിലപ്പോള്‍ മെഡിക്കല്‍ സംബന്ധമായ പ്രശ്നങ്ങള്‍ കൊണ്ടുമാകാം.
വായനാറ്റമകറ്റാന്‍ ഒരു കഷ്ണം ചെറുനാരങ്ങ മതി
ചിലര്‍ക്ക് വളരെ സെന്‍സിറ്റീവായ പല്ലുകളാകും. ഇത്തരക്കാര്‍ നാരങ്ങ സ്ഥിരമായി ഉപയോഗിയ്ക്കരുത്. മാത്രമല്ല, ഇത് നല്ലപോലെ നേര്‍പ്പിച്ചു വേണം ഉപയോഗിയ്ക്കാന്‍. ഇതു നേര്‍പ്പിയ്ക്കാന്‍ ഇതില്‍ വെള്ളം ചേര്‍ത്താല്‍ മതിയാകും. ആഴ്ചയില്‍ രണ്ടുമൂന്നുതവണ അത്തരം മാര്‍ഗങ്ങള്‍ പരീക്ഷിയ്ക്കുന്നതാണ് ആരോഗ്യകരം. പല്ലിന് കൂടുതല്‍ പുളിപ്പോ മറ്റോ വരികയാണെങ്കില്‍ ഡോക്ടറുടെ അഭിപ്രായപ്രകാരം മാത്രം നാരങ്ങ ഉപയോഗിയ്ക്കുക. നേരിട്ട് ചെറുനാരങ്ങാനീര് പല്ലിലാകാകന്‍ സമ്മതിയ്ക്കരുത്. പ്രത്യേകിച്ചും പല്ലിന്റെ ഇനാമലിന് കേടു വന്നിട്ടുണ്ടെങ്കില്‍. ഇത്തരം പല്ലുകളില്‍ ചെറുനാരങ്ങ സ്ഥിരം ഉപയോഗിയ്ക്കുന്നത് ദോഷo വരുത്തും
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ