ലോകത്തിലെ ഏറ്റവും വലിയ നമ്പര്‍ ലേലം ലണ്ടനില

ലോകത്തിലെ ഏറ്റവും വലിയ നമ്പര്‍ ലേലം ലണ്ടനില

ഇന്ന് ആഡംബര കാറുകള്‍ വാങ്ങുന്നത് മാത്രമല്ല അതിനു നമ്പര്‍ എത്ര വില കൊടുത്തും വാങ്ങുന്നതാണ് ആളുകളുടെ താത്പര്യം.കോടിക്കണക്കിനു ആസ്തികള്‍ ഉള്ളവര്‍ വാഹനത്തിന്റെ ആഡംബരത്തിനൊപ്പം തന്നെ പ്രധാനമായി കാണുന്നതാണ് നമ്പര്‍.ലോകത്തിലെ തന്നെ ഏറ്റവും വിലയേറിയ  നമ്പര്‍ ലേലമാണ് ബ്രിട്ടനില്‍ നടക്കാന്‍ പോകുന്നത്.ഒന്നോ രണ്ടോ കോടികളില്‍ മാത്രം ഒതുങ്ങുന്നതല്ല നമ്പറിന്റെ വില .F 1 എന്ന നമ്പറിനു ഇട്ടിരിക്കുന്ന വില 132 കോടിയാണ്.1904 മുതല്‍ 2008 വരെ എകെ ക്സ്‌  സിറ്റി കൌണ്‍സിലിന്റെ കൈയ്യിലായിരുന്നു.ഇത് പിന്നീട് സ്വകാര്യ വ്യക്തികള്‍ക്ക് കൊടുക്കാന്‍ തുടങ്ങിയപ്പോള്‍ 2008 ല്‍ ഈ നമ്പര്‍ 4 കോടിക്കാണ് ലേലത്തില്‍ പോയത്.അത് പിന്നീട് പല പല ആഡംബര വാഹനങ്ങള്‍ മാറി മാറി അവസാനം ഈ നമ്പര്‍ ഖാന്‍ ഡിസൈന്‍ എന്ന ബ്രിട്ടീഷ്‌ കമ്പനി ഉടമ അഫ്സല്‍ ഖാന്റെ കൈയ്യിലാണ്.യു .എ .ഇ യില്‍ മാസങ്ങള്‍ക്ക് മുന്‍പ് D 5 എന്ന നമ്പര്‍ പ്ലേറ്റ് 67 കോടിക്കാണ് വിറ്റത്.ഇതാണ് നിലവിലെ ഏറ്റവും വലിയ തുകയ്ക്ക് നമ്പര്‍ വിറ്റത്.ഈ ലേലം നടക്കുകയാണെങ്കില്‍ ഇതായിരിക്കും ലോകത്തിലെ തന്നെ ഏറ്റവും വിലയേറിയ നമ്പര്‍ പ്ലേറ്റ് വില്‍പ്പന .

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Freelance Tax Filing in India: Your No-Stress Guide for 2025

17.ഉദ്ദേശ്യാധിഷ്ഠിത ബോധനം (Objective Based Teaching)

മനസ്സ്