ലവണങ്ങൾ

  ലവണങ്ങൾ

അമ്ലത്തിന്റേയും ക്ഷാരത്തിന്റേയും പ്രവർത്തനത്തനഫലമായി ഉണ്ടാകുന്ന ഉൽപ്പന്നങ്ങളാണ് ലവണങ്ങൾ. ധനചാർജുള്ള കാറ്റയോണുകളും ഋണചാർജുള്ള ആനയോണുകളും ചേർന്ന അയോണികസംയുക്തങ്ങളാണ് ഇവ. രണ്ടു ചാർജുകളും ചേർന്നതിനാൽ ഫലത്തിൽ ഇവ ചാർജില്ലാത്ത പദാർത്ഥങ്ങളായിരിക്കും. ഹൈഡ്രോക്ലോറിക് അമ്ലവും, സോഡിയം ഹൈഡ്രോക്സൈഡും പ്രവർത്തിച്ചുണ്ടാകുന്ന ലവണമാണ് കറിയുപ്പ്.

  നാമകരണം

ലവണങ്ങളുടെ പേര് കാറ്റയോൺ കൊണ്ട് തുടങ്ങുന്നു (ഉദാ: സോഡിയം, അമോണിയം), ആനയോണിൽ അവസാനിക്കുന്നു (ഉദാ: ക്ലോറൈഡ്, അസെറ്റേറ്റ്). പലപ്പോഴും ലവണങ്ങൾ കാറ്റയോണിന്റെ പേരിൽ മാത്രമോ (ഉദാ: സോഡിയം ലവണം, അമോണിയം ലവണം) ആനയോണിന്റെ പേരിൽ മാത്രമോ (ഉദാ: ക്ലോറൈഡ്, അസെറ്റേറ്റ്) അറിയപ്പെടാറുണ്ട്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Freelance Tax Filing in India: Your No-Stress Guide for 2025

മനസ്സ്

നിറം മാറും ശലഭം (Blue Morpho Butterfly)