ഇന്ത്യ സന്ദര്‍ശിച്ച് ചായ പ്രേമിയായ ഒരു അമേരിക്കക്കാരി

ഇന്ത്യ സന്ദര്‍ശിച്ച് ചായ പ്രേമിയായ ഒരു അമേരിക്കക്കാരി

ഇന്ത്യക്കാര്‍ക്ക് ചായ വെറും ഒരു പാനീയം മാത്രമല്ല മറിച്ചു ചായയുമായി ഒരു ആത്മ ബന്ധം തന്നെ ഉണ്ട്.ജീവിതത്തിലെ പല ചര്‍ച്ചകളും തീരുമാനങ്ങളും ഉടലെടുക്കുന്നത് തന്നെ ഒരു കപ്പു ചായയിലൂടെയായിരിക്കും.ചായയിലൂടെ കോടീശ്വരിയായ ഒരു അമേരിക്കക്കാരിയെ നിങ്ങള്‍ക്കറിയാമോ ?2002 ല്‍ ഭക്തിയില്‍ മുഴുകിയ എഡ്ഡി സൌത്ത് ഏഷ്യയിലേക്ക് വരാന്‍ തീരുമാനിക്കുന്നു.ഒരിക്കല്‍ പശ്ചിമ ഇന്ത്യയിലെ ഒരു ഗ്രാമത്തിലൂടെയുള്ള യാത്രയില്‍ ആദ്യമായി ചായ കുടിക്കനിടയായി.അതോടു കൂടി എഡ്ഡി ഒരു ചായ പ്രേമിയും ആയി .പിന്നീട് പല തരത്തിലുള്ള ചായകള്‍ രുചിച്ചു നോക്കി.ഓരോ രുചിയും മറ്റൊന്നില്‍ നിന്നും വ്യതസ്തമാണ് എന്ന് മനസ്സിലാക്കി.ഇന്ത്യയില്‍ നിന്ന് തിരിച്ചു സ്വന്തം നാട്ടിലേക്കു തിരിച്ചെത്തിയപ്പോള്‍ തന്റെതായ ശൈലിയില്‍ ചായ ഉണ്ടാക്കി രുചിക്കാന്‍ തുടങ്ങി. 2007 ല്‍ തന്റെ സുഹൃത്തുക്കള്‍ക്കും അയല്‍ക്കാര്‍ക്കും നല്‍കി തുടങ്ങി .ഇതോടെ എഡ്ഡിയുടെ ചായയ്ക്ക് പ്രിയമേറി തുടങ്ങി.അവസാനം സ്വന്തമായി ഒരു ചായ കമ്പനിയും തുടങ്ങി .ചായയ്ക്ക് “ഭക്തി ചായ “ എന്നും പേരിട്ടു.

ഇപ്പോള്‍ അഞ്ചു തരം ചായയാണ് എഡ്ഡി തന്റെ ഭക്തി ചായയിലൂടെ അവതരിപ്പിക്കുന്നത്.ഈ ചായ ബിസിനസ്സിലൂടെ ഇരുന്നൂറു കോടിയില്‍ അധികം രൂപയാണ് വരുമാനമായി കിട്ടിയിരിക്കുന്നത്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Freelance Tax Filing in India: Your No-Stress Guide for 2025

17.ഉദ്ദേശ്യാധിഷ്ഠിത ബോധനം (Objective Based Teaching)

മനസ്സ്