ഹിഡൻ റിയാലിറ്റി - പാരലൽ യുണിവേഴ്സെസ് ആൻഡ് ദി ഡീപ് ലോസ് ഓഫ് ദി കോസ്മോസ്
ശാസ്ത്രപുസ്തകപരിചയം
ബ്രയാൻ ഗ്രീൻ എഴുതിയ 'ഹിഡൻ റിയാലിറ്റി - പാരലൽ യുണിവേഴ്സെസ് ആൻഡ് ദി ഡീപ് ലോസ് ഓഫ് ദി കോസ്മോസ്'
ബ്രയാൻ ഗ്രീൻ എഴുതിയ 'ഹിഡൻ റിയാലിറ്റി - പാരലൽ യുണിവേഴ്സെസ് ആൻഡ് ദി ഡീപ് ലോസ് ഓഫ് ദി കോസ്മോസ്' എന്ന പുസ്തകം വായിച്ചു. സ്ട്രിംഗ് തിയറിയിൽ ഗവേഷണം നടത്തുന്ന പ്രശസ്തനായ ശാസ്ത്രജ്ഞനും പോപ്പുലർ സയൻസ് വിഭാഗത്തിൽ പെട്ട ഒട്ടേറെ പ്രശസ്ത ഗ്രന്ഥങ്ങളുടെ രചയിതാവുമാണ് ബ്രയാൻ ഗ്രീൻ. 1998'ൽ എഴുതിയ 'ദി എലെഗന്റ്റ് യുനിവേഴ്സ്' ആണ് അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ ഗ്രന്ഥം. ആധുനിക തിയറെറ്റിക്ക് ഫിസിക്സിലെ പ്രധാനപ്പെട്ട വിഷയങ്ങളെപ്പറ്റി സാധാരണക്കാർക്ക് മനസ്സിലാകുന്ന തരത്തിൽ എഴുതിയ ആ പുസ്തകം 2000 ത്തിലെ 'പുലിറ്റ്സർ' സമ്മാനനിർണയത്തിന്റെ അവസാന റൌണ്ടിൽ എത്തിയിരുന്നു.
നാം ജീവിയ്ക്കുന്ന ഈ പ്രപഞ്ചം ആണോ ആകെയുള്ളത്? നമ്മുടേതല്ലാത്ത മറ്റു പ്രപഞ്ചങ്ങളും ഉണ്ടോ? അഥവാ ഉണ്ടെങ്കിൽ അത് എങ്ങനെ നമുക്ക് അറിയാൻ സാധിയ്ക്കും? പ്രപഞ്ചം എന്നു പറഞ്ഞാൽ തന്നെ എന്താണ്? ഇങ്ങനെ ഒട്ടേറെ ചോദ്യങ്ങളുടെ ഉത്തരങ്ങളെപ്പറ്റിയുള്ള വിചിന്തനങ്ങളിലൂടെ തിയറെറ്റിക്ക് ഫിസിക്സ് മുന്നോട്ടു വെയ്ക്കുന്ന പലതരം മൾടിവേഴ്സ് (ഇതിനു ഒരു മലയാളം വാക്ക് ഉണ്ടോ?) ആശയങ്ങളുടെ ഒരു രത്നച്ചുരുക്കം ആണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം.
(മറ്റു പ്രപഞ്ചങ്ങളോ? നമ്മുടെ പുസ്തകപ്രകാരം അത് നടക്കാൻ സാധ്യതയില്ല എന്ന് ചിന്തിയ്ക്കുന്നവർ പേടിയ്ക്കേണ്ട, ഇതുവരെ ഇതൊക്കെ ആശയങ്ങൾ മാത്രമാണ്. അടുത്തകാലത്തൊന്നും ഇതിൽ ഒരു ഐഡിയ പോലും ശാസ്ത്രീയമായി തെളിയിയ്ക്കപ്പെടാൻ സാധ്യതയില്ല. എന്നാൽ ഇതിനെപ്പറ്റി മുൻകൂട്ടി കണ്ടിട്ടുണ്ട് എന്ന് 'നമ്മൾ മലയാളികൾക്ക് എത്ര ലൈക്?' ടൈപ്പ് ആളുകൾക്ക് അഭിമാനിയ്ക്കാം. 'പ്രപഞ്ചങ്ങളായ പ്രപഞ്ചങ്ങളുടെ ഒക്കെ സ്രഷ്ടാവേ' എന്ന് ബഷീർ ഏതോ കഥയിൽ എഴുതിയിട്ടുന്ടെന്നാണ് ഓർമ :)).
ആകെ 9 മൾടിവേഴ്സ് ആശയങ്ങളാണ് ഇപ്പോൾ നിലവിലുള്ളത്.
1. quilted മൾടിവേഴ്സ് => ഈ പ്രപഞ്ചം എന്നത് പലതരത്തിലുള്ള കണികകൾ അടുക്കി വെച്ച് ഉണ്ടാക്കിയതാണ് എന്ന് ചിന്തിച്ചാൽ കുറച്ചു കഴിഞ്ഞാൽ എത്ര തരത്തിൽ അടുക്കാം എന്ന കണക്കു കൊണ്ട് ആകെയുള്ള സ്ഥലം നിറയ്ക്കാൻ പറ്റാതാകുന്നു എന്നുള്ള ഒരു ചിന്തയിൽ നിന്നും ഉത്ഭവിച്ച ആശയമാണ് ഇത്. സ്ഥലം നിറയ്ക്കാൻ പറ്റാതാകുമ്പോൾ ചില അടുക്കലുകൾ ആവർതിയ്ക്കുകയും ഇവ മറ്റൊരു പ്രപഞ്ചം ആയി മാറുകയും ചെയ്യുന്നു.
2. ഇന്ഫ്ലെഷനറി മൾടിവേഴ്സ് => ബിഗ് ബാന്ഗ് തിയറി മുഴുവനും ശരിയാകാതെ വന്നപ്പോൾ ശാസ്ത്രജ്ഞർ ആവിഷ്കരിച്ച ഒരു അഡ്ജസ്റ്റ്മെന്റ് ആണ് ഇന്ഫ്ലെഷൻ. ഇത് പ്രകാരം ബിഗ് ബാങ്ങ് തുടങ്ങിയതിനു ശേഷം കുറച്ചു നേരം പ്രപഞ്ചത്തിന്റെ വികാസം എക്സ്പൊണെൻഷ്യൽ ആയിരുന്നു എന്നും അതിനു ശേഷം അത് ഇന്ന് കാണുന്ന പോലെ സാധാരണ സ്പീഡിൽ വികസിയ്ക്കാൻ തുടങ്ങി എന്നും ആണ്. ഈ തിയറിയുടെ പരിണിതഫലമായുള്ള ഒരു മൾടിവേഴ്സ് ആശയമാണ് ഇന്ഫ്ലെഷനറി മൾടിവേഴ്സ്.
3. brane മൾടിവേഴ്സ് => ഇത് സ്ട്രിംഗ് തിയറിയിൽ നിന്നും വരുന്നതാണ്. നമ്മുടെ പ്രപഞ്ചം ഒരു brane (membrane എന്ന വാക്കിൽനിന്നും ഉണ്ടായത്) മാത്രമാണെന്നും ഇത്തരം പല brane'കൾ ഉണ്ടെന്നും സ്ട്രിംഗ് തിയറി പറയുന്നു.
4. സൈക്ലിക് മൾടിവേഴ്സ് => ഇതും സ്ട്രിംഗ് തിയറിയിൽ നിന്ന് തന്നെ. brane'കൾ തമ്മിലുള്ള കൂട്ടിയിടി ബിഗ് ബാന്ഗുകൾക്ക് കാരണം ആകുന്നു. ഇത്തരം കൂട്ടിയിടികളിൽ നിന്നും പല പല ബിഗ് ബാന്ഗുകളും തൽഫലമായി പല പല പ്രപഞ്ചങ്ങളും ഉണ്ടാകുന്നു.
5. landscape മൾടിവേഴ്സ് => 10 ഡൈമെൻഷനുകൾ ഉള്ളതാണ് നമ്മുടെ പ്രപഞ്ചം എന്നാണു സ്ട്രിംഗ് തിയറി പറയുന്നത്. നേരത്തെ പറഞ്ഞ ഇന്ഫ്ലെഷൻ ഫീൽഡ് ഈ അധിക ഡൈമെൻഷനുകളിൽ പ്രവര്ത്തിയ്ക്കുമ്പോൾ ഉണ്ടാകുന്ന ബബിൾ പ്രപഞ്ചങ്ങൾ ഉണ്ടാകുന്നു.
6. ക്വാണ്ടം മൾടിവേഴ്സ് => ഈ ആശയങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട മൾടിവേഴ്സ് ഐഡിയ ആണ് ഇത്. 1957ൽ ഹ്യുഗ് എവെരെട്ട് എന്ന ശാസ്ത്രജ്ഞൻ മുന്നോട്ടു വെച്ച ഒരു ആശയമാണ് ഇത്. സൂപ്പർ പൊസിഷനിൽ നിൽക്കുന്ന ഒരു കണികയുടെ ഏതെങ്കിലും ഒരു പ്രോപെര്ടി അളക്കാനായി നമ്മൾ ഒരു ക്വാണ്ടം മെഷർമെന്റ് നടത്തുന്നു എന്നു വിചാരിയ്ക്കുക. പല സാധ്യതകൾ ഉള്ള ഈ പ്രോപെര്ടിയുടെ ഏതെങ്കിലും ഒരു പ്രത്യേക സാധ്യതയിലെയ്ക്ക് ആ കണിക സ്നാപ് ആകുന്നു. ഇത് ഒരു പ്രോബബിലിടി അടിസ്ഥാനമായി ആണ് നടക്കുന്നത്. കൃത്യമായി ഏതു സാധ്യതയിലേക്ക് സ്നാപ് ആകും എന്ന് പറയാൻ പറ്റില്ല. ഇതാണ് ക്വാണ്ടം മെകനിക്സ്'ന്റെ ഒരു അടിസ്ഥാന ഐഡിയ. എന്നാൽ കുറച്ചു പേർ ഈ കണികയുടെ സ്റ്റേറ്റ് പൊടുന്നനെ സൂപ്പർ പൊസിഷനിൽ നിന്നും ഒരു പ്രത്യേക സാധ്യതയിലേക്ക് സ്നാപ് ആകുന്ന ഈ ഐഡിയയെ അപ്പാടി അന്ഗീകരിച്ചിരുന്നില്ല.
many world quantum interpretation എന്ന ഐഡിയ പ്രകാരം മെഷർമെന്റ് നടക്കുമ്പോൾ കണിക എല്ലാ അവസ്ഥയിലെയ്ക്കും മാറുന്നുണ്ട്. പക്ഷെ നമ്മൾ ഒരു പ്രത്യേക അവസ്ഥ മാത്രമേ കാണുന്നുള്ളൂ. മറ്റേ അവസ്ഥകളൊക്കെ പുതിയ പുതിയ ലോകങ്ങൾ ആണ് ഉണ്ടാക്കുന്നത്. ആ ലോകത്ത് ഉള്ള നമ്മൾ ആ അവസ്ഥ കാണും. പക്ഷെ ഈ ലോകത്തുള്ള നമുക്ക് ആ ലോകവുമായി ഒരു ബന്ധവും സാധ്യമല്ല.
ഇങ്ങനെ ലോകത്തെ ഓരോ ക്വാണ്ടം മെഷർമെന്റ്'കളും പുതിയ പുതിയ പ്രപഞ്ചങ്ങൾ ഉണ്ടാക്കുന്നു.
7. ഹോളോഗ്രാഫിക് മൾടിവേഴ്സ് => ഇത് ജനറൽ രിലെറ്റിവിറ്റിയും ക്വാണ്ടം ഫീൽഡ് തിയറിയും കൂട്ടിച്ചേർത്തുണ്ടാക്കിയ ഒരു മൾടിവേഴ്സ് ഐഡിയ ആണ്. ഇത് പ്രകാരം നമ്മൾ ഈ ലോകത്ത് കാണുന്നതൊക്കെ വേറെ കൂടുതൽ ഡൈമെൻഷൻ ഉള്ള വേറെ ഒരു ലോകത്തെ സംഭവങ്ങളുടെ ഒരു ഹോളോഗ്രാഫിക് പ്രൊജെക്ഷൻ ആണ്. അതായത് ഒരു ബോൾ'ന്റെ ഉള്ളിൽ നടക്കുന്ന സംഭവങ്ങളുടെ ബോൾ'ന്റെ ഉപരിതലത്തിൽ ഉള്ള നിഴൽ പോലെ.
8. simulated മൾടിവേഴ്സ് => നമ്മൾ ജീവിയ്ക്കുന്ന പ്രപഞ്ചം ഒരു കമ്പ്യൂട്ടർ സിമുലേഷൻ ആണെന്നുള്ള ഐഡിയ ആണിത്. Matrix പടം കണ്ടിട്ടുള്ളവർക്ക് ഇന്നസെന്റിന്റെ പോലെ തലയാട്ടാം (കേട്ടിട്ടുണ്ട്...കേട്ടിട്ടുണ്ട്... ;))
9. ultimate മൾടിവേഴ്സ് => ഇത് ഏറ്റവും തലതിരിഞ്ഞ ഒരു പ്രൊപോസൽ ആയിട്ടാണ് എനിയ്ക്ക് തോന്നിയത്. എന്തുകൊണ്ടാണ് നമ്മുടെ പ്രപഞ്ചത്തിൽ ഓരോ constant'നും ആ പ്രത്യേക വാല്യൂ? എന്തുകൊണ്ടാണ് നമ്മുടെ പ്രപഞ്ചത്തിൽ ന്യൂറ്റന്റെ രണ്ടാം ചലനനിയമം പോലെ കാര്യങ്ങൾ നടക്കുന്നത്? ഇത്തരം ചോദ്യങ്ങൾ ചോദിയ്ക്കേണ്ട, ഓരോ constant'നും വേറെ വാല്യൂ ഉള്ള പ്രപഞ്ചങ്ങൾ ഉണ്ട്, നമ്മൾ അത് കാണുന്നില്ല എന്ന് മാത്രമേ ഉള്ളൂ എന്ന ഐഡിയ ഉള്ള മൾടിവേഴ്സ് പ്രൊപോസൽ ആണ് ഇത്.
മുൻപേ പറഞ്ഞ പോലെ ഇതിൽ ഒരു ആശയവും ഇതുവരെ ടെസ്റ്റ് ചെയ്യപ്പെട്ടിട്ടില്ല. അത് മാത്രമല്ല കുറഞ്ഞ ചെലവിൽ നടത്താവുന്ന ഒരു ടെസ്റ്റ്'ഉം ഇതുവരെ ആരും മുന്നോട്ടു വെച്ചിട്ടുമില്ല. ചില മൾടിവേഴ്സ് ആശയങ്ങൾക്ക് ചില ടെസ്റ്റുകൾ ഡിസൈൻ ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്തരം ടെസ്ടുകളെപ്പറ്റി ഒരു അധ്യയത്തോടെ ആണ് പുസ്തകം അവസാനിയ്ക്കുന്നത്.
മനുഷ്യന്റെ structured ചിന്ത ഏതുവരെ പോകാം എന്ന് ഒരു ഐഡിയ കിട്ടാൻ ഇത്തരം സിദ്ധാന്തങ്ങളെപ്പറ്റി വായിയ്ക്കുന്നത് ഉപകരിയ്ക്കും.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ