അരപ്പട്ട

അരപ്പട്ട

• വിദേശികളെ അനുകരിക്കാനും മാതൃകയാക്കാനും ശ്രമിക്കുന്നവരാണല്ലോ ഇന്ന് നമ്മളിൽ പലരും. വിദേശികളുടെ പ്രത്യേകിച്ച്‌ പശ്ചാത്യരുടെ ജീവിത ശൈലി നമ്മുടെ ജീവിതത്തിലേക്ക്‌ പകർത്താൻ വെമ്പുമ്പോൾ ഞമ്മളോർക്കണം ഈ 'കമ്മ ബൻ' എന്ന നമ്മുടെ സ്വന്തം അരപ്പട്ടയെ.
• നമ്മുടെ പാരമ്പര്യ വേഷവിധാനത്തിൽ നിന്ന് മാറി കൂടുതൽ സൗകര്യപ്രദവും ലോകത്തിലെ ഭൂരിഭാഗം പേരും പിന്തുടരുന്നതുമായ വേഷവിധാനത്തിലേക്ക്‌ ഏതാണ്ട്‌ നമ്മളൊക്കെ മാറിക്കഴിഞ്ഞു. പുത്തൻ ഫേഷനുകൾ അനുകരിക്കാൻ പാരീസിലേക്കും ലാസ്‌ വെഗാസിലേക്കും ഉറ്റു നോക്കി നിൽക്കുന്ന കാലഘട്ടത്തിലാണ്‌ നമ്മൾ ഇന്ന് ജീവിക്കുന്നത്‌. പക്ഷേ, നൂറ്റാണ്ടുകൾക്കപ്പുറം നമ്മുടെ ഇന്ത്യയിൽ നിലനിന്നിരുന്ന ഒരു 'ഫാഷൻ' ബ്രിട്ടീഷുകാർ കോപിയടിച്ചു കൊണ്ട്‌ പോയി അവരുടേതാക്കിയിരുന്നു. അതാണ്‌ കമ്മ ബൻ എന്ന നമ്മുടെ 'അരപ്പട്ട'.
• പതിനേഴാം നൂറ്റാണ്ടിൽ ഇന്ത്യയിലെ പ്രമാണിമാരും പട്ടാള ഉദ്യോഗസ്ഥന്മാരും ആഭിചാത്യത്തിന്റെയും പരിഷ്കാരത്തിന്റെയും അടയാളമായി ധരിച്ചിരുന്ന 'കമർ ബന്ദ്‌' എന്ന അരപ്പട്ടയിൽ ബ്രിട്ടീഷുകാർ ആകൃഷ്ടരായി. 'കമർ' (ഇടുപ്പ്‌), ബന്ദ്‌ (ബന്ധനം) എന്നീ രണ്ട്‌ പേർഷ്യൻ വാക്കുകളിൽ നിന്നാണ്‌ cummerbund എന്ന വാക്ക്‌ ഉണ്ടാവുന്നത്‌. ഹിന്ദുസ്ഥാനി ഭാഷയിൽ ' കമർപ്പട്ട' എന്നും പറയാറുണ്ടായിരുന്നു. ഉന്നതകുലർ ധരിച്ചിരുന്ന രീതിയിലും ഉടുപ്പിലും ചെറിയ മാറ്റമുള്ള കമ്മർ ബന്ദ്‌, ചെറുകിട തൊഴിലാളികളും സർക്കാരിലെ താഴെതട്ടിലുള്ള ഉദ്യോഗസ്ഥരും ധരിച്ചിരുന്നു. ആദ്യകാലങ്ങളിൽ ബ്രിട്ടീഷ്‌ ഇന്ത്യയിലെ പട്ടാളക്കാരുടെ വേഷവിധാനത്തിൽ ഉപയോഗിച്ചിരുന്ന കമർ ബന്ദ്‌ നെ പിന്നീട്‌ അവർ ഇംഗ്ലണ്ടിലേക്കുമെത്തിച്ചു.
• ഇംഗ്ലണ്ടിലെത്തിയ ആദ്യകാലങ്ങളിൽ ഫേഷൻ സിമ്പലായി മാറിയ കമ്മ'ബൻ പിന്നീട്‌ പട്ടാള വേഷത്തിലും ഡിന്നർ ജാക്കറ്റിന്റെ കൂടെയും ഫോർമൽ വസ്ത്രധാരണ രീതിയിലും വ്യാപകമായി ഉപയോഗിച്ച്‌ തുടങ്ങി. ഇന്നും ചില രാജ്യങ്ങളിൽ സാറ്റിൻ റയോൺ തുണി കൊണ്ട്‌ നിർമ്മിച്ച 3 പ്ലീറ്റോട്‌ കൂടിയ കമ്മ'ബൻ ഫോർമൽ സ്യൂട്ടിന്റെ ഭാഗമായി ഉപയോഗിച്ച്‌ വരുന്നു. പാക്കിസ്ഥാനി, ഫ്രഞ്ച്‌ മിലിട്ടറി യൂണിഫോമിന്റെ ഭാഗം കൂടിയാണ്‌ ഇന്നും നമ്മുടെ ഈ അരപ്പട്ട.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Freelance Tax Filing in India: Your No-Stress Guide for 2025

മനസ്സ്

നിറം മാറും ശലഭം (Blue Morpho Butterfly)