മോണോ തടാകത്തിലെ മണല്‍ കൊട്ടാരങ്ങൾ
കലിഫോര്‍ണിയയിലെ മോണോ എന്ന ഉപ്പു തടാകമാണ് മണല്‍ കൊട്ടാരങ്ങളുടെ ആസ്ഥാനം. 9 മീറ്റര്‍ വരെ ഉയരമുള്ള മണല്‍സ്തൂപങ്ങളാണ് ഇവിടെയുള്ളത്. തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളെ അല്ലെങ്കില്‍ ഹോളിവുഡ് സിനിമകളിലെ അന്യഗ്രഹജീവികളുടെ വാസസ്ഥലത്തെ അനുസ്മരിപ്പിക്കും ഇവ. തുഫ എന്നതാണ് ഇവയുടെ ശാസ്ത്രീയ നാമം. തടാകത്തിനടിയില്‍ രൂപപ്പെടുന്ന ഇവ തടാകം വരളുമ്പോളാണ് പൂര്‍ണ്ണമായും പുറത്തു കാണാനാകുക.
തടാകത്തിലെ കാല്‍സ്യം കാര്‍ബണേറ്റിന്‍റെ ധാരാളിത്തമാണ് ഈ വിചിത്ര രൂപങ്ങള്‍ രൂപപ്പെടാന്‍ കാരണം. കാല്‍സ്യം കാര്‍ബണേറ്റ് അടങ്ങിയ ജലത്തിലേക്ക് മഴക്കാലത്തു ശുദ്ധജലം ഒഴുകിയെത്തുമ്പോള്‍ ഉണ്ടാകുന്ന രാസപ്രവര്‍ത്തനമാണ് തൂഫകൾ രൂപപ്പെടാൻ കാരണം. അങ്ങനെ തടാകത്തിന്‍റെ തീരങ്ങളോട് ചേര്‍ന്നു രൂപംകൊള്ളുന്ന തൂഫകള്‍ മണല്‍ പോലെ തോന്നിക്കുമെങ്കിലും യഥാർത്ഥത്തിൽ കാല്‍സ്യം കാര്‍ബണേറ്റാണ് തൂഫകളായി നിവര്‍ന്നു നില്‍ക്കുന്നത്.
ഒന്നോ രണ്ടോ വര്‍ഷത്തെ പഴക്കമല്ല തൂഫകള്‍ക്ക് ഉള്ളത്. ഏതാണ്ട് ഏഴരലക്ഷം വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ഈ തടാകം രൂപം കൊണ്ടത്. അന്നു മുതല്‍ തന്നെ തൂഫകളുടെയും നിര്‍മ്മാണം പ്രകൃതി തുടങ്ങിയിരിക്കാമെന്നാണു കണക്ക് കൂട്ടുന്നത്. തടാകം സ്ഥിതി ചെയ്യുന്നത് ഉപ്പു കല്ലുകള്‍ക്കു മുകളിലാണ്. അരുവികളിലൂടെ ശുദ്ധജലം ഒഴുകിയെത്തുമ്പോള്‍ ഈ ഭാഗത്താണ് കാല്‍സ്യം കാര്‍ബണേറ്റ് അടിഞ്ഞു കൂടുന്നത്. തടാകത്തില്‍ നിന്നുള്ള തിരമാലകളും കാറ്റുമാണ് ഈ കാല്‍സ്യം കാര്‍ബണേറ്റ് കല്ലുകള്‍ക്ക് വിചിത്ര രൂപങ്ങള്‍ നല്‍കുന്നത്. എല്ലാ രൂപങ്ങളുടെയും മുകള്‍ഭാഗം കോളിഫ്ലവറിനെ ഓര്‍മ്മിപ്പിക്കും വിധമാണ്.
ഈ വിചിത്ര രൂപങ്ങളുടെ സാന്നിധ്യം കൊണ്ടുതന്നെ മോണോ തടാകം പ്രശ്സ്തമായ വിനോദസഞ്ചാര കേന്ദ്രമാണ്. പ്രത്യേകിച്ചും സൂര്യസ്തമയ സമയത്തെ കാഴ്ചയില്‍ സയന്‍സ് ഫിക്ഷന്‍ സിനിമകളിലെ അന്യഗ്രഹങ്ങളെ അനുസ്മരിപ്പിക്കും ഈ തടാകവും ഇതിലെ മണൽ രൂപങ്ങളും.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ