ഏപ്രിൽ 05

    ഏപ്രിൽ 05

  ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഏപ്രിൽ 5 വർഷത്തിലെ 95(അധിവർഷത്തിൽ 96)-ാം ദിനമാണ്.

  ചരിത്രസംഭവങ്ങൾ

1804 - സ്കോട്ട്ലന്റിലെ‍ പോസിലിൽ ലോകത്ത് രേഖപ്പെടുത്തിയിട്ടുള്ള ആദ്യ ഉൽക്കാപതനം. (ഹൈ പോസിൽ ഉൽക്ക എന്നാണ്‌ ഇത് അറിയപ്പെടുന്നത്).
1897 - ഗ്രീസും തുർക്കിയും തമ്മിൽ 'മുപ്പതുദിന യുദ്ധം' എന്നറിയപ്പെടുന്ന യുദ്ധം തുർക്കിയിലെ ഒട്ടോമൻ സാമ്രാജ്യം പ്രഖ്യാപിച്ചു.
1930 - ഉപ്പുസത്യാഗ്രഹം: ദണ്ഡിയാത്രയുടെ പരിസമാപ്തി. മഹാത്മാഗാന്ധിയും അനുയായികളും ഗുജറാത്തിലെ ദണ്ഡി കടപ്പുറത്ത് ഉപ്പുണ്ടാക്കി നിയമം ലംഘിച്ചു.
1942 - രണ്ടാം ലോകമഹായുദ്ധം: ജപ്പാൻ നാവികസേന കൊളംബോ ആക്രമിച്ചു. ബ്രിട്ടീഷ് കപ്പൽപ്പടയുടെ, എച്ച്.എം.എസ്. കോൺവാൾ, എച്ച്.എം.എസ്. ഡോർസെറ്റ്ഷെയർ എന്നീ കപ്പലുകൾ മുക്കി.
1944 - രണ്ടാം ലോകമഹായുദ്ധം: ഗ്രീക്ക് പട്ടണമായ ക്ലെയ്സോറയിലെ 270 താമസക്കാരെ ജർമനിക്കാർ കൊന്നൊടുക്കി.
1955 - അനാരോഗ്യം നിമിത്തം, വിൻസ്റ്റൺ ചർച്ചിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനം രാജിവച്ചു.
1956 - ഫിഡൽ കാസ്ട്രോ, ക്യൂബൻ പ്രസിഡണ്ടിനെതിരായി യുദ്ധം പ്രഖ്യാപിച്ചു.
1957 - കേരളത്തിൽ ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

  ജന്മദിനങ്ങൾ

അർജിത് സിംഗ്

എം.ജെ. സ്ക്ലീഡൻ

കാതറീന റോക്‌സൺ

കെ. മോഹനൻ

എം.എ. ബേബി

മത്തിയാസ് ജക്കോബ് ഷ്ലീഡൻ

രമേഷ് പിഷാരടി

റഫീഖ് സകരിയ

സിഡ്നി തോംപ്സൺ ഡോബെൽ

സിവിക് ചന്ദ്രൻ

സുരേഷ് കൃഷ്ണ

  ചരമ വാർഷികങ്ങൾ

എലിസ ബ്രെറ്റോൺ

ക്ർട്ട് കൊബൈൻ

ചാൾട്ടൻ ഹെസ്റ്റൺ

ദിവ്യ ഭാരതി

പന്നാലാൽ പട്ടേൽ

പീറ്റർ മത്തിസൺ

സെയ്മർ ല്യൂബെറ്റ്സ്കി

  മറ്റു പ്രത്യേകതകൾ

ലോക കപ്പലോട്ട ദിനം

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നിറം മാറും ശലഭം (Blue Morpho Butterfly)

12.പ്രശ്നപരിഹരണ രീതി (Problem-Solving Method)

17.ഉദ്ദേശ്യാധിഷ്ഠിത ബോധനം (Objective Based Teaching)