മിന്നാമിനുങ്ങ് അഥവാ ഇരുട്ടിലെ മാലാഖ
മിന്നാമിനുങ്ങ് അഥവാ ഇരുട്ടിലെ മാലാഖ
രാത്രി നേരത്ത് കുഞ്ഞു വെളിച്ചപ്പൊട്ടുകളുമായി സാവധാനം പറന്നു നീങ്ങുന്ന മിന്നാമിനുങ്ങുകളെ സ്നേഹിക്കാത്ത ആരാണുണ്ടാവുക?
ഇന്ന് നമുക്ക് ഈ സാധു ജീവിയെ കുറിച്ച് അല്പം അറിയാം...
കണ്ണുണ്ടായാല്‍ പോരാ കാണണം:
രാത്രി സമയത്ത് മിന്നാമിനുങ്ങിനെ (Firefly or Lightning Bug) കണ്ടു എന്ന് പറയുന്ന പലരും മിന്നാമിനുങ്ങിന്റെ ഇത്തിരി വെളിച്ചമേ കണ്ടു കാണൂ. ആ ജീവിയെ കാണാന്‍ വെളിച്ചം വേറെ വേണം!
വണ്ട് കുടുംബത്തില്‍ പെട്ട ഒരു ഷഡ്‌പദമാണ് മിന്നാമിനുങ്ങ്. (പലരും വിചാരിക്കുന്നത് പോലെ ഇതൊരു bug അല്ല). ലാമ്പിറിഡേ (Lampyridae) എന്നാണ് ഇവരുടെ കുടുംബം അറിയപ്പെടുന്നത്.
ഉഷ്ണമേഖലാ (tropical) പ്രദേശങ്ങളിലാണ് ഇവയെ കൂടുതൽ കാണപ്പെടുന്നത്. ഏതാണ്ട് 1,900 ഇനങ്ങളില്‍ പെട്ട മിന്നാമിനുങ്ങുകളെ ഉഷ്ണമേഖലാ- മിതോഷ്ണ മേഖലകളിലായി കണ്ടുവരുന്നുണ്ട്. നമ്മുടെ നാട്ടിൽ സാധാരണ കണ്ടുവരുന്ന മിന്നാമിനുങ്ങിന്റെ ശാസ്ത്ര നാമം ലാംപൈറിസ് നൊക്ടിലൂക്ക (Lampyris noctiluca) എന്നാണ്.
സാധാരണ പ്രാണികള്‍ക്കു ഉള്ളത് പോലെ ശരീരത്തിന് ശിരസ്സ് (Head), ഉരസ്സ് (Thorax), ഉദരം (Abdomen) എന്നീ മൂന്നു പ്രധാന ഭാഗങ്ങള്‍ കാണാം. 5 മുതല്‍ 25 മില്ലി മീറ്റര്‍ ആണ് ശരീരത്തിന്റെ നീളം.
മിന്നാമിനുങ്ങുകളില്‍ ആണ്‍ വര്‍ഗത്തിനു മാത്രമേ പറക്കാൻചിറകുകളുള്ളു. പെണ്‍ വര്‍ഗം പുഴുക്കളെ പോലെയാണ്. രാത്രി സമയത്ത് പുല്ലിലും കല്ലുകള്‍ക്കിടയിലും മറ്റും ഇവ തിളങ്ങുന്നത് കണ്ടിട്ടില്ലേ?
ആണ്‍ മിനാമിനുങ്ങിന്റെ തലയിൽ വലിയ രണ്ടു കണ്ണുകളും നീളമുള്ള രണ്ടു ആന്റിനകളും ഉണ്ട്. രണ്ടു ജോഡി ചിറകുകളുമുണ്ട്. മറ്റു വണ്ടുകളെ പോലെ പുറമേയുള്ള ചിറകുകൾക്ക് കട്ടി കൂടുതലായിരിക്കും. അടിയിലുള്ള ചിറകുകളാണ് പറക്കാൻ ഉപയോഗിക്കുക.
മിന്നാമിനുങ്ങിന്റെ ശരാശരി ആയുസ്സ് 2 മാസമാണ്.
മിന്നാമിനുങ്ങ് മനുഷ്യന് യാതൊരു ഉപദ്രവവും ചെയ്യാത്ത പ്രാണിയാണ്. അത് നമ്മെ കടിക്കുകയില്ല. ഒരു രോഗത്തെയും ഇവ വഹിക്കുന്നില്ല. ധൈര്യമായി നമുക്ക് അതിനെ കയ്യില്‍ എടുത്തു നോക്കാവുന്നതാണ്.
അധികയിനം മിന്നാമിനുങ്ങുകളുടെയും സാധാരണ ഭക്ഷണം പൂന്തേനും പൂമ്പൊടിയുമാണ്. എന്നാല്‍ ഇവയുടെ ലാർവകൾ നോൺ വെജിറ്റേറിയനുകളാണ്. ചത്ത നത്തയ്ക്ക, ഒച്ച് തുടങ്ങിയ ജീവികളുടെ നീര് വലിചെടുത്താണ് അവ ജീവിക്കുക. മുതിര്‍ന്ന മിന്നാമിനുങ്ങുകളാവട്ടെ ഒരു ആഹാരവും കഴിക്കില്ല. പട്ടിണി കിടന്നും അവ മിന്നിക്കോളും.
ഞങ്ങള്‍ മിന്നുന്നതെന്തിന്?::
മിന്നാമിനുങ്ങുകളില്‍ ആണും പെണ്ണും പ്രകാശം പുറപ്പെടുവിക്കുന്നുണ്ട്. രാത്രി സമയത്ത് വഴി കാണാനോ മറ്റുള്ളവരെ വഴി കാണിക്കാനോ ആണ് ഈ വെളിച്ചം പുറപ്പെടുവിക്കുന്നതെന്ന് കരുതിയെങ്കില്‍ തെറ്റി.
ഇണയെ ആകർഷിക്കുക എന്നതാണ് പ്രധാനമായും ഇതിന്റെ ലക്‌ഷ്യം. എന്നാല്‍ പക്ഷികളെയും മറ്റും ഭയപ്പെടുത്തി അവയുടെ ആക്രമണം തടയുക, ഇരകളെ ആകര്‍ഷിക്കുക മുതലായ കാര്യങ്ങള്‍ക്കും ഈ കഴിവ് ഉപയോഗപ്പെടുത്തുന്നുണ്ടെന്നു കരുതപെടുന്നു.
ഓരോ ഇനം മിന്നാമിനുങ്ങുകള്‍ക്കും അവയുടെ പ്രകാശം പുറപ്പെടുവിക്കുന്നതിനു പ്രത്യേകമായ ഇടവേളകളും രീതികളുമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പെണ്‍ മിന്നാമിനുങ്ങ് ആണ്‍ വര്‍ഗത്തെ തിരഞ്ഞെടുക്കുന്നത്.
തണുത്ത വെളിച്ചത്തിന്റെ രഹസ്യം::
മിന്നാമിനുങ്ങിന്റെ പ്രധാന ആകര്‍ഷണം അതിന്റെ പ്രകാശം പുറപ്പെടുവിക്കാനുള്ള കഴിവാണല്ലോ. മിന്നാമിനുങ്ങുകള്‍ക്ക് മാത്രമല്ല മറ്റു പല ജീവികള്‍ക്കും പ്രത്യേകിച്ച് കടലിന്റെ ആഴങ്ങളില്‍ ജീവിക്കുന്ന ജെല്ലി ഫിഷുകള്‍ക്കും അതി മനോഹരമായ പ്രകാശവര്‍ണങ്ങള്‍ പുറപ്പെടുവിക്കാന്‍ കഴിവുണ്ട്. ഈ പ്രത്യേകതക്ക് ജൈവ ദീപ്തി (Bioluminescence) എന്നാണ് പറയുക.
മിന്നാമിനുങ്ങിന്‍റെ ഉദരത്തിന്റെ താഴ്ഭാഗത്ത് നിന്നാണ് വെളിച്ചം വരുന്നത്.
ഇതിന്റെ രഹസ്യം ആദ്യമായി കണ്ടെത്തിയത് 1885 - ൽ ഡ്യൂബൊയ്സ് എന്ന ശാത്രജ്ഞനാണ്.
മിന്നാമിനുങ്ങിന്‍റെ ഉദരഭാഗത്തായി ശ്വസനനാളികൾ (Trachea) കൊണ്ട് ബന്ധിപ്പിച്ചിരിക്കുന്ന സവിശേഷമായ കോശസമൂഹമുണ്ട്. അതില്‍ ലൂസിഫെറിൻ (Luciferin) എന്ന ഒരുതരം പ്രോട്ടീനും ലൂസിഫറേസ് (Luciferase) എന്ന ഒരു എൻസൈമും (രാസത്വരകം) ഉണ്ട്. ഈ കോശസമൂഹത്തിനടുത്തായി പ്രകാശത്തെ പ്രതിഫലിപ്പിക്കാന്‍ കഴിയുന്ന മറ്റൊരു കോശസമൂഹം കൂടി കാണാം. ഇത് പ്രകാശത്തിന്റെ തീവ്രത വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. ലൂസിഫെറിൻ ലൂസിഫെറേസ് എന്‍സൈമിന്റെ സാന്നിധ്യത്തിൽ അന്തരീക്ഷത്തിലെ ഓക്സിജനുമായി പ്രവര്‍ത്തിച്ചു ഓക്സീകരണം നടക്കുന്നു. ശരീരത്തിലുള്ള ATP (Adenosine triphosphate) എന്ന രാസവസ്തുവാണ് ഇതിനാവശ്യമായ ഊര്‍ജ്ജം നല്‍കുക. ഇതിന്റെ ഫലമായി ഉണ്ടാകുന്ന പുതിയ രാസവസ്തുക്കള്‍ക്ക് ഉയര്‍ന്ന ഊര്‍ജ്ജമാണ് ഉള്ളത്. ഊര്‍ജ്ജ നില താഴ്ത്താന്‍ വേണ്ടി അധികമുള്ള ഊര്‍ജ്ജത്തെ പ്രകാശ രൂപത്തില്‍ അവ പുറത്തു വിടുന്നു. ഈ പ്രകാശത്തിനു മഞ്ഞയോ ഓറഞ്ചോ നിറമായിരിക്കും ഉണ്ടാവുക. ഉദരഭാഗത്തെ പേശികൾ ഇടയ്ക്കിടെ സങ്കോചിപ്പിച്ചാണ് വെളിച്ചമുണ്ടാക്കുന്ന രാസപദാർഥം പുറത്തുവിടുന്നത്. അതു കൊണ്ടാണ് വെളിച്ചം ഇടവിട്ടു മാത്രം ഉണ്ടാകുന്നത്.
ആൺമിന്നാമിനുങ്ങുകൾ താഴ്ന്നും പൊങ്ങിയുമാണ് പറക്കുക. എന്നാല്‍ പറന്നുയരുമ്പോൾ മാത്രമേ പ്രകാശം പുറപ്പെടുവിക്കുകയുള്ളൂ. താഴുമ്പോള്‍ പ്രകാശം കെടുന്നു. രാത്രിയില്‍ നാം ഇവയുടെ വെളിച്ചം മാത്രമല്ലേ കാണുകയുള്ളൂ. അപ്പോള്‍ നമുക്ക് അവ നേര്‍ രേഖയിലാണ് സഞ്ചരിക്കുന്നത് എന്ന് തോന്നും.
ആൺമിന്നാമിനുങ്ങുകൾ 6 സെക്കന്റ് ഇടവിട്ട് 4-5 പ്രാവശ്യം മിന്നുമ്പോൾ ചില പെൺപുഴുക്കള്‍ മങ്ങാതെ തെളിഞ്ഞു കൊണ്ടിരിക്കും. ചിലത് 2 സെക്കന്റ് ഇടവിട്ട് 2-3 പ്രാവശ്യം മിന്നുന്നു.
ചിലയിനം മിന്നാമിനുങ്ങുകളില്‍ പ്രായപൂർത്തിയായവ മാത്രമേ പ്രകാശിക്കൂ. എന്നാല്‍ വേറെ ചിലയിനങ്ങളില്‍ മുട്ട, ലാര്‍വ, പൂര്‍ണവളര്‍ച്ചയെത്തിയ പ്രാണികൾ എന്നിവയെല്ലാം പ്രകാശിക്കുന്നു.
മിന്നാമിനുങ്ങിന്റെ വെളിച്ചത്തിനു ഒട്ടും ചൂടില്ല!! അഥവാ ഊര്‍ജ്ജത്തിന്റെ ഏതാണ്ട് 100% വും പ്രകാശമായി മാറുന്നു! അതു കൊണ്ടാണ് മിന്നാമിനുങ്ങിന്റെ വെളിച്ചം തണുത്ത വെളിച്ചമാണെന്നു പറയുന്നത്. എന്നാല്‍ നാം ഉപയോഗിക്കാറുള്ള ബള്‍ബുകള്‍ , CFL, ഇലക്ട്രിക് ആര്‍ക്ക് ലൈറ്റ് മുതലായവയില്‍ ഊര്‍ജ്ജത്തിന്റെ വലിയൊരു പങ്കും താപമായി നഷ്ടപ്പെടുന്നു.
മറ്റു വിശേഷങ്ങള്‍::
ബ്രസീലിൽ കുടിലുകൾ രാത്രികാലത്ത് അലങ്കരിക്കാനും സ്ത്രീകൾ തലമുടി അലങ്കരിക്കാനും മിന്നാമിനുങ്ങിനെ ഉപയോഗിച്ചിരുന്നുവത്രേ!!
മിന്നാമിനുങ്ങിന്റെ പ്രകാശം പരീക്ഷണശാലയില്‍ നിര്‍മിക്കാന്‍ കഴിയും.
ചിലയിനം തവളകള്‍ മിന്നാമിനുങ്ങിനെ ആഹാരമാക്കുന്നു.
മിന്നാമിനുങ്ങിലെ പ്രകാശത്തിനു കാരണമായ രാസവസ്തുക്കള്‍ ഉപയോഗിച്ച് ഹൃദ്രോഗങ്ങള്‍ , പേശീ രോഗങ്ങള്‍ , മൂത്രസംബന്ധമായ തകരാറുകള്‍ തുടങ്ങിയ രോഗങ്ങള്‍ കണ്ടെത്തുവാനും പഠിക്കാനും ഉപയോഗപ്പെടുത്തുന്നുണ്ടത്രേ...

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ