ഇന്ത്യയില്‍ നിലനില്‍ക്കുന്ന വിവിധ തരം നമ്പര്‍ പ്ലേറ്റുകളും, അവ ഉപയോഗിക്കാന്‍ അനുവാദമുള്ള വാഹനങ്ങളും

ഇന്ത്യയില്‍ നിലനില്‍ക്കുന്ന വിവിധ തരം നമ്പര്‍ പ്ലേറ്റുകളും, അവ ഉപയോഗിക്കാന്‍ അനുവാദമുള്ള വാഹനങ്ങളും

വെള്ളയിലുള്ള നമ്പര്‍ പ്ലേറ്റ്

ഭൂരിപക്ഷം ഇന്ത്യന്‍ വാഹനങ്ങളിലും വെള്ളയില്‍ കറുത്ത അക്ഷരങ്ങളുള്ള നമ്പര്‍ പ്ലേറ്റുകളാണ് ഒരുങ്ങുന്നത്. സ്വകാര്യ വാഹനങ്ങളിലാണ് ഇത്തരം നമ്പര്‍ പ്ലേറ്റുകള്‍ ഉപയോഗിക്കുന്നതും.
വെള്ള നിറത്തിലുള്ള നമ്പര്‍ പ്ലേറ്റുമായുള്ള കാറുകള്‍, സ്വകാര്യ ആവശ്യങ്ങള്‍ക്ക് വേണ്ടി മാത്രമുള്ളതാണ്. വാണിജ്യ ആവശ്യങ്ങള്‍ക്ക് സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കുന്നത് നിയമലംഘനമാണ്.

മഞ്ഞയിലുള്ള നമ്പര്‍ പ്ലേറ്റ്

ഇന്ത്യയില്‍ രണ്ടാമതായി ഏറ്റവും കൂടുതല്‍ കാണപ്പെടുന്നത്, മഞ്ഞയിലുള്ള നമ്പര്‍ പ്ലേറ്റുകളെയാണ്. ടാക്‌സി പോലുള്ള വാണിജ്യ ആവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള വാഹനങ്ങള്‍ക്ക് വേണ്ടിയുള്ളതാണ് ഈ നമ്പര്‍ പ്ലേറ്റുകള്‍.സാധാരണ വെള്ള നമ്പര്‍ പ്ലേറ്റിനെ അപേക്ഷിച്ച് ഇത്തരം നമ്പര്‍ പ്ലേറ്റുകള്‍ക്ക് വേറിട്ട നികുതി ഘടനയും, ആര്‍ടിഒ നിയമങ്ങളുമാണ് പ്രാബല്യത്തിലുള്ളത്.

മഞ്ഞ എഴുത്തുള്ള കറുത്ത നമ്പര്‍ പ്ലേറ്റ്

ഇന്ന് മഞ്ഞ എഴുത്തുള്ള കറുത്ത നമ്പര്‍ പ്ലേറ്റുകളും സര്‍വ്വ സാധാരണമായി മാറുകയാണ്. കാര്‍, ബൈക്ക് വാടകയ്ക്ക് കൊടക്കുന്ന കമ്പനികളാണ് ഇത്തരം നമ്പര്‍ പ്ലേറ്റുകള്‍ ഉപയോഗിക്കുക.റെന്റ് ഫോര്‍ സെല്‍ഫ് ഡ്രൈവ്' കാറുകളിലാണ് ഇത്തരം നമ്പര്‍ പ്ലേറ്റുകള്‍ കൂടുതലും ഇടംപിടിക്കുന്നത്. ഇത്തരം വാഹനങ്ങളെ വാണിജ്യാവശ്യങ്ങള്‍ക്കും ഉപയോഗിക്കാം. ഡ്രൈവര്‍ക്ക് വാണിജ്യ ഡ്രൈവിംഗ് പെര്‍മിറ്റ് വേണമെന്ന നിബന്ധനയുമില്ല.

അമ്പ് ചിഹ്നത്തോടെയുള്ള നമ്പര്‍ പ്ലേറ്റ്

മറ്റ് നമ്പര്‍ പ്ലേറ്റുകളെ അപേക്ഷിച്ച് സൈനിക വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റ് ഏറെ വ്യത്യസ്തമാണ്. ദില്ലിയിലുള്ള കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിലാണ് സൈനിക വാഹനങ്ങള്‍ എല്ലാം രജിസ്റ്റര്‍ ചെയ്യുന്നത്.നമ്പര്‍ പ്ലേറ്റില്‍ ഉള്‍പ്പെടുന്ന മുകളിലോട്ടുള്ള അമ്പ് ചിഹ്നം, ബ്രോഡ് ആരോ എന്നാണ് അറിയപ്പെടുന്നതും. അമ്പ് ചിഹ്നത്തിന് ശേഷമുള്ള രണ്ട് അക്കങ്ങള്‍, വാഹനം സൈന്യത്തിന് കീഴില്‍ വന്ന വര്‍ഷത്തെ സൂചിപ്പിക്കുന്നു.

ചുവപ്പില്‍ വെള്ള എഴുത്തുള്ള നമ്പര്‍ പ്ലേറ്റ്

ചുവപ്പില്‍ വെള്ള എഴുത്തുള്ള നമ്പര്‍ പ്ലേറ്റുകളും ഇന്ന് പതിവായി മാറുകയാണ്. പുത്തന്‍ വാഹനങ്ങള്‍ക്ക് ലഭിക്കുന്ന താത്കാലിക രജിസ്‌ട്രേഷനാണ് ഈ നമ്പര്‍ പ്ലേറ്റ് കൊണ്ട് സൂചിപ്പിക്കുന്നത്.അതേസമയം ചില സംസ്ഥാനങ്ങള്‍ താത്കാലിക നമ്പര്‍ പ്ലേറ്റുമായുള്ള വാഹനങ്ങളെ റോഡില്‍ സഞ്ചരിക്കാന്‍ അനുവദിക്കാറില്ല. ഒരു മാസം വരെയാണ് താത്കാലിക നമ്പര്‍ പ്ലേറ്റുകളുടെ കാലാവധി.

നീല നമ്പര്‍ പ്ലേറ്റ്

വിദേശ പ്രതിനിധികളുടെ കാറുകളിലാണ് നീലയില്‍ വെള്ള എഴുത്തിലുള്ള നമ്പര്‍ പ്ലേറ്റുകള്‍ ഒരുങ്ങുന്നത്. ഐക്യരാഷ്ട്ര പ്രതിനിധികള്‍, നയതന്ത്ര പ്രതിനിധികള്‍, കോണ്‍സുലേറ്റ് പ്രതിനിധികള്‍ എന്നിവരുടെ വാഹനങ്ങള്‍ക്ക് യഥാക്രമം UN, CD, CC എന്നിങ്ങനെ ആരംഭിക്കുന്ന നമ്പര്‍ പ്ലേറ്റുകളാണ് ലഭിക്കുക.
ഇന്ത്യയുടെ പ്രസിഡന്റ്, സംസ്ഥാന ഗവർണർമാർ എന്നിവർ ഔദ്യോഗിക കാറുകളിൽ ലൈസൻസ് പ്ലേറ്റുകൾ ഇല്ലാതെ സഞ്ചരിക്കുന്നു. സ്വർണ്ണനിറത്തിലുള്ള ഇന്ത്യയുടെ ദേശീയമുദ്ര ചിഹ്നമുള്ള ചുവന്ന നിറത്തിലുള്ള പ്ലേറ്റിൽ ആയിരിക്കും.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Piles (മൂലക്കുരു )

നിറം മാറും ശലഭം (Blue Morpho Butterfly)

12.പ്രശ്നപരിഹരണ രീതി (Problem-Solving Method)