കുടിനീർ സ്മാരകം

  കുടിനീർ സ്മാരകം

സത്യാഗ്രഹ പ്രസ്ഥാനത്തിന്റെ സാരഥികള്‍ സവര്‍ണ്ണാവര്‍ണ്ണ ഭേദമില്ലാതെ സത്യാഗ്രഹികള്‍ക്കെല്ലാം ശുദ്ധജലലഭ്യത ഉറപ്പ് വരുത്തുന്നതിനുവേണ്ടി ഞളേളലില്‍ നമ്പൂതിരിയുടെ വക ഒരുസെന്റ് സ്ഥലം അറുപത്തിരണ്ടേകാല്‍ രൂപ നല്‍കി വാങ്ങിയാണ് ഇവിടെ ഈ കിണര്‍ കുഴിച്ചത്. 1924 മാര്‍ച്ച് 30 ന് സത്യാഗ്രഹം ആരംഭിച്ചതിന് ശേഷം ഏപ്രില്‍ 26 ന് രാജാവ് കിണറും സ്ഥലവും ജപ്തി ചെയ്യുവാന്‍ ഉത്തരവ് നല്‍കി. എന്നാലും സത്യാഗ്രഹം അവസാനിക്കും വരെ ഈ കിണറ്റില്‍ നിന്നാണ് സത്യാഗ്രഹികള്‍ ദാഹജലം ഉപയോഗിച്ചിരുന്നത്. വൈക്കം മഹാദേവക്ഷേത്രത്തിന്റെ പടിഞ്ഞാറെ ഗോപുരം മുതല്‍ ബോട്ടുജെട്ടി വരെയുള്ള റോഡിൻറെ അരികിലാണ് ഈ കിണര്‍ സ്ഥിതിചെയ്യുന്നത്. ലോകത്താദ്യമായി വര്‍ണ്ണവിവേചനത്തിനെതിരെ സംഘടിത സഹനസമരം ആരംഭിച്ച വൈക്കത്തെ ഈ "കുടിനീർ സ്മാരകം" നമ്മെ ഓര്‍മ്മിപ്പിക്കുന്നത് വൈക്കം സത്യാഗ്രഹം നല്‍കുന്ന സന്ദേശമാണ് 'പരസ്പരം സ്‌നേഹിക്കുക, ഐക്യത്തോടെ എല്ലാ വെല്ലുവിളികളെയും നേരിടുക.'

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നിറം മാറും ശലഭം (Blue Morpho Butterfly)

12.പ്രശ്നപരിഹരണ രീതി (Problem-Solving Method)

9.കളി രീതി (play way)