സൂകര പ്രസവം
സൂകര പ്രസവം" - പന്നിയുടെ പ്രസവമോ അതോ കൂണിന്റെയോ?
കൂടുതൽ കുട്ടികൾ ഉണ്ടാകുന്നതിനെ പരാമർശിച്ചു കൊണ്ടും ആക്ഷേപിച്ചു കൊണ്ടും ഉപയോഗിക്കുന്ന ഒരു പ്രസ്താവന ആണ് സൂകര പ്രസവം എന്നുള്ളത്. അതായത് പന്നി പ്രസവിക്കുന്നത് പോലെ പെറ്റ് കൂട്ടുന്നവർ എന്ന് വ്യംഗ്യാർത്ഥം. സത്യത്തിൽ സൂകര പ്രസവം എന്ന് പറയുമ്പോൾ പന്നി പെറ്റത് പോലെ എന്നതായിരുന്നോ ഈ നാമകരണത്തെ ആദ്യമായി നിർമിച്ചവർ ഉദ്ദേശിച്ചത്?
കാരണം "സൂകര " എന്നുള്ളതിന് കൂണ്‍ എന്ന് കൂടി അർത്ഥമുള്ളതായി കാണുന്നു. കൂണുകൾ ഉണ്ടാകുന്നത് ശ്രദ്ധിച്ചു കാണുന്നവർക്ക് മനസിലാകും, കൂണുകൾ എപ്പോഴും ഒത്തിരിയുള്ള കൂട്ടമായി (തള്ളകൂണ് പ്രസവിച്ചത് പോലെ) ആണ് കാണപ്പെടുക എന്ന്. അങ്ങനെ കൂട്ടമായി ഉണ്ടാകുന്ന കൂണിനെ ഉദാഹരിച്ചായിരിച്ചാണ് സൂകര പ്രസവം (കൂണ് പ്രസവിച്ചത് പോലെ) എന്ന വാക്ക് ഉത്ഭവിച്ചത്.
ബുദ്ധന്‍ സൂകര മാംസം കഴിച്ചാണ് മരിച്ചത് എന്ന് പറയുന്നതും പൊട്ടത്തരം തന്നെ. മനുഷ്യനെ ഹനിക്കുവാന്‍ തക്ക വിഷമുള്ളതല്ല സൂകര മാംസം. എന്നാല്‍ ചില കൂണുകള്‍ അതീവ വിഷമുള്ളവയാണ്. അതിനാല്‍ തന്നെ ബുദ്ധന്‍റെ മരണത്തിനു കാരണം സൂകരം ആണെങ്കില്‍, അത് വിഷമുള്ള കൂണ് കഴിച്ചിട്ടായിരിക്കാനാണ് തീര്‍ച്ചയായും സാധ്യതയും.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ