ലെഡ്

കത്തിപ്പോയ പത്ര-മാസികകളിൽ അക്ഷരങ്ങൾ തെളിഞ്ഞുനിക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ?

പത്രവും മാസികകളും മറ്റും കത്തിയാലും അതിലുള്ള അക്ഷരങ്ങൾ തെളിഞ്ഞു കാണാം.
മഷിയിലുള്ള ലോഹാംശം കാരണമാണിത്.
ലെഡ് എന്ന കറുത്തീയമാണ് മഷിയിൽ ഉപയോഗിക്കാറ്. കറുത്തീയം വിഷാംശമുള്ളതുമാണ്. എണ്ണ പലഹാരങ്ങൾ പേപ്പറിൽ പൊതിഞ്ഞ് ഉപയോഗിക്കരുതെന്ന് പറയുന്നത് ഇതുകൊണ്ടാണ്.
ഇന്ന് ലെഡ് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് ബാറ്ററികളുടെ ഉപയോഗത്തിലാണ്. കൂടാതെ മുറികൾ സൗണ്ട് പ്രൂഫ് ആക്കാനും ആശുപത്രികളിൽ x-ray വികിരണങ്ങൾ തടയാനും മറ്റും ലെഡ് ഉപയോഗിക്കുന്നു. ആണവ റിയാക്ടറുകളിൽ മാലിന്യം അടക്കം ചെയ്യുന്നത് ലെഡ് പെട്ടികളിലാണ്.
ആദ്യകാലത്ത് വാഹനങ്ങളുടെ എഞ്ചിൻ പ്രവർത്തനം സുഖമമാക്കുന്നതിന് പെട്രോളിൽ ലെഡ് ചേർക്കുമായിരുന്നു. ഇത്തരം വാഹനങ്ങളിൽ നിന്നുള്ള പുക അത്യന്തം അപകടകാരിയാണ്. ഇത് മനസിലാക്കിയപ്പോൾ സാധാരണ വാഹനങ്ങൾക്കുള്ള പെട്രോളിൽ ലെഡ് ചേർക്കുന്നത് നിർത്തി. പമ്പുകളിൽ അൺലെഡഡ് പെട്രോൾ എന്ന് എഴുതിയിരിക്കും. എങ്കിലും വിമാനങ്ങളിലും കൃഷി യന്ത്രങ്ങളിലും റേസിങ് കാറുകളിലും മറ്റും ലെഡഡ് പെട്രോൾ ഉപയോഗിക്കാറുണ്ട്.
ഏകദേശം അയ്യായിരം വർഷമായി മനുഷ്യൻ ഈ ലോഹം ഉപയോഗിച്ചു തുടങ്ങിയിട്ട്.കെട്ടിടം പണിയാനും ജലവിതരണത്തിനുമൊക്കെ റോമാക്കാർ കറുത്തിയം ഉപയോഗിച്ചിരുന്നു. ചായം ഉണ്ടാക്കുവാനായി വൈറ്റ് ലെഡ് എന്ന ലെഡ് അസറ്റേറ്റും അവർ ഉപയോഗിച്ചിരുന്നു. ഇന്ന് കറുത്തീയത്തിന്റെ ഉപയോഗത്തിന് നിയന്ത്രണങ്ങളുണ്ട്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നിറം മാറും ശലഭം (Blue Morpho Butterfly)

12.പ്രശ്നപരിഹരണ രീതി (Problem-Solving Method)

9.കളി രീതി (play way)