കോഴിക്കെട്ട്

കോഴിക്കെട്ട്
ഇന്ന് നിയമവിരുദ്ധമാക്കിയ കോഴിയങ്കം ഒരുകാലത്ത് തുളുനാടിന്‍റെ സംസ്കൃതി വിളിച്ച് ഓതുന്നവയായിരുന്നു.
തുളുനാടന്‍ സംസ്‌കൃതിയുടെ പോരാട്ട വീര്യം തുടിക്കുന്ന കോഴിയങ്കം എന്ന കോഴിക്കെട്ട് ഉത്സവസീസണുകളില്‍ ക്ഷേത്രാചാരവുമായി ബന്ധപ്പെട്ടാണ് കിടക്കുന്നതാണ്. ഇതിനു പുറമേ വ്യക്തികളും ഗ്രൂപ്പുകളും ചേര്‍ന്ന് തുളുനാടന്‍ ഗ്രാമങ്ങളില്‍ കോഴിയങ്കം സംഘടിപ്പിക്കാറുണ്ട്.പിന്നെയത് ലക്ഷങ്ങളുടെ ചൂതാട്ടമായി മാറിയത് കൊണ്ട് നിയമ വിരുദ്ധമാക്കി.
ബോളംഗള, മേല്‍ക്കാര്‍ നെയമോല്‍സവങ്ങളോട് അനുബന്ധിച്ച് നേര്‍ച്ചയായി വാശിയേറിയ കോഴിയങ്കം നടന്നിരുന്നു. ഇവിടത്തെ തെയ്യങ്ങള്‍ക്ക് അങ്കക്കോഴിയുടെ ചോര ആ പരിസരത്ത് വീഴണമെന്നും ഒരു വിശ്വാസമുണ്ട്.
അങ്കത്തിന് യോജ്യമായ കോഴികള്‍ക്ക് മറ്റ് കോഴികള്‍ക്ക്ാള്‍ പത്തിരട്ടി വില കുടുതല്‍ ലഭിക്കും, കെട്ട് കോഴിക്ക് ശൗര്യം കൂടാന്‍ ഒരുമാസം മുമ്പെങ്കിലും കെട്ടി വളര്‍ത്തണം, ആ സമയത്ത് ഇണചേരാന്‍ പാടില്ല. ഭക്ഷണം നല്‍കുന്നതിന് ഒരുപാട് ക്രമങ്ങളുണ്ട്. കോഴിക്ക് അരി നല്‍കില്ല നെല്ല് മാത്രമേ നല്‍കു. വീര്യം കൂടാന്‍ ഉള്ളിയും അരിഞ്ഞ് നല്‍കും. കെട്ടിന് കൊണ്ടുപോകുന്ന ദിവസം മുറ്റം അടിക്കാന്‍ പാടില്ലെന്നും, സത്രീകളുടെ കയ്യില്‍ നിന്നും കെട്ട് കോഴി വാങ്ങാന്‍ പാടില്ലെന്നുമൊരു വിശ്വസമുണ്ട്.
അരം കൊണ്ടുണ്ടാക്കിയ വളരെ മൂര്‍ച്ചയേറിയ വളരെ നേര്‍ത്ത പ്രത്യേക തരം കത്തി (ഇതിനെ കോഴിവാള്‍ എന്ന് പറയും) കോഴിക്കെട്ടിന് ഉപയോഗിക്കുന്നത്. കോഴി വാള്‍ കെട്ടുന്നതില്‍ നൈപുണ്യം നേടിയവരാണ് ഇത് കെട്ടല്‍, അവര്‍ക്ക് അതിന് പ്രതിഫലം കൊടുക്കണം.
കോഴിക്കെട്ട് രണ്ട് വിധത്തിലാണ് നടക്കുന്നത് ഒന്ന് കെട്ടിനിടയ്ക്ക് വച്ച് പിടിക്കുന്നത് , കോഴിയെ ഇടയ്ക്ക് പിടിച്ചാല്‍ പിറക് വശത്ത് വീശിക്കൊടുക്കും, ആ സമയത്ത് കോഴിക്ക് പരിക്ക് പറ്റിയിട്ടുണ്ടെങ്കില്‍ അവിടെ വിരല്‍ വെക്കാന്‍ പാടില്ല. അങ്ങിനെ പിടിച്ചാല്‍ രക്തം കട്ടപിടിച്ച് വീണ്ടും കോഴിക്ക് ശൗര്യം കൂടും. രണ്ടാമത്തെത് ഒാപ്പണാണ് അങ്കം തീരുംവരെ കോഴിയെ പിടിക്കാന്‍ പാടില്ല. എതിര്‍ കോഴി തല ഉയര്‍ത്താതിരിക്കുകയോ അംഗത്തട്ടില്‍ നിന്ന് ഓടിപോയാലോ അങ്കം ജയിച്ചു. അങ്കത്തിന് കോഴിയെ കളത്തിലിറക്കുന്നവനും ഓരേ അങ്കത്തിനും പ്രത്യേകം കൂലിയുണ്ട്.
അങ്കത്തിന് ദക്ഷിണ കര്‍ണ്ണാടകയില്‍ നിന്നും സേലത്ത് നിന്നുമൊക്കെ കോഴി കൊണ്ടുവരാറുണ്ടായിരുന്നു. ആദ്യം അങ്ക തട്ടിന് പുറത്ത് ഒരുപാട് കോഴിയെ കെട്ടിയിടും, അന്യോജമായ കോഴിയെ പരസ്പരം പിടിച്ച് കാണിക്കും, ഇതിനെ കാത്ന്ന് എന്നാണ് പറയല്‍, രണ്ട് കൂട്ടര്‍ക്കും യോജ്യമായാല്‍ കെട്ടിന് തയ്യാര്‍. പിന്നെ വാത് വയ്ക്കുന്നു ജയിച്ചവന് തോറ്റവന്‍റെ കോഴിയും കാശും, ചിലപ്പോ വീറാടെ മല്‍സരം കൊണ്ട് നേടിയത് കൊണ്ടാവാം ആങ്കത്തില്‍ തോറ്റ കോഴിയെ കറിവെച്ചാല്‍ കുടുതല്‍ രുചിയാണെന്നാണ് തുളുനാട്ടുകാര്‍ പറയുന്നത്.
കോഴികള്‍ക്ക് നിറത്തിനനുസരിച്ച് ഓരോ പേരാണ്, ബൊള്ളെ, കര്‍ബളെ, കുപ്പളേ, കാവേ ,കാകേ, പെര്‍ഡിംഗെ, കറ്റ്ലെ, കെമ്മയിറെ, മഞ്ചളെ, എന്നൊക്കെയാണ് വിളിക്കുന്നത്.
കെട്ടിന്‍റെ കാണികള്‍ പരസ്പരം വാദ് വെയ്ക്കും 'നൂദെട്ട് ഏള്, നൂദെട്ട് എണ്മ, നൂദെഗ് നൂദ് ' (നൂറിന് എഴുപത്, എണ്പത്, നൂറിന് നൂറ്) എന്ന പോലെയാണ് വാത്വെപ്പ്
ഇന്നും പല തുളുനാട്ടിലെ പല സ്ഥലങ്ങളിലും പത്തും പതുങ്ങിയും വിറോടെ കോഴിക്കെട്ട് നടക്കുന്നു. തുളുവര്‍ക്ക് ഇതൊരു വിറിന്‍റെയും വാശിയുടെയും അങ്കമാണ്.



അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നിറം മാറും ശലഭം (Blue Morpho Butterfly)

12.പ്രശ്നപരിഹരണ രീതി (Problem-Solving Method)

9.കളി രീതി (play way)