വെള്ളം കുടിക്കുകയെന്നത് ആരോഗ്യത്തിന് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്.
വെള്ളം കുടിക്കുകയെന്നത് ആരോഗ്യത്തിന് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്.
ഒരു ദിവസം ചുരുങ്ങിയത് എട്ട് ഗ്ലാസ് വെള്ളം കുടിക്കണം എന്നാണ് വിദഗ്ധര്‍ പറയുന്നത്. ശരീരത്തിലെ ഒട്ടുമിക്ക അവയവങ്ങളുടെയും സുഗമമായ പ്രവര്‍ത്തനത്തിന് വെള്ളം കുടിക്കുന്നത് സഹായിക്കും. വെള്ളം കുടിക്കുമ്പോള്‍ നമ്മുടെ ശരീരത്തിലെ ഓരോ അവയവങ്ങളിലും അതുണ്ടാക്കുന്ന മാറ്റം എന്തൊക്കെയാണെന്ന് നോക്കാം.
1. തലച്ചോര്‍: ശരീരം ജലാംശം നിറഞ്ഞതായി ഇരിക്കുന്നത് ബുദ്ധിയെ മൂര്‍ച്ചയേറിയതാക്കാന്‍ സഹായിക്കും. മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നതാക്കുവാനും നന്നായി വെള്ളം കുടിക്കുന്നത് സഹായിക്കുന്നു.
2. ഹൃദയം: നിര്‍ജ്ജലീകരണം ഹൃദയത്തിലേക്കുള്ള രക്ത പ്രവാഹത്തെ മന്ദഗതിയാക്കുകയും രക്തത്തിലേക്കുള്ള ഓക്സിജന്‍ പ്രവാഹത്തെ കുറയ്ക്കുകയും ചെയ്യുന്നു. ഇത് പേശികളിലേക്ക് ഓക്‌സിജന്‍ എത്തുന്നതിനും കാലതാമസമുണ്ടാക്കും. ആവശ്യത്തിന് വെള്ളം കുടിച്ചാല്‍ ഈ പ്രശ്‌നം ഉണ്ടാകില്ല.
3. രക്തചംക്രമണം: ത്വക്കിനോട് ഏറെ അടുത്ത് നില്‍ക്കുന്ന രക്തക്കുഴലുകള്‍ വലുതാകുമ്പോഴാണ് ശരീരത്തിലെ രക്തക്കുഴലുകള്‍ വികസിച്ച് വിയര്‍പ്പ് ഉണ്ടാവുന്നത്. എന്നാല്‍, ശരീരത്തില്‍ ആവശ്യത്തിനുള്ള ജലാംശം ഇല്ലെങ്കില്‍ ശരീരം അന്തരീക്ഷത്തിലെ താപനിലയെ വലിച്ചെടുക്കും. ഇത് വീണ്ടും ശരീരത്തിലെ ചൂട് അനുഭവപ്പെടുന്നത് ഇടയാക്കും. നന്നായി വെള്ളം കുടിക്കുന്നത് ഈ അവസ്ഥയെ മറികടക്കാനും രക്തചംക്രമണത്തെ മെച്ചപ്പെടുത്താനും സഹായിക്കുന്നു.
4. ചര്‍മ്മം: പ്രായം കൂടുമ്പോള്‍ ചര്‍മ്മത്തിനു ചുളിവ് ഉണ്ടാകുന്നത് തടയാന്‍ മതിയായ വെള്ളംകുടിക്കുന്നതിലൂടെ സാധിക്കും. കൂടാതെ ചര്‍മ്മത്തിന്റെ മൃദുത്വം കാത്തുസൂക്ഷിക്കാനും ഇതു സഹായിക്കും.
5. വൃക്ക: ശരീരത്തിലെ മാലിന്യങ്ങള്‍ ഫില്‍ട്ടര്‍ ചെയ്യാന്‍ സഹായിക്കക് വ്യക്കയാണ്. വെള്ളം ധാരാളം കുടിക്കുന്നത് ശരീരത്തിലെ ജലാംശം നിലനിര്‍ത്തുന്നതിനും മൂത്രനാളിയിലെ രോഗബാധ തടയുന്നതിനും വൃക്കയില്‍ കല്ലില്‍നിന്നും മുക്തി നേടുന്നതിനും സഹായിക്കുന്നു.
6. അസ്ഥി: അസ്ഥികളുടെ ആരോഗ്യത്തിന് വെള്ളംകുടി പ്രധാനമാണ്. ജോയിന്റിന് നല്ല വഴക്കം ലഭിക്കുന്നതിന് മതിയായ വെള്ളം ശരീരത്തില്‍ എത്തേണ്ടത് പ്രധാനമാണ്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ