സോഫ്റ്റ്‌വെയർ എഞ്ചിനീയറിങ്ങ്
സോഫ്റ്റ്‌വെയർ എഞ്ചിനീയറിങ്ങ്
ക്രമാനുഗതമായി അടുക്കും ചിട്ടയോടും സോഫ്റ്റ്‌വെയർ നിർമ്മിക്കുന്ന പ്രക്രിയ ആണു സോഫ്റ്റ്‌വെയർ എഞ്ചിനീയറിങ്ങ്.കേവലം നിർമ്മാണത്തിലുപരിയായി അതിന്റെ പ്രവർത്തനവും ക്ഷമതയും വിലയിരുത്തുകയും, ആ സോഫ്റ്റ്‌വെയർ ടെസ്റ്റു ചെയ്യുകയും പിന്നീട് അതിന്റെ മെയിന്റനൻസും ആയിട്ടു നീളുന്ന ഒരു പ്രക്രിയ കൂടി ആണ് സോഫ്റ്റ്‌വെയർ എംജിനീയറിങ്ങ്.
പദോല്പത്തി
സോഫ്റ്റ്‌വേർ എഞ്ചിനീയറിങ്ങ് (software engineering) എന്ന പദം ആദ്യമായി അവതരിപ്പിക്കപ്പെട്ടത് 1968 ലെ നാറ്റോ (NATO) സോഫ്റ്റ്‌വേർ എഞ്ചിനീയറിങ്ങ് കോൺഫറൻസിലാണ്. ഇത് അന്നത്തെ സോഫ്റ്റ്‌വേർ പ്രതിസന്ധിയെ സൂചിപ്പിക്കുന്നതിനായിട്ടായിരുന്നു ഉപയോഗിച്ചത്. അതിനു ശേഷം ഈ പദം ഒരു പ്രൊഫഷൻ ആയും ഒരു പഠനമേഖലയുമായി മാറുകയായിരുന്നു. എഞ്ചിനീയറിങ്ങിന്റെ മറ്റു ശാഖകളെ അപേക്ഷിച്ച് ഈ ശാഖ ഇപ്പോഴും ഏറെ മുന്നോട്ട് പോകാനുണ്ട്. കൂടാതെ എന്താണ് സോഫ്റ്റ്‌വേർ എഞ്ചിനീയറിങ്ങിന്റെ നിർവചനം എന്നതിന്റെ കാര്യത്തിൽ ഇന്നും തർക്കങ്ങൾ നില നിൽക്കുന്നു. പക്ഷേ, സോഫ്റ്റ്‌വേർ ഡെവലപ്‌മെന്റിലുണ്ടായ പുരോഗതികൾ ഈ ശാഖയെ വളരെയധികം പരിപോഷിപ്പിച്ചിട്ടുണ്ട്. പുതിയ കമ്പ്യൂട്ടർ യുഗത്തിൽ ഈ എഞ്ചിനീയറിംങ് ശാഖയിൽ ധാരാളം ജോലി സാധ്യതകൾ ഉണ്ട്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ