വിറ്റമിന്‍ ഡി അടങ്ങിയ ഭക്ഷണങ്ങള്‍

  വിറ്റമിന്‍ ഡി അടങ്ങിയ ഭക്ഷണങ്ങള്‍

ചില ഭക്ഷണക്രമീകരണങ്ങളിലൂടെ വിറ്റാമിന്‍ ഡി യുടെ അഭാവം കുറയ്‌ക്കാം. സ്‌ഥിരമായി മെനുവില്‍ ഉള്‍പ്പെടുത്തുന്ന ഭക്ഷണങ്ങളില്‍ നിന്ന്‌ ചെറിയൊരു മാറ്റം , ആ മാറ്റം സ്വീകരിക്കാന്‍ തയ്യാറായാല്‍ ശരീരത്തിലുള്ള വിറ്റാമിന്‍ ഡി യുടെ അളവിനെ ക്രമീകരിക്കാം. സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ നിന്ന്‌ ലഭിക്കുന്ന ഭക്ഷണപദാര്‍ത്ഥങ്ങളില്‍ വിറ്റാമിന്‍ ഡി യുടെ കൃത്രിമരൂപമാണുള്ളത്‌. എന്നാല്‍ ചുരുക്കം ചില ഭക്ഷണപദാര്‍ത്ഥങ്ങളില്‍ വിറ്റമിന്‍ ഡി നൈസര്‍ഗീകമായി തന്നെ ഉണ്ടാകാറുണ്ട്‌.
സാല്‍മണ്‍ ഫിഷ്‌

വിറ്റാമിന്‍ ഡി  അടങ്ങിയിട്ടുള്ള ഒരു പ്രധാന മത്സ്യമാണ്‌ സാല്‍മണ്‍ അഥവാ കോര. വിപണിയില്‍ ലഭ്യമാകുന്ന ടിന്നില്‍ അടച്ചു സൂക്ഷിക്കുന്ന മീനുകള്‍ കഴിവതും ഉപയോഗിക്കാതിരിക്കുക. മത്സ്യങ്ങള്‍ പഴകുന്നതിനു മുന്‍പ്‌ ഉപയോഗിക്കുന്നതാണ്‌ നല്ലത്‌. കൃത്രിമത്വം ഇല്ലാത്ത ഫ്രഷ്‌ സാല്‍മണ്‍ മീനുകളാണ്‌ നല്ലത്‌. ശരീരത്തിന്‌ ആവശ്യമായ വിറ്റാമിന്‍ ഡിയുടെ ഇരട്ടിയിലധികം ഒരു കഷണം സാല്‍മണ്‍ ഫിഷില്‍ അടങ്ങിയിട്ടുണ്ട്‌. ചെറിയൊരു കഷണം കോര മീനില്‍ പോലും വൈറ്റമിന്‍ ഡി യുടെ 90 ശതമാനം കാണപ്പെടുന്നു. എല്ലിന്‌ ബലം നല്‍കുന്ന ഇത്തരം മീനുകള്‍ നിത്യേനയുള്ള മെനുവില്‍ ഉള്‍പ്പെടുത്തുന്നത്‌ നല്ലതാണ്‌.
കൂണുകള്‍

വൈറ്റമിൻ  ഡിയുടെ മറ്റൊരു പ്രധാന സ്രോതസാണ്‌ കൂണുകള്‍. നമ്മുടെ നാട്ടില്‍ ലഭ്യമാകുന്ന വെള്ള കൂണുകളിലും വൈറ്റമിന്‍ ഡി ചെറിയ അളവില്‍ കാണപ്പെടാറുണ്ട്‌. ഏഷ്യന്‍ മഷ്‌റൂം എന്നറിയപ്പെടുന്ന ഷിക്കേറ്റിലാണ്‌ വിറ്റാമിന്‍ ഡി അധികമായി കാണാറുള്ളത്‌. സൂര്യതാപം ക്രമാതീതമായി ഇതില്‍ സൂക്ഷിക്കുന്നതാണ്‌ കാരണമായി പറഞ്ഞുവരുന്നത്‌. മനുഷൃരുടെ കൂര്‍മ്മബുദ്ധിയുടെ ഫലമായി ഇത്തരം കൂണുകളെ കൃത്രിമമായി വെയിലത്തു വച്ച്‌ ചൂടാക്കാറുണ്ട്‌. പക്ഷേ സൂര്യന്റെ താപം സ്വാഭാവികമായി കിട്ടുന്നവയില്‍ മാത്രമാണ്‌ വിറ്റാമിന്‍ ഡി കാണപ്പെടുന്നത്‌.
പാല്‍

ശുദ്ധമായ പാല്‍  വൈറ്റമിന്‍ ഡിയുടെ ഉറവിടമായി പറയപ്പെടാറുണ്ട്‌. മനുഷ്യശരീരത്തിന്‌ ഒരു ദിവസം ആവശ്യമായ വൈറ്റമിന്‍ ഡിയുടെ അഞ്ചിലൊരു ഭാഗം ശുദ്ധമായ പാലില്‍ അടങ്ങിയിട്ടുണ്ട്‌. എല്ലാ പോഷകാംശങ്ങളുമടങ്ങിയ പാലും പാലുത്‌പന്നങ്ങളും വൈറ്റമിന്‍ ഡിയുടെ കുറവിനെ നികത്താന്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത്‌ നല്ലതാണ്‌.
ചൂര മീന്‍

വൈറ്റമിന്‍ ഡി  അടങ്ങിയിട്ടുള്ള മറ്റൊരു മത്സ്യമാണ്‌ ചൂര. ചൂര മീന്‍ വേവിച്ച്‌ കൂട്ടുന്നതുവഴി നമ്മുടെ ശരീരത്തിന്‌ വേണ്ട അനുപാതത്തില്‍ വിറ്റാമിന്‍ ഡി ലഭിക്കുന്നു.

മുട്ടയിൽ മനുഷ്യശരീരത്തിനാവശ്യമായ വിറ്റാമിന്‍ ഡി യുടെ രണ്ടിലൊരംശം അടങ്ങിയിട്ടുണ്ടെന്നാണ്‌ പഠനങ്ങള്‍ തെളിയിക്കുന്നത്‌. ആഴ്‌ചയിലൊരിക്കല്‍ മുട്ടയുടെ വിഭവങ്ങള്‍ ഭക്ഷണശീലത്തില്‍ ഉള്‍പ്പെടുത്തുന്നത്‌ വിറ്റാമിന്‍ ഡി യുടെ കുറവിനെ നികത്തും.
ധാന്യങ്ങള്‍

ധാന്യങ്ങളും പയർ  വര്‍ഗ്ഗങ്ങളും വിറ്റാമിന്‍ ഡി യുടെ നല്ലൊരു ഉറവിടമാണ്‌. ഡയറ്റില്‍ ശ്രദ്ധിക്കുന്ന ഇന്നത്തെ തലമുറ ഒഴിവാക്കുന്ന ഇത്തരം പദര്‍ത്ഥങ്ങള്‍ എല്ലിന്റേയും പല്ലിന്റേയും ബലം കൂട്ടാന്‍ സഹായിക്കുന്നു. ഭക്ഷണശീലത്തില്‍ ഇത്‌ ഉള്‍പ്പെടുത്തുന്നത്‌ വിറ്റാമിന്‍ ഡി യുടെ അഭാവം കുറയ്‌ക്കും.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നിറം മാറും ശലഭം (Blue Morpho Butterfly)

12.പ്രശ്നപരിഹരണ രീതി (Problem-Solving Method)

Piles (മൂലക്കുരു )