2. മടവൂർപ്പാറ ഗുഹാക്ഷേത്രം
2. മടവൂർപ്പാറ ഗുഹാക്ഷേത്രം
തിരുവനന്തപുരം ജില്ലയിൽ ശ്രീകാര്യത്തുനിന്ന് എട്ടു കിലോമീറ്ററോളം മാറി കാട്ടായിക്കോണത്തിനു സമീപമായാണ് മടവൂര്‍പ്പാറയും ഗുഹാക്ഷേത്രവും സ്ഥിതിചെയ്യുന്നത്. എ.ഡി. എട്ടാം ശതകത്തിനും പത്താം ശതകത്തിനും ഇടയിലാണ് മടവൂര്‍പ്പാറ ഉള്‍പ്പെടെയുള്ള കേരളത്തിലെ ഗുഹാക്ഷേത്രങ്ങളുടെ നിര്‍മാണകാലയളവെന്ന് എ.ശ്രീധരമേനോന്‍ 'കേരളചരിത്ര'ത്തില്‍ സൂചിപ്പിക്കുന്നു.
ചുവട്ടില്‍നിന്ന് അറുപതടി ഉയരത്തിലാണ് മടവൂര്‍പ്പാറ ഗുഹാക്ഷേത്രം നിലകൊള്ളുന്നത്. മുകളിലേക്ക് കയറുവാൻ 41പടികൾ പാറയിൽ തന്നെ തീർത്തിട്ടുണ്ട്. 22 ഏക്കറിലായി പരന്നുകിടക്കുന്ന കൂറ്റന്‍ പാറയുടെ മധ്യത്തിലായി മൂന്നു താങ്ങുതൂണുകളും അങ്കണവും മുഖമണ്ഡപവും ശ്രീകോവിലും ചേര്‍ന്നതാണ് ഈ ഗുഹാക്ഷേത്രം. 12 അടി നീളവും 6 അടി വീതിയും 7.5 അടി ഉയരവുമുണ്ട് ക്ഷേത്രത്തിന്റെ അങ്കണത്തിന്. പാറച്ചുവരില്‍ ദ്വാരപാലകരെയും ഗണപതി, സുബ്രമണ്യന്‍ എന്നീ ദേവന്മാരെയും കൊത്തിവെച്ചിരിക്കുന്നു. മുഖമണ്ഡപത്തിനു പിന്നിലുള്ള ഗര്‍ഭഗൃഹത്തില്‍ ശിവലിംഗം പ്രതിഷ്ഠിച്ചിരിക്കുന്നു.
മാടന്‍ എന്ന മൂലപദത്തില്‍നിന്നു സിദ്ധിച്ച സ്ഥലനാമമാകണം മടവൂര്‍പ്പാറ എന്നു ചില സ്ഥലനാമ ചരിത്രകാരന്‍മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഒരു ദ്രാവിഡ ഗ്രാമദേവനാണ് മാടന്‍. മാടന്റെ ഊര്‍ മാടനൂര്‍ ആയെന്നും അതു ക്രമേണ ലോപിച്ച് മടവൂര്‍ ആയതാകാമെന്നും വി.വി.കെ.വാലത്ത് നിരീക്ഷിച്ചിട്ടുണ്ട്.
കേരള പുരാവസ്തുവകുപ്പിന്റെ കീഴിലുള്ള ഈ ക്ഷേത്രത്തില്‍ പൂജ നടത്തുന്നത് ചെങ്കോട്ടുകോണം ആസ്ഥാനമാക്കിയുള്ള ശ്രീരാമദാസമിഷനാണ്. 2010ൽ സർക്കാർ പൈതൃക പരിസ്ഥിതി ടൂറിസ്റ്റ് കേന്ദ്രമായി പ്രഖ്യാപിച്ചു. തുടര്‍ന്ന് സന്ദര്‍ശകര്‍ക്ക് വിശ്രമിക്കാന്‍ പരമ്പരാഗത രീതിയിയിലുള്ള കുടിലുകളും മുളപ്പാലവും കുട്ടികൾക്കായി പാർക്കും നിർമ്മിച്ചു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ