ഭൂമിയുടെ ഉല്പത്തിയും ജീവന്റെ ആവിർഭാവവും
ഭൂമിയുടെ ഉല്പത്തിയും ജീവന്റെ ആവിർഭാവവും ഏറ്റവും ചുരുങ്ങിയ വിവരണം
ഭൂമിയുടെ പ്രായം 460 കോടി വർഷമാണെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. സൗരയൂഥത്തിന്റെ ഉല്‍പത്തി ഘട്ടവും ഇതേ കാലത്ത് തന്നെ. സൂര്യനും ഗ്രഹങ്ങളും ഉപഗ്രഹങ്ങളും വാല്‍നക്ഷത്രങ്ങളും ഉല്‍ക്കകളും ഒക്കെയായി വിസ്‌തൃതമായ സൗരയൂഥം ഉണ്ടായി
ഈ സമയത്ത് ഭൂമിയിലേക്ക് നിരന്തരം വാല്‍നക്ഷത്രങ്ങളും ഉല്‍ക്കകളും കൊള്ളിമീഌകളും പതിച്ചു കൊണ്ടിരുന്നു.അതിന് കാരണം ഉല്‍പത്തിയുടെ ആദ്യഘട്ടങ്ങളില്‍ ഗ്രഹങ്ങളും മറ്റും നിയതമായ ഭ്രമണപഥങ്ങളില്‍ ആയിട്ടില്ലാത്തതിനാല്‍ ഒരു അവ്യവസ്ഥിതി ഉണ്ടായിരുന്നു. ആ സമയത്ത് ഉല്‍ക്കകളും മറ്റും തലങ്ങുംവിലങ്ങും പാഞ്ഞുകൊണ്ടിരുന്നു. അങ്ങനെയാണ് അവ ഭൂമിയില്‍(മറ്റു ഗ്രഹങ്ങളിലും ) പതിച്ചുകൊണ്ടിരുന്നത്. അത് വല്ലാത്ത കൂട്ടിയിടിയായിരുന്നു. ഈ കൂട്ടിയിടി അത്യധികം താപം ഉല്‍പാദിപ്പിക്കും. അതിന്റെ ഫലമായി ഭൂമി ഉരുകിത്തിളച്ച നിലയിലായിരുന്നു. ഈ അവസ്ഥ കഴിഞ്ഞ 400 കോടി വർഷമെത്തുമ്പോഴേക്കും കുറഞ്ഞു വരുന്നു. ഇതിനാ കാരണം വ്യാഴത്തിന്റേയും ശനിയുടേയും അതിശക്തമായ ആകർഷണ ബലമായിരുന്നു. വാല്‍നക്ഷത്രങ്ങളേയും ഉല്‍ക്കകളേയും അവയിലേക്ക് വലിച്ചിട്ടത്
400 കോടി വർഷത്തിന് ശേഷം ഈ പ്രക്രിയ കുറഞ്ഞതിന്റെ ഫലമായി, ഭൂമി തണുക്കാന്‍ തുടങ്ങുന്നു. അന്നത്തെ ആദിമ അന്തരീക്ഷത്തിലുണ്ടായിരുന്ന നീരാവി മഴയായി പെയ്‌തിറങ്ങുന്നു. താഴ്‌ന്ന ഭാഗങ്ങളില്‍ ജലം നിറഞ്ഞ് സമുദ്രങ്ങളുണ്ടാകുന്നു. ജല പരിസ്ഥിതി സംജാതമായി അധികം കഴിയും മുമ്പേ ഭൂമിയില്‍ ജീവന്‍ രൂപം കൊള്ളുന്നു. അതോടെ ജൈവപരിണാമം എന്ന ജീവലോകത്തെ അലംഘനീയമായ നിയമം പ്രയോഗത്തില്‍ വരുന്നു. ജൈവപരിണാമം എന്നത് സിദ്ധാന്തമല്ല, മറിച്ച് അത് കഴിഞ്ഞ 400 കോടി വർഷമായി ഭൂമിയില്‍ നിലവിലുള്ള നിയമമാണ്. ഇനി പരിണാമം ചെറിയ ജൈവ രൂപങ്ങളില്‍ നിന്ന് സങ്കീർണതയുള്ള ജീവികളിലേക്ക്.ഇതിനിടയില്‍ എന്തെല്ലാമെന്തെല്ലാം ജീവന്റെ നിലനില്‍പ്പിന്നാധാരമായ പരിസ്ഥിതികള്‍ ഉണ്ടായി വരണം. ഒപ്പം ജീവനെ ഉന്‍മൂലനം ചെയ്യാനെത്തുന്ന മാസ് എക്‌സ്‌റ്റിംഗ്‌ഷനുകള്‍(കൂട്ടവംശവിനാശങ്ങള്‍). ഒരു ഘട്ടത്തില്‍ ജീവന്‍ ഉന്‍മൂലനത്തിന്റെ വക്കിലെത്തി. എന്നീട്ടും അതിജീവിച്ചു. ഇത് വസ്‌തുത. ശാസ്ത്രം ഫോസിൽ തെളിവുകൾ ഒരുപാട് കണ്ടെത്തിയിട്ടും ഉണ്ട്
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ