3. കോട്ടുക്കൽ ഗുഹാക്ഷേത്രം

  3. കോട്ടുക്കൽ ഗുഹാക്ഷേത്രം

കൊല്ലം ജില്ലയിലെ അഞ്ചലിനടുത്തുള്ള ഇട്ടിവ പഞ്ചായത്തില്‍ കോട്ടുക്കല്‍ ഗ്രാമത്തിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വയലിന്റെ നടുവില്‍, ദൂരെനിന്നു നോക്കിയാല്‍ ഒരു ഗജവീരന്‍ കിടക്കുന്ന മട്ടിലാണ് ക്ഷേത്രനിര്‍മ്മാണം.
ഈ ക്ഷേത്രത്തില്‍ ഒരൊറ്റ പാറയില്‍ തുരന്നെടുത്ത അഞ്ചടി വ്യാപ്തിയിലുള്ള രണ്ടു ഗുഹകളുണ്ട്. രണ്ടു ഗുഹയിലും നാലടി പൊക്കമുള്ള ശിവലിംഗം കൊത്തിയിട്ടുണ്ട്‌. രണ്ടു ശ്രീകോവിലിനും ഇടയ്ക്കായി ഗണപതിയുണ്ട്. ഒന്നാമത്തെ ശ്രീകോവിലിനു മുന്നിലായി നന്ദികേശനെയും ഇടതുവശത്തെ ഭിത്തിയിലായി ഗണപതിയെയും കൊത്തിയിട്ടുണ്ട്‌. ശിവലിംഗത്തില്‍ ഭസ്മ ചാര്‍ത്താണ്. രണ്ടാമത്തെ ശ്രീകോവിലിനു വലതുവശത്തെ ഭിത്തിയിലായി ഹനുമാനെ കൊത്തിയിട്ടുണ്ട്‌. ശിവലിംഗത്തില്‍ ചന്ദന ചാര്‍ത്താണ്. കൂടാതെ യോഗീശ്വരനെ പൂജിക്കുന്ന ഒരു കല്ല് ക്ഷേത്രമുറ്റത്തും ചുമ്മാട്പാറ എന്നറിയപ്പെടുന്ന ഒരു പാറ ക്ഷേത്രത്തിന്റെ പിന്നിലും സ്ഥിതിചെയ്യുന്നു.
ആദ്യത്തെ ശ്രീകോവില്‍ ആദ്യകാല പല്ലവനിര്‍മ്മാണരീതിയെയും രണ്ടാമത്തെ ശ്രീകോവില്‍ പില്‍ക്കാല പാണ്ഡ്യരീതിയെയും അനുകരിക്കുന്നു. ഇവയുടെ നിര്‍മ്മാണം വ്യത്യസ്തകാലഘട്ടങ്ങളിലായിരിക്കാനും സാധ്യതയുണ്ട്. ശിവപ്രതിഷ്ഠയും ശിവന്റെ ഭൂതഗണാംഗമായ ശൂലധാരിയായ കാവല്‍ക്കാരനും ഉളള ക്ഷേത്രങ്ങള്‍ പാണ്ഡ്യദേശത്തുണ്ടായത് ജടിലപരാന്തകന്റെ (എ.ഡി 765- 815) കാലഘട്ടത്തോടടുത്താണ്. പുരാവസ്തുവെന്ന നിലയില്‍ പാറയുടെ സംരക്ഷണം കേരള പുരാവസ്തുവകുപ്പിന്റെ മേല്‍നോട്ടത്തിലാണ്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ചുമതലയിലാണ് പൂജാദികാര്യങ്ങള്‍ നിര്‍വഹിക്കപ്പെടുന്നത്. കുംഭമാസത്തിലെ ശിവരാത്രി ദിവസമാണ് ഉൽസവം.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Piles (മൂലക്കുരു )

നിറം മാറും ശലഭം (Blue Morpho Butterfly)

12.പ്രശ്നപരിഹരണ രീതി (Problem-Solving Method)