പല്ലും പല്ലുവേദനയും
പല്ലും പല്ലുവേദനയും
പല്ലുവേദനയെക്കുറിച്ചു പറയു മ്പോള്‍ പല്ലുകളെക്കുറിച്ചും ചില കാര്യങ്ങള്‍ അറിയുക. പ്രായപൂര്‍ത്തിയായ ഒരാള്‍ക്കു 32 പല്ലുകളാണ് ഉള്ളത്. 16 എണ്ണം മുകളിലും 16 എണ്ണം താഴെയും. കുഞ്ഞുങ്ങള്‍ക്ക് സാധാരണ ആറുമാസം പ്രായമാകുമ്പോഴാണ് ആദ്യപല്ലു വരുന്നത്. മൂന്നു വയസിനുള്ളില്‍ പാല്‍പ്പല്ലുകള്‍ മുഴുവനും വരും. ഇവ 20 എണ്ണമുണ്ടാകും. ആറാം വയസില്‍ പാല്‍പല്ലു പൊഴിഞ്ഞ് സ്ഥിരം പല്ലുകള്‍ വന്നു തുടങ്ങും.
12 വയസ് വരെയുള്ള കാലയളവില്‍ 20 പാല്‍പല്ലുകളും പൊഴിഞ്ഞ് 28 സ്ഥിരം പല്ലുകള്‍ വരും. ചിലര്‍ക്ക് ഇത് 14 വയസ് വരെ ആയെന്നു വരാം. ഉളിപല്ലുകള്‍ എട്ട്, നാലു കോമ്പല്ലുകള്‍, എട്ട് ചെറിയ അണപ്പല്ല്, പന്ത്രണ്ട് വലിയ അണപ്പല്ല് എന്നിങ്ങനെയാണ് പല്ലുകളുടെ ഗണങ്ങള്‍. അവസാന നാലു അണപ്പല്ലുകള്‍ 18നും 25നും ഇടയ്ക്കുള്ള പ്രായത്തിലാണ് വരുന്നത്. ഭക്ഷണരീതി, ഭക്ഷണത്തിന്റെ സ്വഭാവം, ശുചിത്വം, ഇവയ്ക്കൊക്കെ പല്ലുകളുടെ ആരോഗ്യവുമായി ബന്ധമുണ്ട്.
പഴങ്ങളും ഇലക്കറികളും ആഹാരത്തിന്റെ ഭാഗമാക്കുന്നത് പല്ലുകളുടെ ആരോഗ്യത്തിനു നല്ലതാണ്.
പല കാരണങ്ങള്‍ കൊണ്ടും പല്ലു വേദന ഉണ്ടാകാം. ദന്തക്ഷയവും മോണരോഗവുമാണ് പൊതുവെ പല്ലു വേദനയുണ്ടാക്കുന്ന കാരണങ്ങള്‍.
കൃത്യമായി രോഗനിര്‍ണയം നടത്തി ചികിത്സിച്ചാലെ പൂര്‍ണമായി മുക്തി ലഭിക്കൂ. പക്ഷേ, വേദന അസഹ്യമാകുമ്പോള്‍ താത്കാലിക ആശ്വാസം പകരാന്‍ സഹായിക്കുന്ന ചില മാര്‍ഗങ്ങള്‍ ചുവടെ.
വേദനയെ നേരിടാന്‍:
പല്ലുവേദന കലശലാകുന്നതു രാത്രിയിലാണെങ്കില്‍ ഒരുകാര്യം ശ്രദ്ധിക്കണം. തല പരമാവധി ഉയര്‍ത്തിവേണം കിടക്കാന്‍.
അധികം ചൂടും തണുപ്പുമുള്ള ഭക്ഷണം ഒഴിവാക്കുക.
ഗ്രാമ്പൂ എണ്ണ, പഞ്ഞിയില്‍ മുക്കി പല്ലിനു കേടുള്ള ഭാഗത്തു കുറേ നേരം അമര്‍ത്തി വച്ചാല്‍ വേദനയ്ക്കു ഒരു പരിധിവരെ ആശ്വാസം കിട്ടും.
നീരും വേദനയും ഉള്ളപ്പോള്‍ ചെറുചൂടോടെ ഉപ്പുവെള്ളം വായില്‍കൊള്ളുന്നതു നല്ലതാണ്.
പുളി അധികമുള്ള ഭക്ഷണപദാര്‍ഥങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ