ആദ്യമായി ഒരു രാജ്യം സ്ത്രീകള്‍ക്കുള്ള ഡ്രസ്സ്‌ കോഡ് പ്രഖ്യാപിച്ചു.

ആദ്യമായി ഒരു രാജ്യം സ്ത്രീകള്‍ക്കുള്ള ഡ്രസ്സ്‌ കോഡ് പ്രഖ്യാപിച്ചു.
താജിക്കിസ്ഥാന്‍ ( Tajikistan) തങ്ങളുടെ രാജ്യത്തെ 7 വയസ്സുമുതല്‍ 70 വയസ്സുവരെയുള്ള സ്ത്രീകള്‍ക്കായി പുതിയ Dress Code പ്രഖ്യാപി ച്ചിരിക്കുന്നു. അവിടുത്തെ സാംസ്കാരിക മന്ത്രാലയം ഇതുമായി ബന്ധപ്പെട്ട് ഒരു നിയമപുസ്തകം ( BOOK Of Recomantations ) പുറത്തിറ ക്കിയിട്ടുണ്ട്. അതില്‍ സ്ത്രീകള്‍ ഏതൊക്കെ അവസരങ്ങളില്‍ എങ്ങനെയൊക്കെ വസ്ത്രധാരണം നടത്തണം എന്ന് വ്യക്തമാക്കി യിരിക്കുന്നു.
മുന്‍ സോവിയറ്റ് യൂനിയന്‍റെ ഭാഗമായിരുന്ന 90 % ത്തിലധികം ഇസ്ലാം മത വിശ്വാസികള്‍ അധിവസിക്കുന്ന താജിക്കിസ്ഥാനില്‍ സ്ത്രീകള്‍, ഇസ്ലാമിക വസ്ത്രധാരണശൈലിയിലുള്ള ബുര്‍ഖയും ഹിജാബും ധരിക്കുന്നത് വിലക്കിയിട്ടുണ്ട്. കൂടാതെ പാശ്ചാത്യവ സ്ത്രധാരരണരീതികളും പൂര്‍ണ്ണമായും വിലക്കിയിരിക്കുകയാണ്.
പരമ്പരാഗത താജിക്കിസ്ഥാന്‍ വസ്ത്രധാരണ ശൈലി, സ്ത്രീകള്‍ പിന്തുടര്‍ന്നാല്‍ മതിയെന്നാണ് സര്‍ക്കാര്‍ നിലപാട്.
കറുത്ത വസ്ത്രങ്ങള്‍ സ്ത്രീകള്‍ ധരിക്കാന്‍ പാടില്ല.തലമുഴുവന്‍ മറയ്ക്കുന്ന വസ്ത്രങ്ങളും വിലക്കിയിട്ടുണ്ട്.ബുര്‍ഖ, ഹിജാബ് ഇവയും പാടില്ല. പാശ്ചാത്യ വസ്ത്രധാരണ രീതിയും ,സ്കര്‍ട്ടുകളും ധരിക്കാന്‍ പാടില്ല. കാലുകളില്‍ സ്ലിപ്പര്‍ ഉള്‍പ്പെടെ വള്ളിയുള്ള ചെരുപ്പുകള്‍ ഉപയോഗിക്കുന്നതിനും നിരോധനമുണ്ട്.
ദേശീയ ദിനം ,അവധി ദിവസങ്ങള്‍, വീക്കെ ന്‍ഡില്‍, ജോലി ദിവസം ഒക്കെ ലൂസായിട്ടുള്ള , ശരീരം മറയ്ക്കുന്ന വിവിധ തരം വസ്ത്രങ്ങളാണ് സ്ത്രീകള്‍ ധരിക്കാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇവ തികച്ചും താജിക്കിസ്ഥാന്‍ ശൈലിയിലുള്ളതായിരി ക്കുകയും വേണം. വിവാഹം, ആഘോഷം തുടങ്ങി യ അവസരങ്ങളില്‍ പൂര്‍ണ്ണമായും പരമ്പരാഗത ശൈലിയിലുള്ള വസ്ത്രം ധരിക്കാനാണ് നിര്‍ദ്ദേശം.
സ്ത്രീകള്‍ ധരിക്കേണ്ട വസ്ത്രങ്ങളുടെ വിവിധ ഡിസൈനുകള്‍ അണിഞ്ഞു നില്‍ക്കുന്ന മോഡലുക ളുടെ ചിത്രങ്ങളും ബുക്കില്‍ നല്‍കിയിട്ടുണ്ട്...
ആദ്യത്തെ ചിത്രമാണ് അവധി ദിവസങ്ങളിലും ണ്ടാമത്തെ ചിത്രമാണ് ആഘോഷവേളകളില്‍ സ്ത്രീകള്‍ ധരിക്കേണ്ട പരമ്പരാഗത താജിക്കി സ്ഥാന്‍ വേഷം.


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നിറം മാറും ശലഭം (Blue Morpho Butterfly)

12.പ്രശ്നപരിഹരണ രീതി (Problem-Solving Method)

9.കളി രീതി (play way)