മനുഷ്യ അലാറം - നോക്കർ അപ്പർ

  മനുഷ്യ അലാറം - നോക്കർ അപ്പർ

അലാറം ക്ലോക്കുകളുടെ അപര്യാപ്തതയും , ഉയർന്ന വിലയും താങ്ങാനാവാത്ത സാധാരണ തൊഴിലാളികൾക്കായി , ഒരു കാലത്തു രൂപപ്പെട്ട മനുഷ്യ അലാറമാണ് "നോക്കർ അപ്പർ"(Knocker Upper ). ബ്രിട്ടനിലും അയർലന്റിലുമായി ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതി വരെ നോക്കർ അപ്പർമാർ അലാറമായി പ്രവർത്തിച്ചിരുന്നു.
വ്യാവസായിക വിപ്ലവത്തിന് ശേഷം ബ്രിട്ടനിൽ തഴച്ചു വളർന്ന ഫാക്ടറികളിലെ തൊഴിലാളികളെ അവരുടെ ജോലി ഷിഫ്റ്റ് അനുസരിച്ച് വിളിച്ചുണർത്തുക എന്നതായിരുന്നു നോക്കർ അപ്പർമാരുടെ ജോലി. മുള കൊണ്ടുള്ള നീളമുള്ള വടിയാണ് അവരിതിനായ്‌ ഉപയോഗിച്ചിരുന്നത്.
പല തൊഴിലാളികളും കെട്ടിടങ്ങളിലെ രണ്ടോ മൂന്നോ നിലകളിലായാണ് താമസിച്ചിരുന്നത്. അതുകൊണ്ട് തന്നെ തൊഴിലാളികൾ എഴുന്നേറ്റു എന്ന് ഉറപ്പ് വരുത്തുന്നത് വരെ ഇവർ വടി കൊണ്ട് തട്ടിക്കൊണ്ട് ഇരിക്കും. ചില നോക്കർമാർ ഭാരമില്ലാത്ത കൂടമോ (Hammer ) , കിലുക്കോ ആണ് ഉപയോഗിച്ചിരുന്നത്.
പ്രായമായ സ്ത്രീകളോ പുരുഷന്മാരോ ആണ് ഇത്തരം ജോലികളിൽ ഏർപ്പെട്ടിരുന്നത്. ആഴ്ച തോറും ലഭിച്ചിരുന്ന കുറച്ച് "പെനി"(Penny ) കളായിരുന്നു ഇവരുടെ ആകെയുള്ള വരുമാനം. വ്യാവസായിക നഗരമായ മാഞ്ചസ്റ്ററിലായിരുന്നു ഏറ്റവും കൂടുതൽ നോക്കർ അപ്പർമാർ ഉണ്ടായിരുന്നത്.
കാലക്രമേണ , സാങ്കേതികവിദ്യകൾ വളർന്ന് വന്നതിനൊപ്പം നോക്കർ അപ്പർമാരും അപ്രത്യക്ഷരായി.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നിറം മാറും ശലഭം (Blue Morpho Butterfly)

12.പ്രശ്നപരിഹരണ രീതി (Problem-Solving Method)

9.കളി രീതി (play way)