മൂത്രം പിടിച്ചുവെക്കുന്നത്​ ദോഷമോ?

  മൂത്രം പിടിച്ചുവെക്കുന്നത്​ ദോഷമോ?

എല്ലാവരും മൂത്രമൊഴിക്കും. എന്നാൽ അതിനെകുറിച്ച്​ സംസാരിക്കാൻ ആരും താത്​പര്യപ്പെടുന്നില്ല. മൂത്രത്തി​െൻറ നിറം, ഗന്ധം, അളവ്​, മൂത്രമൊഴിക്കുന്നതിലെ നിയന്ത്രണം എന്നിവ നിങ്ങളുടെ ആ​േരാഗ്യത്തെ കുറിച്ചുള്ള സൂചന നൽകും.

സാധാരണയായി 50 മുതൽ 500 മില്ലിലിറ്റർ വരെ മൂത്രമാണ്​ മൂത്രാശയത്തിൽ പിടിച്ചുനിർത്താനാവുക. മൂത്രസഞ്ചി പകുതി നിറഞ്ഞാൽ മൂത്രമൊഴിക്കാനുള്ള തോന്നലുണ്ടാകും.

ഒരാൾ ദിവസം എത്ര തവണ മൂത്രമൊഴിക്കണം

സാധാരണ ഒരാൾ 24 മണിക്കൂറിനുള്ളിൽ ആറു മുതൽ എട്ടു തവണ വരെ മൂത്രമൊഴിക്കണം. ഇതിൽ കൂടുതൽ തവണ മൂത്രമൊഴിക്കുന്നുവെങ്കിൽ ചില കാരണങ്ങൾ ഉണ്ടാകാം:

ആവശ്യത്തിലേറെ വെള്ളം കുടിക്കുക

വളരെയധികം കഫീൻ കുടിക്കുന്നു (കഫീൻ മൂത്രവിസർജ്ജനം ത്വരിതപ്പെടുത്തും)

അമിത ഭാരം, മരുന്നുപയോഗം, നാഡികൾക്കേറ്റ ക്ഷതം തുടങ്ങി പലവിധ കാരണങ്ങളാൽ ആവശ്യത്തിലേറെ പ്രവർത്തിക്കുന്ന മൂത്രസഞ്ചികൾ

മൂത്രസഞ്ചിയിലുണ്ടാകുന്ന അണുബാധ

പ്രോസ്​റ്റേറ്റ്​ ഗ്രന്ഥിയിലെ പ്രശ്​നങ്ങൾ

ജനനത്തിൽ തന്നെ ദുർബലമായ പെൽവിക് ​ഫ്ലോർ മസിലുകൾ എന്നിവ നിങ്ങൾക്ക് ഇടക്കിടെ മൂത്രശങ്ക ഉണ്ടാക്കുന്നതിനിടയാക്കും.

ഇൗ കാരണങ്ങളൊന്നും കൂടാതെ തന്നെ സാധാരണ അളവിൽ മാത്രം വെള്ളം കുടിച്ചിട്ടും നിങ്ങൾ കൂടുതൽ തവണ മൂത്രമൊഴിക്കുന്നുവെങ്കിൽ തീർച്ചയായും ഡോക്​ടറെ കാണണം.

മൂത്രത്തിന്​ മഞ്ഞനിറം എന്തുകൊണ്ട്​

അരുണ രക്​താണുക്കളുടെ ഭാഗമായ, പഴകിയ ഹീമോഗ്ലോബിൻ വൃക്കകൾ വഴി പുറന്തള്ളുന്നു. ഇൗ മാലിന്യത്തിലെ യൂറോക്രോം എന്ന ഘടകം ചുവപ്പു കലർന്ന മഞ്ഞ നിറത്തിമുള്ള വസ്​തുവാണ്​. ആവശ്യത്തിന്​ വെള്ളം കുടിക്കുന്ന ഒരാളിൽ ഇൗ നിറം നേർത്തു മഞ്ഞയാകും. മൂത്രം ഇളം മഞ്ഞനിറത്തിലാണ്​ യഥാർഥത്തിൽ കാണ​െപ്പടുക. മഞ്ഞയില്ലാതെ നല്ല തെളിഞ്ഞ മൂത്രമാണെങ്കിൽ ധാരാളം വെള്ളം കുടിക്കുന്നുവെന്നും, കടുത്ത മഞ്ഞയാണെങ്കിൽ ആവശ്യത്തിന്​ വെള്ളം കുടിക്കുന്നില്ല എന്നും മനസിലാക്കണം

പ്രായമാകുന്നവർ കൂടുതൽ മൂത്രമൊഴിക്കുന്നത്​ എന്തുകൊണ്ട്​

ഉറങ്ങു​േമ്പാൾ ശരീരത്തിൽ ആൻറിഡ്യൂറെറ്റിക്​ ​േഹാർമോൺ (മൂത്ര വിസർജ്ജനം തടയുന്ന ഹോർമോൺ (ADH)) പ്രവർത്തിക്കും. ഇൗ ഹോർമോൺ വെള്ളം സംഭരിച്ചുവെക്കാൻ ശരീരത്തെ സഹായിക്കും. അതുമൂലം ഉറക്കത്തിൽ മൂത്രമൊഴിക്കാൻ തോന്നുകയില്ല. എന്നാൽ, പ്രായംകൂടും തോറും ആവശ്യത്തിന്​ എ.ഡി.എച്ച്​ നിർമിക്കാൻ ശരീരത്തിന്​ സാധിക്കില്ല. അതുമൂലം മൂത്രസഞ്ചി പെ​െട്ടന്ന്​ നിറയും. കൂടാതെ പ്രായംകൂടും തോറും മൂത്രസഞ്ചിയിൽ കൂടുതൽ മൂത്രം സംഭരിച്ചുവെക്കാൻ സാധിക്കാതെയും വരും. ഇതുമൂലം ഇടക്കിടെ മൂത്രമൊഴിക്കണ​െമന്ന് ​തോന്നുകയു​ം ചെയ്യുന്നു.

മൂത്രം അണുനാശിനിയാണോ

സാധാരണ എല്ലാവരുടെയും തെറ്റിദ്ധാരണയാണ്​ മൂത്രം അണുനാശിനിയാണ്​, അണുവിമുക്​തമാണ് ​തുടങ്ങിയവ. ജെല്ലിഫിഷി​െൻറ കുത്തേറ്റ ഭാഗത്ത്​ മൂത്രമൊഴിച്ചാൽ അത്​ മാറുമെന്ന തെറ്റിദ്ധാരണ പൊതുസമൂഹത്തിനുണ്ട്​. എന്നാൽ മൂത്രം​ അണുനാശിനിയല്ല. അത്​ അണുവിമുക്​തവുമല്ല. പൂർണ ആരോഗ്യവാനായ ഒരാളുടെ മൂത്രത്തിലും ബാക്​ടീരിയകളുണ്ട്​.

കടൽച്ചൊറി പോലുള്ള പ്രശ്​നങ്ങൾക്ക്​ മൂത്രം മരുന്നാണെന്ന്​ കരുതുന്നത്​ തെറ്റായ വിശ്വാസമാണ്​. മുറിവ്​ ശുദ്ധജലം കൊണ്ട്​കഴുകി വൃത്തിയാക്കുന്നതിനു പകരം അവിടെ ഉപ്പു പുരട്ടുന്നതു പോലെ മോശംഅവസ്​ഥയിലേക്കായിരിക്കും മുറിവുകളിലെ മൂത്രചികിത്​സ എത്തിക്കുക.

ലൈംഗിക  ബന്ധത്തിനിടക്ക്​ മൂത്രമൊഴിക്കണമെന്ന്​ തോന്നുന്നത്​ എന്തുകൊണ്ട്​​

സ്​ത്രീകളിൽ ഇതൊരു​ സാധാരണ സംഭവമാണ്​. എന്നാൽ സ്​ഖലനത്തിനടുത്ത സമയത്ത്​ പുരുഷനിൽ ബീജവിസർജനത്തിന്​ വഴിയൊരുക്കാനായി മൂത്രസഞ്ചി അടഞ്ഞുകിടക്കുന്നതിനാൽ പുരുഷൻമാരിൽ ഇത്തരം പ്രശ്​നങ്ങൾ ഉണ്ടാകാറില്ല.

സ്ത്രീകളിൽൽ യോനീനാളവും മൂത്രാശയവും വളരെ അടുത്താണ്​. ലൈംഗിക ഉത്തേജനം മൂത്രാശയത്തേയും ഉത്തേജിപ്പിക്കുകയും സമ്മർദ്ദത്തിലാക്കുകയും ചെയ്യുന്നു. ഇതുമൂലം ലൈംഗിക ബന്ധത്തിനിടെ സ്​ത്രീകൾക്ക്​ മൂത്രമൊഴിക്കണമെന്ന തോന്നലുണ്ടാവുകയും ചെയ്യുന്നു. മൂത്രം നിയന്ത്രിക്കാൻ കഴിയാത്ത പ്രശ്​നങ്ങൾ മുൻപ്​അനുഭവിച്ചവരാണെങ്കിൽ ചിലപ്പോൾ മൂത്രം പോകാനും സാധ്യതയുണ്ട്​.

മൂത്രം പിടിച്ചു വെക്കുന്നത്​ ദോഷകരമാണോ

മൂത്രസഞ്ചി പകുതി നിറഞ്ഞാൽ മൂത്രമൊഴിക്കണമെന്ന നിർദ്ദേശം തലച്ചോറ്​ നൽകും. പക്ഷേ, മിക്ക ആളുകളും വിശ്രമ മുറിയിൽ എത്തുന്നതു വരെ മൂ​ത്രമൊഴിക്കാതെ പിടിച്ചു നിൽക്കും. എന്നാൽ, ശരീരം പതുക്കെ തലച്ചോറിനെ മറികടന്ന്​ കാര്യങ്ങൾ ചെയ്യാൻ തുടങ്ങുകയും നിങ്ങൾ വസ്​ത്രത്തിൽ തന്നെ മൂത്രമൊഴിക്കുകയുമാണ്​ ഇതി​െൻറ ഫലം.

സാധാരണനിലയിൽ മൂത്രം പിടിച്ചു വെക്കുന്നത്​ ദോഷം ചെയ്യില്ല. എന്നാൽ, ഒരുസമയ പരിധിയിൽ കൂടുതൽ മൂത്രം പിടിച്ചുവെക്കുകയും അത്​ ആവർത്തിക്കുകയും ചെയ്യുന്നത്​ മൂത്രനാളിയിലെ അണുബാധക്കിടയാക്കും.

ഗർഭിണിയായിരിക്കു​േമ്പാഴും പ്രസവശേഷവും മൂത്രം നിയന്ത്രിക്കാനാകാത്ത അവസ്​ഥ

ഗർഭിണിയായിരിക്കുേമ്പാൾ പ്രസവം എളുപ്പമാകുന്നതിനായി പെൽവിക്​ മസിലുകളും ആ ഭാഗത്തുള്ള മറ്റ്​ നാഡികളുമെല്ലാം ദുർബലമാകും. പ്രസവശേഷം അവക്ക്​ പഴയ അവസ്​ഥയിലെത്താൻ പലപ്പോഴും സാധിക്കാറില്ല. ഇതാണ്​ മൂത്രം നിയന്ത്രിക്കാനാകാത്ത അവസ്​ഥ ഉണ്ടാക്കുന്നത്​. എന്നാൽ ഇതിന്​ ചികിത്സകളും വ്യായാമങ്ങളും ഉണ്ട്​. നല്ലൊരു ഡോക്​ടറെ സമീപിച്ചാൽ മാറ്റി എടുക്കാവുന്നതേ ഉള്ളൂ.

ഭക്ഷണം എങ്ങനെയാണ്​ മൂത്രത്തെ ബാധിക്കുന്നത്​

മൂത്രത്തിൽ കാണെപ്പടുന്നന പിങ്ക്​, ചുവപ്പ്​ നിറങ്ങൾ പലപ്പോഴും രക്​തമാകണമെന്നില്ല. ചിലപ്പോൾ നിങ്ങൾ കഴിച്ച ഭക്ഷണമാകാം മൂത്രത്തിന്​ നിറം നൽകിയത്​. ബീറ്റ്​റൂട്ട്​, റുബാബ്​, ബ്ലാക്ക്​ബെറി തുടങ്ങിയവ മൂത്രത്തിന് ​നിറം നൽകും. ഇത്തരം ഭക്ഷണം കഴിക്കാതിരിക്കു​േമ്പാഴും മൂത്രത്തിന്​ പിങ്ക്​, ചുവപ്പ്​ നിറമുണ്ടെങ്കിൽ ഡോക്​ട​െറ കാണേണ്ടത്​ ആവശ്യമാണ്​.

ശതാവരി  പോലുള്ളവ ഭക്ഷണത്തിൽ ഉൾപ്പെട്ടാൽ മൂത്രത്തിന്​ ഗന്ധമുണ്ടാകാനും സാധ്യതയുണ്ട്​.

കോര എന്ന മത്​സ്യം, കോഫി, വെളുത്തുള്ളി എന്നിവയും മൂത്രത്തിന്​ ദുർഗന്ധമുണ്ടാക്കും.

മൂത്രത്തെ  സംബന്ധിച്ച്​ എന്തെങ്കിലും സംശയം നിങ്ങൾക്കു​െണ്ടങ്കിൽ ഡോക്​ടറുമായി സംസാരിക്കുക. നിങ്ങളുടെ ആരോഗ്യ നില മനസിലാക്കാൻ ഡോക്​ടർക്ക്​ അത് ഉപകാരപ്പെ​േട്ടക്കും.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നിറം മാറും ശലഭം (Blue Morpho Butterfly)

12.പ്രശ്നപരിഹരണ രീതി (Problem-Solving Method)

Piles (മൂലക്കുരു )