ഡൊണാൾഡ് ഡക്ക്

ഡൊണാൾഡ് ഡക്ക്

വാൾട്ട് ഡിസ്നി പ്രൊഡക്‌ഷൻസ് നിർമ്മിച്ച ഒരു കാർട്ടൂൺ കഥാപാത്രം ആണ്‌ ഡൊണാൾഡ് ഡക്ക്.മനുഷ്യനോടു സാദൃശ്യമുള്ള വെളുത്ത നിറവും,മഞ്ഞ നീറമുള്ള ചുണ്ടും,കാലുകളും ഉള്ള ഒരു താറാവ് ആണ്‌ ഡൊണാൾഡ് ഡക്ക്.സാധാരണയായി ഒരു നാവികന്റെ ഷർട്ടും,തൊപ്പിയും,കറുത്തതോ,ചുവന്നതോ ആയ ഒരു ടൈയും ആണ്‌ ഇതിന്റെ വേഷം.നീന്തലിനു പോകുന്ന അവസരങ്ങളിൽ അല്ലാതെ പാന്റ്സ് ധരിക്കാറില്ല.വളരെ പെട്ടെന്നു തന്നെ പ്രകോപിതനാവുകയും,അക്രമണോൽസുകമായ കോപവും ഉള്ള ഒരു സ്വഭാവമാണ്‌ ഈ താറാവിന്റേത്.

ഡിസ്നിയുടെ പ്രകാരം ഈ താറാവിന്റെ മുഴുവൻ പേര്‌ ഡൊണാൾഡ് ഫാണ്ടേ‌റോയ് ഡക്ക് എന്നാണ്‌.ഈ താറാവിന്റെ ജന്മദിനമായി കരുതപ്പെടുന്നത് ജൂൺ 9 1934-ൽ ആണ്‌.ഈ ദിവസമായിരുന്നു ഡൊണാൾഡ് ഡക്ക് കേന്ദ്ര കഥാപാത്രം ആയ ചലച്ചിത്രം പുറത്തിറങ്ങിയത്.പക്ഷേ ദ ത്രീ കാർബല്ലറോസ് എന്ന ചിത്രപ്രകാരം ഈ താറാവിന്റെ ജന്മദിനം ഫെബ്രുവരി 13ആണ്‌.ഡൊണാൾഡ്‌സ് ഹാപ്പി ബർത്ത് ഡേ എന്ന ചിത്രത്തിൽ ജന്മദിനമായി മാർച്ച് 13ഉം കൊണ്ടാടപ്പെടുന്നു

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Piles (മൂലക്കുരു )

നിറം മാറും ശലഭം (Blue Morpho Butterfly)

12.പ്രശ്നപരിഹരണ രീതി (Problem-Solving Method)