ചെരുപ്പ്

  ചെരുപ്പ്

ചുറ്റുപാടുകളിൽനിന്നുള്ള സംരക്ഷണത്തിനായും ഭംഗിക്കായും കാൽപാദങ്ങളിൽ ധരിക്കുന്ന ഒന്നാണ് ചെരുപ്പ്, ചെരിപ്പ് അല്ലെങ്കിൽ പാദരക്ഷ. തുകൽ, പ്ലാസ്റ്റിക്, റബ്ബർ, തുണി, മരം, ചണം,ലോഹം തുടങ്ങിയവ ഉപയോഗിച്ചാണ് ചെരിപ്പുകൾ നിർമ്മിക്കുന്നത്. ചിലതരം ചെരിപ്പുകൾക്കകത്ത് തുണികൊണ്ടുള്ള കാലുറകൾ ധരിക്കാറുണ്ട്. ചെരിപ്പുകൾ നിർമ്മിക്കുകയും കേടുപാടുകൾ തീർക്കുകയും ചെയ്യുന്നവരെ ചെരിപ്പുകുത്തികൾ എന്ന് പറയുന്നു.

യു.എസിലെ ഒറിഗൺ സംസ്ഥാനത്തിലെ ഫോർട്ട് റോക്ക് ഗുഹയിൽനിന്ന് കണ്ടെത്തിയ ചെരിപ്പുകളാണ് ഇതുവരെ കണ്ടെത്തിയിട്ടുളതിൽ വച്ച് ഏറ്റവും പഴക്കമുള്ളവ. സേജ്ബ്രഷ് എന്ന കുറ്റിച്ചെടിയുടെ പുറംതോൽ കൊണ്ട് നിർമിച്ച അവയുടെ പ്രായം കുറഞ്ഞത് 10,000 വർഷമെങ്കിലുമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നിറം മാറും ശലഭം (Blue Morpho Butterfly)

12.പ്രശ്നപരിഹരണ രീതി (Problem-Solving Method)

9.കളി രീതി (play way)