ലോഹങ്ങളെക്കുറിച്ച്

ലോഹങ്ങളെക്കുറിച്ച്

വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന ലോഹത്തെ കുറിച്ച് കേട്ടിട്ടുണ്ടോ?
ലിഥിയത്തിനാണ് ആ പ്രത്യേകതയുള്ളത്.
വെള്ളത്തേക്കാൾ ഭാരം കുറവാണ് ലിഥിയത്തിന്. രണ്ടാം സ്ഥാനം പൊട്ടാസ്യത്തിനും.
എന്നാൽ ഏറ്റവും ഭാരം കൂടൂതൽ ഓസ്മിയത്തിനാണ്.
ഒരടി വീഥിയും ഒരടി നീളവും ഒരടി ഉയരവുമുള്ള ഓസ്മിയത്തിന് 635 കിലോ ഭാരം കാണും.
പൂജ്യം ഡിഗ്രിയിൽ വെള്ളം ഐസാകുമെങ്കിലും പൂജ്യത്തിനും 38 ഡിഗ്രി താഴ്ന്നാലെ മെർക്കുറി കട്ടപിടിക്കുകയുള്ളൂ. മെർക്കുറി എന്ന രസം എപ്പോഴും ദ്രാവകരൂപത്തിൽ കാണുന്നത് അതുകൊണ്ടാണ്.
നമ്മുടെ കൈയിലെ ചൂടേറ്റാൽ പോലും ഉരുകുന്ന ലോഹങ്ങളാണ് സീഷിയവും, ഗാലിയവും.28.5 ഡിഗ്രിയിൽ സീഷിയം ഉരുകും.29.8 ഡിഗ്രിയിൽ ഗാലിയവും. റുബീഡിയം ഉരുക്കാൻ 39 ഡിഗ്രി മതിയാവും. സോഡിയത്തിന് 98 ഡിഗ്രിയും.
ഉരുകാൻ ഏറ്റവും ചൂടു വേണ്ടത് ടങ്സ്റ്റണാണ്. 3410 ഡിഗ്രി ചൂട് വേണം. ഇരുമ്പിനെ ഉരുക്കാൻ ഇതിന്റെ പകുതിപോലും ചൂട് വേണ്ട. ടങ്സ്റ്റൺ കൊണ്ടാണ് ബൾബിനകത്തെ ഫിലമെന്റ് നിർമിച്ചിരിക്കുന്നത്.
മിക്ക ലോഹങ്ങളും ചൂട് കടത്തിവിടാറുണ്ട് അതിൽ മുൻപന്തിയിൽ വെള്ളിക്കാണ്. രണ്ടാമത് ചെമ്പിനും. സ്വർണം, അലുമിനിയം, ടങ്സ്റ്റൺ എന്നിവയും ചൂട് നന്നായി കടത്തിവിടും. എന്നാൽ കറുത്തീയവും മെർക്കുറിയും ചൂട് കടത്തിവിടൻ കഴിവ് കുറഞ്ഞ ലോഹങ്ങളാണ്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നിറം മാറും ശലഭം (Blue Morpho Butterfly)

12.പ്രശ്നപരിഹരണ രീതി (Problem-Solving Method)

9.കളി രീതി (play way)