ഹാർഡ് ഡിസ്ക് ഡ്രൈവ്

  ഹാർഡ് ഡിസ്ക് ഡ്രൈവ്

കമ്പ്യൂട്ടറിൽ വിവരങ്ങൾ സ്ഥിരമായി സംഭരിക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണ് ഹാർഡ് ഡിസ്ക് ഡ്രൈവ് അഥവ ഹാർഡ് ഡിസ്ക്. കമ്പ്യൂട്ടറിൽ റാം (റാൻഡം ആക്സസ് മെമ്മറി) ഒന്നാം തരം മെമ്മറി ആയി ഉപയോഗിക്കുകയും ഹാർഡ് ഡിസ്ക് രണ്ടാം തരം മെമ്മറി ആയി ആണ് ഉപയോഗിക്കുന്നത്. കാന്തിക തരംഗങ്ങൾ ഉപയോഗിച്ച് ആണ് ഹാർഡ് ഡിസ്കിൽ വിവരങ്ങൾ ശേഖരിക്കുന്നത്. ഓപ്പറേറ്റിങ് സിസ്റ്റം, ആപ്ലിക്കേഷൻ സോഫ്റ്റ്‌വെയർ എന്നിവ ഹാർഡ് ഡിസ്കിൽ ആണു സംഭരിച്ചിരിക്കുന്നത്. പ്രവർത്തന സമയത്ത് ഇവ പ്രഥമ മെമ്മറിയായ റാംമിലേക്ക് താൽക്കാലികമായി ശേഖരിക്കപ്പെടുന്നു.

  ചരിത്രം

1956 ഐബിഎമ്മിന്റെ ചില കംപ്യൂട്ടറുകളിലെ വിവര ശേഖരണത്തിനായാണ് ഹാർഡ് ഡിസ്കുകൾ ആദ്യമായി ഉപയോഗിക്കപ്പെട്ടത്. പിന്നീട് പൊതു ആവശ്യങ്ങൾക്കായുള്ള മെയിൻഫ്രെയിം, മിനി കംപ്യൂട്ടറുകൾക്കായി ഡെവലപ്പ് ചെയ്തു തുടങ്ങി. 350 RAMAC എന്ന ഐബിഎമ്മിന്റെ ആദ്യ ഡ്രൈവിനു രണ്ടു രഫ്രിജറെട്ടറിനോളം വലിപ്പമുണ്ടായിരുന്നു. 50 ഡിസ്ക്കുകൾ കൂട്ടി നിർമിച്ചിരുന്ന അതിൽ 3 .75 മില്യൺ ബൈറ്റുകൾക്ക് സമാനമായ വിവരങ്ങൾ ശേഖരിക്കമായിരുന്നു.

  സാങ്കേതികവിദ്യ

ഒരു ദ്വയാംശ അക്കം സൂക്ഷിച്ച് വെക്കുവാൻ വേണ്ടി കാന്തീകവസ്തുവിനെ ദിശകളിലേക്ക് കാന്തീകരിക്കുകയാണ്‌ ചെയ്യുന്നത്. ശേഖരിച്ച ഡാറ്റ റീഡ് ചെയ്യുവാൻ വേണ്ടി ഏത് വശത്തേക്കാണ്‌ കാന്തീകവസ്തു കാന്തീകരിക്കപ്പെട്ടിരിക്കുന്നത് എന്ന് മനസ്സിലാക്കുകയും ചെയ്യുന്നു. ഒരു ദണ്ഡിൽ ഘടിപ്പിക്കപ്പെട്ട ഒന്നോ അതിൽ കൂടുതലുള്ള ഡിസ്ക് രൂപത്തിലുള്ള പ്ലേറ്ററുകൾ ഇതാണ്‌ ഹാർഡ് ഡിസ്കിന്റെ പൊതു ഘടന. അലൂമിനിയം ലോഹസങ്കരം, ഗ്ലാസ് പോലെയുള്ള കന്തികമല്ലാത്ത വസ്ത്ക്കൾകൊണ്ട് നിർമ്മിക്കപ്പെട്ടവയായിരിക്കും ഈ പ്ലേറ്റുകൾ അതിൽ കാന്തീക വസ്തു പൂശിയിരിക്കും. മുൻകാലങ്ങളിൽ അയൺഓക്സൈഡ് പോലെയുള്ള കാന്തിക വസ്തുക്കളായിരുന്നു ഉപയോഗിച്ചിരിക്കുന്നത്, ഇപ്പോഴുളളവയിൽ കോബാൾട്ട് ലോഹസങ്കരങ്ങളാണ്‌ ഉപയോഗിക്കപ്പെടുന്നത്.

ഈ പ്ലേറ്ററുകൾ ഉയർന്ന വേഗതയിൽ കറക്കുന്നു. റീഡ്-റൈറ്റ് ഹെഡുകൾ (read-write heads) എന്നറിയപ്പെടുന്ന ഭാഗമാണ്‌ പ്ലേറ്ററുകളിൽ നിന്ന് വിവരങ്ങൾ വായിക്കുകയും അതിലേക്ക് വിവരങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുന്നത്. ഓരോ പ്ലേറ്റിന്റെയും ഒരോ വശത്തും ഇത്തരം ഹെഡുകൾ ഉണ്ടാകും, ഒരു പൊതുവായ ദണ്ഡിൽ ഘടിപ്പിക്കപ്പെട്ടിരിക്കും ഈ ഹെഡുകൾ, അതിനാൽ എല്ലാ ദണ്ഡുകളും ഒരേ പോലെയാണ്‌ നീങ്ങുക. ഹെഡും പ്ലേറ്റിന്റെ ഉപരിതലവും തമ്മിലുള്ള അകലം വളരെ കുറവായിരിക്കും (പുതുതായി ഇറങ്ങുന്നവയിൽ ഇത് ഏതാനും ദശനാനോമീറ്ററുകൾ മാത്രമാണ്‌). പ്ലേറ്റിന്റെ ഉപരിതലത്തിൽ പതിപ്പിക്കപ്പെട്ട കാന്തിക വസ്തുവിന്റെ കന്തിക ദിശ മനസ്സിലാക്കാനും അവയുടെ ദിശദിശയിൽ മാറ്റം വരുത്തുവാനും കഴിവുള്ളവയാണ്‌ ഇത്തരം ഹെഡുകൾ. ഒരു കൈ സമാന ഘടകം ഇവയെ കമാനാകൃതിയിൽ ചലിപ്പിക്കുന്നു. കറങ്ങിക്കൊണ്ടിരിക്കുന്ന പ്ലേറ്ററിന്റെ ഉപരിതലത്തിന്റെ എല്ലായിടത്തേക്കും നീങ്ങുവാൻ ഇത് ഹെഡുകളെ സഹായിക്കുന്നു. ഈ കൈകളെ ചലിപ്പിക്കുവാൻ വേണ്ടി വോയിസ് കോയിൽ (പഴയ രൂപഘടനകളിൽ) അല്ലെങ്കിൽ സ്റ്റെപ്പെർ മോട്ടോർ ഉപയോഗിക്കുന്നു.

  ഹാർഡ് ഡിസ്ക് നിർമ്മാതാക്കൾ

സീഗേറ്റ് ടെക്നോളജി
വെസ്റ്റേൺ ഡിജിറ്റൽ
ഹിറ്റാച്ചി
സാംസംഗ്
ഫ്യുജിട്സു
തോഷിബ

  ഒരു ഹാർഡ്‌ ഡിസ്ക് ഡ്രൈവിന്റെ പ്രധാന ഭാഗങ്ങൾ

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Piles (മൂലക്കുരു )

നിറം മാറും ശലഭം (Blue Morpho Butterfly)

12.പ്രശ്നപരിഹരണ രീതി (Problem-Solving Method)