എന്ത്‌ കൊണ്ടാണ്‌ നമ്മുടെ സ്വകാര്യഭാഗങ്ങൾ കറുത്തിരിക്കുന്നത്‌?

എന്ത്‌ കൊണ്ടാണ്‌ നമ്മുടെ സ്വകാര്യഭാഗങ്ങൾ കറുത്തിരിക്കുന്നത്‌?

  ശരീരത്തിന്റെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച്‌ നമ്മുടെ സ്വകാര്യഭാഗങ്ങൾ അൽപം ഇരുണ്ടിരിക്കുന്നത്‌ കണ്ടിട്ടില്ലേ. കുട്ടിക്കാലത്ത് ലൈംഗികാവയവങ്ങള്‍ക്ക് മറ്റുഭാഗങ്ങളിലേതിനു സമാനമായ നിറയമായിരിക്കും. ചെറുപ്രായത്തില്‍ തന്നെ പെൺ കുട്ടികളുടെ മുലക്കണ്ണുകളുടെ നിറം മങ്ങി വരുന്നതും കാണപ്പെടാറുണ്ട്‌. വളരുന്നതനുസരിച്ച് അവ കൂടുതൽ ഇരുണ്ടു വരാറുണ്ട്‌.

  അഡ്രീനൽ,  ആൻഡ്രൊജൻ ഗ്രന്ഥികളാണല്ലോ ശരീരരോമങ്ങളുടെയും മുഖത്തെ രോമങ്ങളുടെയും വളർച്ചയ്‌ക്ക്‌ കാരണം. യൗവ്വനാരംഭത്തിൽ ശരീരത്തില്‍ സെക്‌സ് ഹോര്‍മോണുകള്‍ വര്‍ധിച്ചുവരികയും ശരീരത്തിൽ മെലാനിന്റെ ഉല്പാദനം ത്വരിതപ്പെടുകയും ചെയ്യും. മെലാനിന്റെ അളവ്‌ കൂടുതൽ പ്രവർത്തിക്കുക നമ്മുടെ നാഭിപ്രദേശത്തും വൃഷ്ണസഞ്ചി, ലൈംഗീകാവയവമുള്ള ഭാഗത്തുമായിരിക്കും. ഇതിന്റെ ഫലമായി ഈ ഭാഗങ്ങൾ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലുള്ളതിനേക്കാൾ അധികം ഇരുണ്ടിരിക്കും. സ്ത്രീകള്ളിൽ ആര്‍ത്തവം ആരംഭിക്കുമ്പോള്‍ ശരീരത്തില്‍ ഈസ്ട്രജന്റെ അളവ് കൂടും പുരുഷന്മാരിൽ ടെസ്റ്റോസ്റ്റിറോണും. ഇത് മെലാനിന്‍ നിര്‍മ്മിക്കുന്ന ചര്‍മ്മകോശങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.

  തൊലിപ്പുറത്തെ ഉരസലും ഒരു കാരണമാണ്‌. മറ്റു ശരീരഭാഗങ്ങളെ അപേക്ഷിച്ച്‌ സ്വകാര്യഭാഗത്തെ ചർമ്മങ്ങൾ തമ്മിൽ എന്നും ഉരസിക്കൊണ്ടിരിക്കുന്നു. ചർമ്മത്തിന്റെ കനവും ദീർഘകാലമായുള്ള ഉരസലും ചർമ്മം ഇരുണ്ട്‌ പോവാൻ കാരണമാവുന്നുവെന്നും പറയപ്പെടുന്നു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നിറം മാറും ശലഭം (Blue Morpho Butterfly)

12.പ്രശ്നപരിഹരണ രീതി (Problem-Solving Method)

9.കളി രീതി (play way)