പാടലീപുത്രം - പുരാതന ഭാരതത്തിന്റെ മഹാനഗരം

പാടലീപുത്രം -- പുരാതന ഭാരതത്തിന്റെ മഹാനഗരം

ഇന്ത്യയുടെ ആധുനിക രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും പ്രസിദ്ധവും പുരാതനവുമായ( historic city ) നഗരമാണ് പാടലീപുത്രം ..ഹസ്തിനപുരം ,ഇന്ദ്രപ്രസ്ഥം തുടങ്ങിയ പുരാതന നഗരങ്ങളെപ്പറ്റിയുള്ള ചരിത്രരേഖകൾ അപൂര്ണമായതിനാൽ അവ ഇപ്പോഴും ഐതിഹാസിക നഗരങ്ങളായി( legendary cities) തുടരുന്നു
.
ബുദ്ധന്റെയും മഹാവീരന്റെയും സമകാലീകനായ ഹരിയാങ്ക രാജവംശത്തിലെ അജാത ശത്രുവാണ് പാടലീപുത്ര( പാടലീ ഗ്രാമം ) ഗ്രാമത്തെ നഗരമായി വികസിപ്പിച്ചത് എന്നതാണ് ലഭ്യമായ ചരിത രേഖകൾ നൽകുന്ന വിവരം ഇന്നെന്ന് 2500വര്ഷം മുൻപായിയുന്നു അത് .പിന്നീട് വന്ന നന്ദ രാജവംശ സ്ഥാപകനായ മഹാപത്മാനന്ദന്റെ കാലത്താണ് പാടലീപുത്രം മഹാനഗരമായി തീർന്നത് . ഗ്രീക്ക് ചക്രവർത്തിയായ അലക്സാണ്ടർ ഇന്ത്യ ആക്രമിക്കുന്ന കാലമായപ്പോഴേക്കും പാടലീപുത്രം ഒരു പക്ഷെ ലോകത്തിലെ ഏറ്റവും വലുതും സുശക്തവുമായ നഗരമായിരുന്നു .അലക്സാണ്ടറുടെ ചാരന്മാർ 30000 ആനകളും 30000കുതിരപ്പടയാളികളും .2 ലക്ഷം സൈനികരുമടങ്ങുന്ന സുശക്തമായ മഗധ സൈന്യത്തെപ്പറ്റിയും ,മഹാനഗരമായ പാടലീപുത്രത്തെപ്പറ്റിയും അലക്സാണ്ടറെ അറിയിച്ചതിനു ശേഷമാണു ഗ്രീക്ക് സൈന്യം കലാപക്കൊടി ഉയർത്തിയതും സിന്ധു നദീതീരത്തിനു കിഴക്കോട്ടുള്ള ആക്രമണ പദ്ധതികൾ ഉപേക്ഷിച്ചു പിൻവാങ്ങിയതും
അവസാന നന്ദ ചക്രവർത്തി ധന നന്ദനെ സ്ഥാന ഭ്രഷ്ടനാക്കിയ ചന്ദ്ര ഗുപ്ത മൗര്യന്റെ കാലത്താണ് പാടലീപുത്രം അതിന്റെ ഉച്ച സ്ഥായിയിൽ എത്തിയത് .അക്കാലത്തെ ഇന്ത്യയിലെ ഗ്രീക്ക് അംബാസിഡർ മെഗസ്തനീസ് പാടലീപുത്രത്തിനെപ്പറ്റി വളരെ വിശദമായി തന്നെ എഴുതിയിട്ടുണ്ട് .ചന്ദ്ര ഗുപ്തന്റെ കാലം മുതൽ അശോകന്റെ കാലം വരെ പാടലീപുത്രമായിരുന്നു ലോകത്തിലെ ഏറ്റവും വലിയ നഗരം എന്ന് അനുമാനിക്കപ്പെടുന്നു .
രാജവംശങ്ങളും ചക്രവർത്തിമാര് മാറിയിട്ടും പാടലീപുത്രം തലയുയർത്തി നിന്നു.ഗുപ്ത ചക്രവർത്തിമാരുടെ കാലത്തും പാടലീപുത്രം ലോക തലസ്ഥാനം എന്ന് കരുത്തപ്പെടാവുന്ന നഗരമായിരുന്നു .പത്താം ശതകം മുതലുള്ള വൈദേശിക ആക്രമണങ്ങൾ പാടലീപുത്രത്തെ തളർത്തി . നഗരം പല തവണ കൊള്ളയടിക്കപ്പെട്ടു ..ഓരോ ആക്രമണത്തിന് ശേഷവും ചെറിയ തോതിൽ പുനഃനിർമിക്കപെട്ടു .
.
പതിനഞ്ചാം ശതകത്തിൽ ഷേർ ഷാ പാടലീപുത്രത്തെ പാറ്റ്ന എന്ന് പുനർ നാമകരണം ചെയ്തു .എല്ലാ വൈദേശിക ശക്തികളും അവർ കീഴ്പ്പെടുത്തുന്ന ജനതയോട് ചെയ്യുന്ന വൈകാരിക ആക്രമണത്തിന്റെ ഭാഗമായിരുന്നു അത് .അതോടെ രണ്ടായിരം കൊല്ലം തലയുയത്തിനിന്ന ആ മഹാനഗരം കാലക്രമേണ വിസ്മൃതിയിലേക്കു മറഞ്ഞു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നിറം മാറും ശലഭം (Blue Morpho Butterfly)

12.പ്രശ്നപരിഹരണ രീതി (Problem-Solving Method)

9.കളി രീതി (play way)