തിരുവനന്തപുരം പബ്ലിക് ലൈബ്രറി

ഭാരതത്തിലെ ഗ്രന്ഥശാലകളുടെ തുടക്കം
ഇന്ത്യയിൽ ബുദ്ധകാലഘട്ടത്തിൽ നളന്ദ യിലും പാടലിപുത്രത്തിലും തക്ഷശിലയിലും ഗ്രന്ഥശാലകൾ ഉണ്ടായിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. പുസ്തകപ്രേമികളായ മുകൾ ചക്രവർത്തിമാരുടെ കൊട്ടാരങ്ങളിൽ ഗ്രന്ഥശാലകൾക്ക് പ്രത്യേക സ്ഥാനം കല്പിച്ചിരുന്നു. പക്ഷെ, പൊതുജനങ്ങൾക്കു ആകെ ഉപയോഗിക്കാവുന്ന തരത്തിലുള്ള പബ്ലിക് ലൈബ്രറികൾ ഇവിടെ രൂപം കൊണ്ടത് ബ്രിട്ടീഷുകാരുടെ കാലത്താണ്. കേരളത്തിൽ എ.ഡി. 1835-നു മുൻപ് സ്ഥാപിക്കപ്പെട്ട ആദ്യ ലൈബ്രറിയായ തിരുവനന്തപുരം പബ്ലിക് ലൈബ്രറി അക്കൂട്ടത്തിൽ പെടുത്തതാവുന്നതാണ്.
രേഖകളും ഗ്രന്ഥങ്ങളും സൂക്ഷിച്ചു വെക്കേണ്ട ആവശ്യത്തിൽ നിന്നാണ്‌ ഗ്രന്ഥശാലകൾ ഉത്ഭവിച്ചത്. ഗ്രന്ഥശാലകളുടെ ആരംഭം ചൈനയിലും, ഈജിപ്തിലും, അസ്സീറിയായിലും, ആണെന്ന് ചരിത്രകാരന്മാർ കരുതുന്നു. പ്രാചീന ഗ്രന്ഥശാലകൾ അധികവും ക്ഷേത്രങ്ങൾ, കൊട്ടാരങ്ങൾ എന്നിവയോടാനുബന്ധിച്ചാണ് കാണപ്പെടുന്നത്. ഗ്രന്ഥശാലകൾ അധികവും മൺകട്ടകൾ കൊണ്ടുണ്ടാക്കിയവയായിരുന്നു. പാശ്ചാത്യ ഗ്രന്ഥശാലകളുടെ ആരംഭം ഏഥൻസിൽ അരിസ്റ്റോട്ടിൽ കെട്ടിപ്പടുത്ത ഗ്രന്ഥശേഖരത്തോടെയാണ്. ഇതിൽനിന്നുള്ള പ്രചോദനം ഉൾകൊണ്ടുകൊണ്ടാണത്രേ ബി.സി. 300-ൽ വിഖ്യാതമായ അലക്സാണ്ട്റിയാ ഗ്രന്ഥാലയം സ്ഥാപിക്കപ്പെട്ടത്. പാപ്പിറസ് ഷീറ്റുകളിൽ എഴുതി, വാടിയിൽ ചുറ്റിയാണ് ഗ്രന്ഥശാലകളിൽ സൂക്ഷിച്ചിരുന്നത്. ഉദ്ദേശം 7,00,000 പാപ്പിറസ് റോളുകൾ അവിടെ ശേഖരത്തിൽ ഉണ്ടായിരുന്നുവത്രെ...

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നിറം മാറും ശലഭം (Blue Morpho Butterfly)

12.പ്രശ്നപരിഹരണ രീതി (Problem-Solving Method)

9.കളി രീതി (play way)