സംസ്കൃതം

  സംസ്കൃതം

ഭാരതീയ സംസ്കാരത്തിന്റെ മുഖമുദ്രയും അഭിമാനവുമായ ക്ലാസിക് ഭാഷയാണ് സംസ്കൃതം .ഭാരതത്തിന് എന്നെന്നും അഭിമാനിക്കാവുന്ന സാഹിത്യ സമ്പത്തിന്റെ കലവറയാണ് സംസ്കൃത ഭാഷ.ഭാസൻ, കാളിദാസൻ, ഭവഭൂതി തുടങ്ങിയവരൊക്കെ പല കാലഘട്ടങ്ങളിൽ ഈ ഭാഷയിൽ രചനകൾ നടത്തിയ ഭാരതീയ എഴുത്തുകാരാണ്. ലോകത്തിന് വെളിച്ചമേകിയ നളന്ദ , മിഥില, വള ഭി, വിക്രമ ശില, നാഗാർജുന കോണ്ട തുടങ്ങിയ മഹത്തായ സർവകലാശാലകളിലെ പ0ന ഭാഷ സംസ്കൃതമായിരുന്നു. ഇന്നും ഭാരതത്തിൽ പതിനഞ്ചിലധികം സംസ്കൃത സർവകലാശാലകൾ പ്രവർത്തിക്കുന്നു. സംസ്കൃത ഭാഷ മാതൃഭാഷയായി ഉപയോഗിക്കുന്നവർ തീരെ കുറവാണിന്ന്. എന്നാൽ ഭാരതത്തിന്റെ എല്ലാ ഭാഗത്തുള്ളവർക്കും സ്വന്തമെന്ന് അഭിമാനിക്കാവുന്ന ഭാഷയാണിത്. ഗ്രീക്ക്, ലത്തീൻ, ജർമ്മൻ, ഇംഗ്ലീഷ്, പഴയ പേർഷ്യൻ തുടങ്ങിയ ഭാഷകളടങ്ങിയ ഇന്തോ- യൂറോപ്യൻ ഭാഷാ കുടുംബത്തിലെ ഏറ്റവും പ്രധാന അംഗവും കാരണവരുമാണ് സംസ്കൃതം .മറ്റെല്ലാ ഭാരതീയ ഭാഷകളുടെ വളർച്ചയ്ക്കും സാഹിത്യ പുരോഗതിക്കും കാരണമായ ഒരേയൊരു ഭാഷയാണിത്. പഴയ ഇന്തോ-ഇറാനിയൻ ഭാഷയിൽ നിന്ന് സംസ്കൃതം ഉണ്ടായി എന്നാണ് പല പണ്ഡിതരുടേയും അഭിപ്രായം. പല കാലങ്ങളിൽ പല സമൂഹങ്ങളായി ഭാരതത്തിലെത്തിയ ആര്യൻമാർ സംസ്കൃതം ഇവിടെ പ്രചരിപ്പിച്ചു. ഏതാണ്ട് 5000 വർഷത്തെ ചരിത്രമാണ് ഈ ഭാഷ അവകാശപ്പെടുന്നത്.ഏകദേശം 2500 വർഷം മുമ്പ് പാണിനി എഴുതിയ 'അഷ്ടാ ധ്യായി' സംസ്കൃതത്തിലെ ഒരു പ്രശസ്ത വ്യാകരണ ഗ്രന്ഥമാണ്. ഇന്തോ - ആര്യൻ ഭാഷയുടെ രണ്ടു വിഭാഗങ്ങളാണ് വേദ സംസ്കൃതവും ക്ലാസിക്കൽ സംസ്കൃതവും. വൈദിക സംഹിതകൾ, ബ്രാഹ്മണങ്ങൾ, ഉപനിഷത്തുകൾ എന്നിവ വൈദിക സംസ്കൃതത്തിൽപ്പെടുന്നു. ഇതിഹാസങ്ങൾ ക്ലാസിക്കൽ സംസ്കൃതത്തിൽ വരുന്നവയാണ്. ആയിരത്തിലധികം പ്രാർത്ഥനാ ഗീതങ്ങളുടെ സമാഹാരമായ ഋഗ്വേദമാണ് ഏറ്റവും പ്രാചീനമായ വൈദിക സാഹിത്യ ഗ്രന്ഥം . ഭാഷാ പ0നം നടത്തുന്നവർക്ക് ഒഴിച്ചുകൂടാനാവാത്ത സംസ്കൃത ഗ്രന്ഥമാണിത്. വേദ ഗ്രന്ഥങ്ങളും രാമായണം, മഹാഭാരതം തുടങ്ങിയ ഇതിഹാസങ്ങളുമെല്ലാം രചിക്കപ്പെട്ടത് സംസ്കൃത ഭാഷയിലാണ്. പ്രാചീന ഇൻഡോ-ആര്യൻ, മധ്യ ഇൻഡോ- ആര്യൻ, ആധുനിക ഇൻഡോ- ആര്യൻ എന്നിങ്ങനെ മൂന്നു ഘട്ടങ്ങളിലൂടെ ഈ ഭാഷ വികസിച്ചു.ബി.സി. 2000 മുതലാണ് പ്രാചീന ഇന്തോ-ആര്യൻ ഘട്ടം തുടങ്ങുന്നത്.ബി.സി. 500 മുതൽ എ.ഡി. 1000 വരെയാണ് മധ്യ ഇൻഡോ- ആര്യൻ ഘട്ടം. പാലി പോലെയുള്ള പ്രാകൃത ഭാഷകളുടെ കാലമാണിത്. വൈദിക സംസ്കൃതത്തിൽ നിന്നുണ്ടായ ഭാഷകളാണ് പ്രാകൃത ഭാഷകൾ. മഹാരാഷ്ട്രി, ശൗര സേ നി, മഗധി, പൈശാചി എന്നിവയാണ് ഇതിൽ പ്രധാനം.എ.ഡി. 1000 മുതലാണ് ആധുനിക ഇൻഡോ- ആര്യൻ കാലഘട്ടം. സാഹിത്യ ഭാഷകളായ പ്രാകൃതങ്ങളിൽ നിന്ന് 'അപഭ്രംശങ്ങൾ' എന്ന സംസാരഭാഷകൾ ഇക്കാലത്ത് രൂപം കൊണ്ടു. ആചാര്യ വിനോഭാഭാ വെയുടെ അഭിപ്രായത്തിൽ സംസ്കൃതത്തിന്റെ സ്ഥാനം ഇന്ന് ഏറ്റെടുത്ത് മുന്നോട്ട് പ്രയാണം ചെയ്യുന്നത് ഹിന്ദിയാണ്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നിറം മാറും ശലഭം (Blue Morpho Butterfly)

12.പ്രശ്നപരിഹരണ രീതി (Problem-Solving Method)

9.കളി രീതി (play way)