GSAT-6A

  വാർത്താവിനിമയ ഉപഗ്രഹമായ GSAT-6A  മാർച്ച് 29ന് വിക്ഷേപിക്കാനൊരുങ്ങി ISRO:

ഇന്ത്യയുടെ ഏറ്റവും പുതിയ വാർത്താവിനിമയ ഉപഗ്രഹമായ GSAT-6A മാർച്ച് 29ന് ആന്ധ്രാപ്രദേശിനടുത്ത് സ്ഥിതിചെയ്യുന്ന ശ്രീഹരിക്കോട്ട ദ്വീപിലുള്ള സതീഷ് ധവാൻ സ്പേസ് സെന്ററിലെ രണ്ടാം ലോഞ്ച് പാഡിൽ(SLP) നിന്നും വൈകുന്നേരം 4:56ന്(IST) GSLV-F08🚀 റോക്കറ്റിലൂടെ ബഹിരാകാശത്തേക്ക് കുതിക്കും.GSLV-Mk2വിന്റെ 12ാം വിക്ഷേപണമാണ് നടക്കാനൊരുങ്ങുന്നത്.
വിക്ഷേപണം വിജയിക്കുന്നതിലൂടെ GSAT-6A ഉപഗ്രഹം ഭൂസ്ഥിര ഭ്രമണപഥത്തിലെത്തിച്ചേരും.
പൂർണ്ണമായും വാർത്താവിനിമയ ആവശ്യങ്ങൾക്കായി നിർമ്മിച്ചിരിക്കുന്ന ഉപഗ്രഹമാണ് GSAT-6A. 2,140 കിലോഗ്രാം ഭാരമുള്ള ഈ ഉപഗ്രഹം S-Band(A part of microwave transmission) തരംഗ ദൈർഘമാണ് വാർത്താർവിനിമയത്തിനായി ഉപയോഗിക്കുന്നത്.GSAT-6A ഉപഗ്രഹത്തിന് 2,000 വാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ശേഷിയുണ്ട്.10 വർഷമാണ് ഈ ഉപഗ്രഹത്തിന്റെ കുറഞ്ഞ കാലാവധി.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Piles (മൂലക്കുരു )

നിറം മാറും ശലഭം (Blue Morpho Butterfly)

12.പ്രശ്നപരിഹരണ രീതി (Problem-Solving Method)