പൂച്ചയുടെ കണ്ണുകൾ രാത്രിയിൽ തിളങ്ങുന്നതെന്തുകൊണ്ട് ?
പൂച്ചയുടെ കണ്ണുകൾ രാത്രിയിൽ തിളങ്ങുന്നതെന്തുകൊണ്ട് ?
കണ്ണിലെ റെറ്റിനക്ക് പിറകിൽ കണ്ണാടി പോലെ ഒരു പാളി ഉള്ളതിനാലാണ് പൂച്ചയുടെയും, രാത്രിഞ്ചരന്മാരായ മറ്റു പല മാംസ ഭുക്കുകളുടെയും കണ്ണുകൾ തിളങ്ങുന്നത് പോലെ തോന്നുന്നത്. മങ്ങിയ പ്രകാശത്തിൽ കാണുവാനുള്ള ഒരു അനുവർത്തനമാണിത്. കിട്ടുന്ന വെളിച്ചത്തെ പരമാവധി ഉപയോഗപ്പെടുത്തുക എന്നതാണ് ലക്‌ഷ്യം. സാധരണ ഗതിയിൽ റെറ്റിനയിൽ പതിക്കുന്ന പ്രകാശ രശ്മികൾ ദൃശ്യകോശങ്ങളിൽ കൂടി കടന്ന ശേഷം, അതിനു പിറകിലുള്ള രക്തപടലത്തിലും ദൃഢ പടലത്തിലുമായി ആഗിരണം ചെയ്യപ്പെട്ടുപോകും. ധാരാളം വെളിച്ചമുള്ളപ്പോൾ ഇതൊരു പ്രശ്നം അല്ല. എന്നാൽ രാത്രിയിലെ വെളിച്ചത്തിൽ ചിലപ്പോൾ പ്രകാശ രശ്മികളുടെ തീവ്രത ദൃശ്യകോശങ്ങളെ ഉത്തേജിപ്പിക്കുവാൻ പര്യാപ്തമായിരിക്കില്ല. ആ സമയത്ത് പ്രകാശരശ്മികളെ രണ്ടുപ്രാവശ്യം ദൃശ്യ കോശങ്ങളിലൂടെ കടത്തി വിടുകയെന്നതാണ് ടാപിറ്റം (tapetum) എന്ന പേരിലറിയപെടുന്ന തിളങ്ങുന്ന പാളിയുടെ ധർമം.
ടാപിറ്റം രാത്രിഞ്ചരന്മാരായ പല മൃഗങ്ങളിലും പക്ഷികളിലുമുണ്ട്. ഇതിന്റെ ഘടന വിഭിന്നമാണ്. പൂച്ചയിലും മറ്റു മാംസഭുക്കുകളിലും രക്തപടലത്തിനു പിറകിലെ പ്രത്യേക കോശസ്തരത്തിലുള്ള ഗുവാനിൻ പരലുകളാണ് പ്രതിഫലനമുണ്ടാക്കുന്നത്. എന്നാൽ പശുക്കളിലും മറ്റും നേർത്തതും തിളങ്ങുന്നതുമായ സ്നായുക്കളാണ് ടാപിറ്റായി പ്രവർത്തിക്കുന്നത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ