സിലിക്ക ജെൽ



സിലിക്ക ജെൽ
ഇലക്ട്രോണിക് ഉപകരണങ്ങളുടെയും മറ്റും പായ്ക്കറ്റുകൾക്കുള്ളിൽ മുത്തുമണികൾ പോലെയുള്ള ഒരു വസ്തു ചെറിയ കവറുകളിലാക്കി വച്ചിരിക്കുന്നത് കാണാം സിലിക്ക ജെൽ എന്നാണിതിന് പറയുക.
ഇലക്ട്രോണിക് ഉപകരണങ്ങൾ ഈർപ്പം തട്ടി കേടു വരാതിരിക്കാനാണ് സിലിക്ക ജെല്ലും അവയ്ക്കൊപ്പം പായ്ക്ക് ചെയ്യുന്നത്.ചുറ്റുമുള്ള വായുവിൽ നിന്ന് ജലാംശം വലിച്ചെടുക്കുന്ന ഇവ അന്തരീക്ഷത്തെ ഈർപ്പരഹിതമാക്കി സൂക്ഷിക്കുന്നു. സിലിക്ക ജെല്ലിന്റെ പ്രതലത്തിൽ നമ്മുടെ കണ്ണുകൾക്ക് കാണാൻ കാണാൻ കഴിയാത്തത്ര ചെറിയ കുഴികളുണ്ട്. ജല തന്മാത്രകളെ കണ്ടാലുടൻ സിലിക്ക ജെൽ അവയെ കുഴികളിലേക്ക് പിടിച്ചു വെക്കും. കെമിസ്ട്രിയിൽ ഇതിനെ അഡ്സോർപ്ഷൻ (Adsorption) എന്ന് പറയും. ചുറ്റുമുള്ള വായുവിൽ നിന്ന് ജല തന്മാത്രകളെ വലിച്ചെടുക്കുന്ന പദാർത്ഥങ്ങളെ ഡെസിക്കന്റ് (Desiccant) എന്നു പറയും.
നമ്മുടെ വീടുകളിലുള്ള കരിക്കട്ടക്കും Adsorption വഴി പ്രവർത്തിക്കുന്നതാണ്. വലിയ ഫാക്ടറികളിൽ വിഷവാതകം ശ്വസിച്ച് അപകടം ഉണ്ടാവാതിരിക്കാൻ മാസ്ക് ധരിക്കാറുണ്ട്.ഇതിനകത്ത് ചിരട്ടക്കരിയുടെ പൊടിയാണ് കൂടുതൽ ഉപയോഗിക്കുക.ഇതിനെ ആക്റ്റിവേറ്റഡ് ചാർക്കോൾ എന്നു പറയും. പണ്ടുള്ളവർ കറിയും മറ്റും കരിഞ്ഞാൽ കരിക്കട്ട കറിയിലിട്ട് വെക്കാറുണ്ടായിരുന്നു. കരിക്കട്ടക്ക് കറിയുടെ കരിഞ്ഞ മണം വലിച്ചെടുക്കാൻ കഴിയുന്നതു കൊണ്ടാണിത്.
വെളുത്ത പൊടിയായി കാണുന്ന അൺഹൈഡ്രസ് കാൽസ്യം ക്ലോറൈഡും ഈർപ്പരഹിത അന്തരീക്ഷം സൃഷ്ടിക്കാൻ കഴിവുള്ളതാണ്. കറിയുപ്പും അന്തരീക്ഷത്തിൽ നിന്ന് വെള്ളം വലിച്ചെടുക്കും ഇതിനെ പറയുക അബ്സോർപ്ഷൻ (Absorption) എന്നാണ്.
സിലിക്കൺ ഡയോക്സൈഡ് എന്ന സിലിക്കജെൽ സോഡിയം സിലിക്കേറ്റിൽ നിന്നാണ് നിർമിക്കുന്നത്. സ്വന്തം ഭാരത്തിന്റെ 40% ജലം വലിച്ചെടുക്കാൻ സിലിക്ക ജെല്ലിന് കഴിയും.1918 ൽ വാൾട്ടർ എ പാട്രിക് എന്ന ശാസ്ത്രജ്ഞനാണ് ഇത് ആദ്യമായി നിർമിച്ചത്

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നിറം മാറും ശലഭം (Blue Morpho Butterfly)

12.പ്രശ്നപരിഹരണ രീതി (Problem-Solving Method)

9.കളി രീതി (play way)