Dora the Explorer - ഡോറയുടെ പ്രയാണം

Dora the Explorer ഡോറയുടെ പ്രയാണം

പ്രീസ്കൂൾ കുട്ടികളെ ഇത്രയേറെ സ്വാധീനിച്ച, ടെലിവിഷൻ പരമ്പര വേറെ ഉണ്ടാവില്ല, നിക്കലോഡിയോൺ കേബിൾ ടെലിവിഷൻ നെറ്റ്വർക്കിലെ പ്രശസ്തമായ ഒരു കാർട്ടൂൺ പരമ്പരയാണ് ഡോറ ദി എക്സ്പ്ലോറർ. ക്രിസ് ഗിഫോർഡ്, വലേരി വാൽഷ്, എറിക് വെയ്നർ എന്നിവരാണ് ഇതിന്റെ സ്രഷ്ടാക്കൾ. 2000 മുതൽക്കാണ് കുട്ടികൾക്കായുള്ള ഈ പരമ്പര പതിവായി നിക്ക് ജൂനിയർ പോലെയുള്ള ചാനലുകളിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്.
ഡോറ മാർക്വെസ് എന്ന 7-വയസ്സുകാരിയാണ് പ്രധാന കഥാപാത്രം. ലാറ്റിനമേരിക്കൻ വംശജയാണ് ഡോറ. ഓരോ കഥയിലും ഡോറ ഓരോ ദൗത്യവുമായി യാത്ര തിരിക്കുന്നു. കൂട്ടിന് മിക്കപ്പോഴും ഡോറയുടെ പ്രിയസുഹൃത്തായ ബൂട്ട്സ് എന്ന കുരങ്ങനും ഉണ്ടാകും. തന്റെ ബാക്ക്പാക്കിലെ ഭൂപടം, മറ്റുപകരണങ്ങൾ എന്നിവയുടെ സഹായത്തോടെ, പ്രേക്ഷകരായ കുട്ടികൾക്കും സംവദിക്കാൻ അവസരം നൽകി ഡോറ ദൗത്യങ്ങൾ വിജയകരമായി പൂർത്തിയാക്കുന്നു. പ്രധാന ഭാഷ ഇംഗ്ലീഷ് ആണെങ്കിലും, സ്പാനിഷും ഉപയോഗിക്കപ്പെടുന്നുണ്ട്. രണ്ടു ഭാഷ പരിചയപ്പെടുന്നത് കുട്ടികളുടെ ബുദ്ധിവികാസത്തെ സഹായിക്കും എന്ന കണ്ടെത്തലാണ് ഇതിനു കാരണം, മലയാളം തമിഴ് കന്നഡ ഹിന്ദി അടക്കം 33 ഭാഷകളിൽ മൊഴിമാറ്റി സംപ്രേഷണം നടത്തുന്നുണ്ട് ,
സാഹചര്യങ്ങൾ മനസിലാക്കി പെരുമാറാനും, പ്രശ്നങ്ങൾ പരിഹരിക്കാനും ഡോറ കുട്ടികളെ പഠിപിക്കുന്നുണ്ടെങ്കിലും അഡിക്റ്റിവ് ആയി പോവുന്നുണ്ടോ എന്ന് ഒരു സംശയം

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നിറം മാറും ശലഭം (Blue Morpho Butterfly)

12.പ്രശ്നപരിഹരണ രീതി (Problem-Solving Method)

Piles (മൂലക്കുരു )