കിഡ്‌നി
കിഡ്‌നി അപകടത്തിലാണെങ്കില്‍ ഈ ലക്ഷണങ്ങള്‍
കിഡ്‌നി ശരീരത്തിലെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. 120-150 ക്വാര്‍ട്‌സ് രക്തത്തെ ശുദ്ധീകരിക്കാനുള്ള കഴിവ് കിഡ്‌നിക്കുണ്ട്. വാരിയെല്ലുകള്‍ക്ക് താഴെയാണ് കിഡ്‌നി സ്ഥിതി ചെയ്യുന്നത്. ഇത് ശരീരത്തില്‍ ചുവന്ന രക്തകോശങ്ങളെ ഉത്പാദിപ്പിക്കുന്നു.
എന്നാല്‍ ഏതെങ്കിലും തരത്തില്‍ കിഡ്‌നിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അത് ആരോഗ്യത്തെ വളരെ മോശമായ രീതിയില്‍ ആണ് ബാധിക്കുന്നത്. കിഡ്‌നി പ്രവര്‍ത്തനരഹിതമായി ഇരിക്കുന്ന അവസ്ഥയിലാണെങ്കില്‍ ശരീരം പല വിധത്തിലാണ് പ്രതികരിക്കുന്നത്. അവ ഏതൊക്കെയെന്ന് നോക്കാം
ശരീരം നീര് വെക്കുന്നു
ശരീരം നീര് വെക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്താം. ഇത് പ്രവര്‍ത്തനക്ഷമമല്ല കിഡ്‌നി എന്നാണ് മനസ്സിലാക്കേണ്ടത്. ശരീരത്തിന് അകത്തുള്ള വിഷാംശത്തെ പുറന്തള്ളാനുള്ള കഴിവില്ല എന്നതാണ് ഇതില്‍ നിന്നും മനസ്സിലാക്കേണ്ടത്.
ക്ഷീണം
ക്ഷീണമാണ് മറ്റൊന്ന്. കിഡ്‌നി ഉത്പ്പാദിപ്പിക്കുന്ന ഹോര്‍മോണ്‍ ഇല്ലാതിരിക്കുന്ന അവസ്ഥയാണ് ക്ഷീണത്തിനു പുറകില്‍. ഇത് രക്തകോശങ്ങള്‍ ഉത്പ്പാദിപ്പിക്കുന്നതില്‍ നിന്നും ശരീരത്തെ വിലക്കുന്നു.
ചര്‍മ്മത്തിലെ പ്രശ്‌നങ്ങള്‍
ചര്‍മ്മസംബന്ധമായ പ്രശ്‌നങ്ങളാണ് മറ്റൊന്ന്. ചര്‍മ്മത്തിന് പുറത്ത് അലര്‍ജി, മറ്റ് ചര്‍മ്മ രോഗങ്ങള്‍ എന്നിവ കൊണ്ട് ബുദ്ധിമുട്ടുന്നവരിലും കിഡ്‌നി പ്രവര്‍ത്തനക്ഷമമല്ലെന്ന് കാണിക്കുന്നു.
മൂത്രത്തിലെ വ്യത്യാസങ്ങള്‍
മൂത്രത്തിലുണ്ടാവുന്ന വ്യത്യാസങ്ങളാണ് മറ്റൊന്ന്. ചിലപ്പോള്‍ മൂത്രത്തിന്റെ അളവ് കുറയുന്നതും മൂത്രത്തില്‍ രക്തത്തിന്റെ അംശം കാണുന്നതും കിഡ്‌നി തകരാറിലാണ് എന്നതിന്റെ ലക്ഷണമാണ്.
മൂത്രത്തിലെ പത
പതയുള്ള രീതിയില്‍ മൂത്രം പോകുന്നതും പലപ്പോഴും കിഡ്‌നി പ്രവര്‍ത്തനരഹിതമാണ് എന്നതിന്റെ ലക്ഷണമാണ്. ഇത്തരം ലക്ഷണം സ്ഥിരമായി നില്‍ക്കുകയാണെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കണം.
മലത്തില്‍ രക്തം
മലത്തില്‍ രക്തം കാണുന്നുണ്ടെങ്കില്‍ അതും അല്‍പം ഗുരുതരമായി എടുക്കേണ്ട ലക്ഷണമാണ്. മൂത്രത്തിലെ രക്തത്തിന്റെ അംശവും മലത്തില്‍ രക്തം കാണുന്നതും എല്ലാം കിഡ്‌നി പ്രതിസന്ധിയിലാണ് എന്നതിന്റെ സൂചനയാണ്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ