തൃച്ചന്ദനച്ചാര്‍ത്തു പൂജ

കൊടുങ്ങല്ലൂര്‍ ഭരണി; ചില പുരാവൃത്തങ്ങള്‍

തൃച്ചന്ദനച്ചാര്‍ത്തു പൂജ

അശ്വതിനാള്‍ ഉച്ചക്കാണ് തൃച്ചന്ദനച്ചാര്‍ത്ത് പൂജ. വളരെ വിശിഷ്ടവും പ്രധാനവും രഹസ്യവുമായി കരുതുന്ന പൂജയാണിത്. ഉച്ചപൂജകഴിഞ്ഞ് ശ്രീകോവില്‍ കഴുകി വൃത്തിയാക്കും.  മറ്റ് പൂജക്കായി ഉപയോഗിക്കുന്ന വിളക്കുകളും പാത്രങ്ങളും ഈ പൂജക്ക് ഉപയോഗിക്കാറില്ല. ഈ പൂജക്ക് ഉപയോഗിക്കാനുള്ളവ വേറെ വേണം എന്നാണ് ചട്ടം. ഇതിന്റേത് വേറെ ആവശ്യത്തിനും ഉപയോഗിക്കാറില്ല. താന്ത്രികമായ ആരാധനാവിധികളാണ് ഇതിലേത് എന്ന് കരുതപ്പെടുന്നു. ഈ കര്‍മ്മം ചെയ്യുന്നത് അടികള്‍മാരാണ്. മൂന്ന്  പ്രധാനമഠങ്ങളായ കുന്നത്തുമഠം, മഠത്തില്‍ മഠം, നിലത്തുമഠം എന്നീ മഠങ്ങളിലെ കാരണവര്‍മാരായ അടികള്‍മാരാണിവര്‍. തലേദിവസം തന്നെ ഇവര്‍ ഇതിനുവേണ്ടി കഠിനമായ വ്രതമെടുക്കുന്നു. ചാര്‍ത്താനുള്ള തൃച്ചന്ദനം രഹസ്യവിധിയുള്ള ഒരു കൂട്ടാണത്രേ. പല മരുന്നുകളും മറ്റുമുണ്ട് എന്നു കരുതുന്ന ഈ രഹസ്യക്കൂട്ട് ഇവര്‍ക്ക് മൂന്നുപേര്‍ക്ക് മാത്രമേ അറിയൂ. വേറെ ആരും ഇതറിയാന്‍ പാടില്ല എന്ന് നിര്‍ബന്ധമുണ്ട്. ഇതിലാരെങ്കിലും മരിച്ചാല്‍ മറ്റു രണ്ടു പേര്‍ ചേര്‍ന്ന് പുതുതായി വരുന്ന ആള്‍ക്ക് ഇത് രഹസ്യമായി ഉപദേശിക്കുകയാണത്രെ. ഈ കൂട്ട് അതീവ രഹസ്യമാണ് എന്നും ഇത് ചേര്‍ക്കുന്നതില്‍ എന്തെങ്കിലും പാകപ്പിഴകള്‍ വന്നാല്‍ അത് ദേവീകോപത്തിനിടയാക്കും എന്നും വിശ്വസിക്കുന്നു. അങ്ങനെ അപാകത സംഭവിക്കുന്നത് ആരുടെ കൈപ്പിഴകൊണ്ടാണോ അയാള്‍ അടുത്ത ഭരണിക്ക് ഉണ്ടാവില്ല എന്ന് ഒരു വിശ്വാസം അടികള്‍മാര്‍ക്കിടയിലുണ്ടത്രെ. ഏഴരയാമം (മൂന്നു മണിക്കൂര്‍) നീളുന്നതാണ് ഈ പൂജ. കാറ്റ് കടക്കാത്ത ശ്രീകോവിലില്‍ അടച്ചിരുന്നാണ് ഈ പൂജ. ഈ പൂജക്കുപയോഗിക്കുന്ന പ്രധാന സാമഗ്രി മഞ്ഞള്‍പ്പൊടിതന്നെയാണ്. മഞ്ഞള്‍പ്പൊടി കരിക്കിന്‍വെള്ളത്തില്‍ കുഴച്ചതും20 തൃമധുരവും ഉപയോഗിക്കാറുണ്ട്.

ഉച്ചക്ക് ഒരുമണിയോടു കൂടി തുടങ്ങുന്ന തൃച്ചന്ദനച്ചാര്‍ത്ത്പൂജ വൈകുന്നേരം നാലുമണി കഴിയുന്നതു വരെ നീളും. ശ്രീകോവില്‍ അതുവരെ അടച്ചു തന്നെയിരിക്കും. ഈ ശ്രീകോവിലിനകത്താണ് ‘രഹസ്യ അറ’യും ഉള്ളത്. ഈ രഹസ്യ അറ അകത്തുനിന്നു പൂട്ടിയ നിലയിലാണ്...

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നിറം മാറും ശലഭം (Blue Morpho Butterfly)

12.പ്രശ്നപരിഹരണ രീതി (Problem-Solving Method)

Piles (മൂലക്കുരു )