പുലപ്പാടം (കീഴ്ക്കാവ്)
കൊടുങ്ങല്ലൂര്‍ ഭരണി; ചില പുരാവൃത്തങ്ങള്‍
പുലപ്പാടം (കീഴ്ക്കാവ്)
കോഴിക്കല്ലുമൂടല്‍ ചടങ്ങുകഴിഞ്ഞാല്‍ പ്രാധാന്യം കിട്ടുന്ന മറ്റൊരു ഇടമാണ് പുലപ്പാടം. കാവിന്റെ കിഴക്ക് ഏതാണ്ട് അരക്കിലോമീറ്റര്‍ ദൂരത്തുള്ള കാവില്‍ക്കടവ് പ്രദേശത്താണ് പുലയപ്പാടം എന്ന പുലപ്പാടം. ചുമരുകളും മേല്‍ക്കൂരയുമില്ലാതെ ഒരു തറയില്‍ ചെറിയൊരു ഭഗവതിപ്രതിഷ്ഠയുണ്ടിവിടെ. കൈയില്‍ വാളും മറ്റുമുള്ള, വളരെ പഴക്കം ചെന്ന ചെറിയ ശിലാവിഗ്രഹം സൂക്ഷ്മമായി നിരീക്ഷിച്ചാലേ ദേവീവിഗ്രഹമാണ് എന്നറിയാന്‍ കഴിയൂ. കൊടുങ്ങല്ലൂര്‍ക്കാവിന്റെ പുറക്കളമാണ് ഈ സ്ഥാനം എന്നാണ് പറയുന്നത്. ഇവിടെയാണ് പണ്ട് ദേശഗുരുതി നടന്നിരുന്നതത്രെ. ഇത് പുലയരുടെ ഇടമാണ്. പുലയരാണ് ഇവിടെ പൂജനടത്തുന്നത്. വള്ളോന്‍ എന്നാണ് ഇവിടെ പൂജനടത്തുന്ന പുലയകുടുംബത്തിലെ മൂത്തസ്ഥാനിക്കു പറയുന്ന സ്ഥാനപ്പേര്. കൊടുങ്ങല്ലൂര്‍ തമ്പുരാന്‍ കല്പിച്ചുകൊടുത്ത സ്ഥാനപ്പേരാണത്രേ വള്ളോന്‍ എന്നത്. പയ്യമ്പിള്ളി എന്നാണ് ഇവരുടെ വീട്ടുപേര്‍. കൊടുങ്ങല്ലൂര്‍ ഇളയതമ്പുരാന്‍ താമസിക്കുന്ന കോട്ടയില്‍ക്കോവിലകത്തിന്റെ തൊട്ട് കിഴക്കുഭാഗത്താണ് പരമ്പരയാ ഇവര്‍ താമസിച്ചുവരുന്നത്. ഇവരുടെ ഗൃഹത്തിന് തൊട്ടു തെക്കുഭാഗത്താണ് പുലപ്പാടം പ്രതിഷ്ഠ. കൊടുങ്ങല്ലൂര്‍ കുരുംബക്കാവിനെ മേല്‍ക്കാവ് എന്നും പുലപ്പാടത്തെ കീഴ്ക്കാവ് എന്നുമാണ് വിളിച്ചിരുന്നത്...
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ