brandy ബ്രാണ്ടി

ബ്രാണ്ടി brandy  :- കത്തിച്ച വൈന്‍ എന്നര്‍ഥമുള്ള ‘ burned wine ‘എന്ന വാക്കില്‍ നിന്നാണ് ബ്രാണ്ടി എന്ന പദമുണ്ടാകുന്നത്. മുന്തിരിയില്‍ നിന്നാണ് ബ്രാണ്ടി ഉണ്ടാക്കുന്നത്. 40-60 ശതമാനം വരെ ആല്‍ക്കഹോള്‍ ഇതില്‍ ഉണ്ടാകും. പാശ്ചാത്യ ലോകത്തില്‍ അത്താഴശേഷം കഴിക്കുന്ന പാനിയമാണ് ബ്രാണ്ടി. മുന്തിരി, ആപ്പിള്‍ ബെറി , പ്ലം,എന്നി പഴങ്ങളില്‍ നിന്നും ബ്രാണ്ടി ഉണ്ടാക്കാറുണ്ട്.ഇവയെ പൊതുവെ ഫ്രൂട്ട് ബ്രാണ്ടി എന്നു വിളിക്കുന്നു. 16 ഡിഗ്രിയില്‍ താഴെ സൂക്ഷിച്ചാലേ ബ്രാണ്ടിക്ക് രുചിയേറൂ. ഓക്ക് മരവീപ്പയില്‍ പഴകിച്ചെടുക്കുന്ന ബ്രാണ്ടിക്കാണ് സ്വര്‍ണ്ണ നിറമുണ്ടാകുക. പഴക്കമനുസരിച്ചാണ് ബ്രാണ്ടിയെ ലേബല്‍ ചെയ്തിരിക്കുന്നത്. A.C -മരവീപ്പയില്‍ രണ്ടു വര്‍ഷം വച്ചിരുന്നു പഴകിയത്. V.S – വെരി സ്‌പെഷ്യല്‍ – ചുരുങ്ങിയത് മൂന്നു വര്‍ഷം പഴക്കം. V.S.O.P- വെരി സ്‌പെഷ്യല്‍ ഓള്‍ഡ് പെയ്ല്‍. X.O – എക്‌സ്ട്രാ ഓള്‍ഡ്. ചുരുങ്ങിയത് ആറു വര്‍ഷം പഴക്കം. വിന്റേജ്- കുപ്പിയിലാക്കിയയുടന്‍ പെട്ടിയില്‍ സൂക്ഷിച്ചവ. ഹോര്‍ഡ് ഡി ഏജ്- പഴക്കം നിര്‍ണ്ണയിക്കാനാവാത്തത്.( മൂല്യമേറിയത്.)
നിയമ പ്രകാരമുള്ള മുന്നറിയിപ്പ്: മദ്യപാനം ആരോഗ്യത്തിനു ഹാനികരം

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നിറം മാറും ശലഭം (Blue Morpho Butterfly)

12.പ്രശ്നപരിഹരണ രീതി (Problem-Solving Method)

Piles (മൂലക്കുരു )