RUM റം

റം rum 
കരിമ്പുല്പ്പന്നങ്ങളായ മൊളാസസ് ,കരിമ്പുനീര് എന്നിവ പുളിപ്പിച്ചും വാറ്റിയും തയ്യാറക്കുന്ന വാറ്റു മദ്യമാണ് റം (RUM). വാറ്റിക്കിട്ടുന്ന ഈ ദ്രാവകം ഓക്ക് ബാരലുകളില്‍ സൂക്ഷിക്കും. കരീബിയന്‍, ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലാണ് റം കൂടുതലായും നിര്‍മ്മിക്കുന്നത്. നാവികരുമായി അടുത്ത ബന്ധമുള്ള മദ്യമാണിത്. ഇന്ത്യയിലും റം വാറ്റുന്നുണ്ട്. സ്പിരിറ്റിന്റെ തോത്, പഴക്കം തുടങ്ങിയ ഘടകങ്ങളാണ്‌റമ്മിന്റെ തരം തിരിവിനാധാരം. കൊളംബിയയില്‍ 50 ശതമാനവും ചിലി വെനിസ്വേല എന്നിവിടങ്ങളില്‍ 40 ശതമാനവും ആണ് റമ്മിലെ ആല്‍ക്കഹോള്‍ അനുപാതം. ഗോള്‍ഡ് റം: മരവീപ്പയില്‍ സൂക്ഷിച്ച് വച്ച് കടുത്ത നിറമുള്ളവ സ്‌പൈസ്ഡ് റം: സുഗന്ധ വ്യഞ്ജനങ്ങള്‍ ചേര്‍ന്നത്. ബ്ലാക് റം: കൂടുതല്‍ പഴക്കി എടുത്ത കടുത്ത നിറവും രുചിയുമുള്ളവ. ഓവര്‍പ്രൂഫ് റമ്മില്‍ 75 ശതമാനത്തിലധികം ആള്‍ക്കഹോള്‍ ഉണ്ടാകും. മരവീപ്പയില്‍ (cask) പഴക്കിയതാണ് ഓള്‍ഡ് കാസ്‌ക് റം റമ്മും കട്ടന്‍ ചായയും ചേര്‍ത്ത പാനീയമാണ് ജാഗര്‍ ടീ
നിയമ പ്രകാരമുള്ള മുന്നറിയിപ്പ്: മദ്യപാനം ആരോഗ്യത്തിനു ഹാനികരം

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നിറം മാറും ശലഭം (Blue Morpho Butterfly)

12.പ്രശ്നപരിഹരണ രീതി (Problem-Solving Method)

Piles (മൂലക്കുരു )