vodka വോഡ്ക

വോഡ്ക vodka
 ലോകത്തെ ഏറ്റവും പ്രശസ്തമായ റഷ്യന്‍ മദ്യമാണ് വോഡ്ക. ഉരുളക്കിഴങ്ങ് ഷുഗര്‍ബീറ്റ്, മൊളാസസ് എന്നിവ പുളിപ്പിച്ചു കിട്ടുന്ന വസ്തു പലതവണ വാറ്റിയെടുത്ത് ശുദ്ധീകരിച്ച് വെള്ളം ചേര്‍ത്താണ് വോഡ്കയുണ്ടാക്കുന്നത്. സ്റ്റാന്‍ഡേര്‍ഡ് റഷ്യന്‍ വോഡ്കയില്‍ 30-50 ശതമാനം വരെ ആല്‍ക്കഹോള്‍ ഉണ്ടാകും. യൂറോപ്പില്‍ ഇതു 38 % ആണ്. ധാന്യങ്ങളില്‍ നിന്നോ അന്നജവും പഞ്ചസാരയും അടങ്ങിയ ഏത് സസ്യ വര്‍ഗ്ഗത്തില്‍ നിന്നോ വോഡ്ക വാറ്റാം. വാറ്റിയ വോഡ്ക കരി(Charcoal) ഉപയോഗിച്ച് ശുദ്ധീകരിക്കുന്നു. ഈതൈല്‍ അസറ്റേറ്റ്, ഈതൈല്‍ ലാക്‌റ്റേറ്റ് എന്നിവയാണ് രുചിക്കായി ചേര്‍ക്കുക. സോയാബീന്‍ ബീറ്റ് റൂട്ട് എന്നിവയില്‍ നിന്നൊക്കെ വോഡ്ക ഉണ്ടാക്കാം.
നിയമ പ്രകാരമുള്ള മുന്നറിയിപ്പ്: മദ്യപാനം ആരോഗ്യത്തിനു ഹാനികരം

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Piles (മൂലക്കുരു )

നിറം മാറും ശലഭം (Blue Morpho Butterfly)

12.പ്രശ്നപരിഹരണ രീതി (Problem-Solving Method)