whiskey വിസ്‌കി

വിസ്‌കി whiskey 
വേവിച്ച ധാന്യം പുളിപ്പിച്ച് അത് വാറ്റിയെടുത്ത് മരവീപ്പകളില്‍ സൂക്ഷിച്ച് പഴക്കിയെടുത്ത മദ്യങ്ങളാണ് വിസ്‌കി (Whiskey) എന്നറിയപ്പെടുന്നത്. ബാര്‍ലി, റൈ, മാള്‍ട്ട് ഗോതമ്പ് എന്നി ധാന്യങ്ങള്‍ ഇതിനായി ഉപയോഗിക്കുന്നു. വിസ്‌കി പ്രധാനമായു രണ്ടു വിധമുണ്ട്. മാള്‍ട്ടും(Malt) ഗ്രെയ്‌നുംGrain). ധാന്യം കുതിര്‍ത്ത് ഉണക്കിയെടുക്കുന്നതാണ് മാള്‍ട്ട് എന്നറിയപ്പെടുന്നത്. മാള്‍ട്ടഡ് ബാര്‍ലിയില്‍നിന്നും ഉണ്ടാക്കുന്ന വിസ്‌കിയാണ് മാള്‍ട്ട്. മാള്‍ട്ടഡ് അല്ലാത്ത ബാര്‍ലിയില്‍ നിന്നും മറ്റു ധാന്യങ്ങളില്‍ നിന്നും ഉണ്ടാക്കുന്ന വിസ്‌കിയാണ് ഗ്രെയ്ന്‍. 2കാസ്‌ക് സ്‌ട്രെങ്ത് വിസ്‌കി എന്നാല്‍ മര വീപ്പയില്‍ നിന്നെടുത്ത് നേര്‍പ്പിക്കാതെ കുപ്പിയില്‍ ആക്കിയ വിസ്‌കിയാണ്. സ്‌കോട്ട്ലന്‍ഡില്‍ വാറ്റി മൂന്നു വര്‍ഷം പഴകിച്ച് ഓക് വീപ്പയില്‍ സൂക്ഷിച്ച വിസ്‌കിയാണ് സ്‌കോച്ച് വിസ്‌കി. ഇത് രണ്ടു തവണ വാറ്റിയെടുത്തതാണ്. മൂന്നു തവണ വാറ്റിയതും ഐര്‍ലന്റില്‍ നിര്‍മ്മിച്ചതുമായ വിസ്‌കിയാണ് ഐറിഷ് വിസ്‌കി. മൊളാസസ് പുളിപ്പിച്ചാണ് ഇന്ത്യന്‍ വിസ്‌കി നിര്‍മ്മിക്കുന്നത്. റഷ്യന്‍ വിസ്‌കി നിര്‍മ്മിക്കുന്നത് ഗോതമ്പില്‍ നിന്നാണ്.
നിയമ പ്രകാരമുള്ള മുന്നറിയിപ്പ്: മദ്യപാനം ആരോഗ്യത്തിനു ഹാനികരം

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Piles (മൂലക്കുരു )

നിറം മാറും ശലഭം (Blue Morpho Butterfly)

12.പ്രശ്നപരിഹരണ രീതി (Problem-Solving Method)