മൂത്രമുണ്ടാകുന്ന വിധം

മൂത്രമുണ്ടാകുന്ന വിധം
ശരാശരി ഒരാളുടെ ശരീരത്തിൽ 5 ലിറ്റർ രക്തമുണ്ടെന്ന് കണക്കാക്കിയാൽ ഒരു ദിവസം നമ്മുടെ രണ്ട് വൃക്കകളിൽ കൂടി ഏകദേശം 1700 ലിറ്റർ രക്തം കടന്നുപോകുന്നതായി കണക്കാക്കാം. അതായത് ഒരു വൃക്കയിൽ കൂടി 850 ലിറ്റർ രക്തം. ഈ 850 ലിറ്ററിൽ നിന്ന് അരിച്ചെടുക്കുന്നതാണ് മുക്കാൽ ലിറ്ററോളം മൂത്രം രണ്ടിലും കൂടി ഒന്നര ലിറ്റർ .
ശരാശരി ഒന്നരലിറ്റർ മൂത്രമൊഴിക്കും മുതിർന്ന ഒരാൾ.800 മുതൽ 2500 മില്ലി ലിറ്റർ വരെയുമാകാം. മൂത്രത്തിന്റെ അളവ് അരലിറ്ററിൽ താഴെയാവുന്നതും രണ്ടര ലിറ്ററിൽ മേലെയാവുന്നതും അനാരോഗ്യലക്ഷണമാണ്.
പത്ത് ലക്ഷത്തോളം വരുന്ന ചെറുഅരിപ്പകളുടെ(നെഫ്രോണുകൾ) സഹായത്തോടെയാണ് ഓരോ വൃക്കയും മൂത്രം അരിച്ചെടുക്കുന്നത്. നെഫ്രോണിന്റെ നെറുകയിലെ അരിപ്പകുഴിയിലേക്ക് അരിക്കാൻ പാകത്തിന് ആരും രക്തം ഒഴിച്ചുകൊടുക്കുകയല്ല മറിച്ച് അരിക്കൽ നടക്കുവാനായി കുഴിഞ്ഞ പ്രതലത്തിനു കുറുകെയുള്ള സൂഷ്മ രക്തക്കുഴലുകകൾ മാത്രമാണുള്ളത്. ഇതിലൂടെ പ്രത്യേകമർദത്തിൽ രക്തം ഒഴുകുമ്പോൾ തന്നെ വൃക്കകൾക്ക് അരിക്കൽ പ്രക്രിയ നടത്തേണ്ടതുണ്ട്. ശരീരത്തിലെ പൊതുവെയുള്ള രക്തസമ്മർദം താളംതെറ്റിയാലും വൃക്കകളിലെ രക്തസമ്മർദവും രക്തപര്യയനവും സ്ഥിരമായി നിലനിർത്താൻ വൃക്കകൾക്കു കഴിയും.രക്തപര്യയനത്തിൽ സ്വയം നിയന്ത്രണമുള്ള മറ്റൊരു പ്രധാന അവയവം മസ്തിഷ്കമാണ്. രണ്ട് ഹോർമോണുകൾ കൂടി വൃക്ക ഉല്പാദിപ്പിക്കുന്നുണ്ട്. റെനിൻ, എരിത്രോപോയറ്റിൻ എന്നിവയാണവ. രക്തസമ്മർദം കുറയുബോഴും ശരീരത്തിൽ ജലാംശം കുറയുമ്പോഴും സിംപതെറ്റിക് നാഡീവ്യൂഹം കുറയുമ്പോഴൊക്കെയാണ് റെനിൻ രക്തത്തിലേക്ക് സ്രവണം നടക്കുക.ഇത് കൂടിയാൽ അമിത രക്താതിമർദമാവും. രക്തത്തിൽ പ്രാണവായുവിന്റെ അളവ് കുറയുബോഴാണ് എരിത്രോപോയറ്റിൻ ഉണ്ടാവുന്നത്. ഇത് മജ്ജയിൽ പോയി ചുവന്ന രക്താണുക്കളുടെ ഉൽപാദനം കൂട്ടും. 150 ഗ്രാമോളം ഭാരമുള്ള വൃക്കകൾക്ക് പ്രവർത്തനശേഷി ഒരു പോലെയാണെങ്കിലും സ്ഥാനം കൊണ്ട് അല്പം താഴെയാണ് വലതുഭാഗത്തെ വൃക്ക.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നിറം മാറും ശലഭം (Blue Morpho Butterfly)

Freelance Tax Filing in India: Your No-Stress Guide for 2025

മനസ്സ്