വെയിലത്തു നിന്നും നേരെ വീടിനുള്ളിലേക്ക് കയറുമ്പോൾ മുറികളിൽ ഇരുട്ട് തോന്നാറില്ലെ?
വെയിലത്തു നിന്നും നേരെ വീടിനുള്ളിലേക്ക് കയറുമ്പോൾ മുറികളിൽ ഇരുട്ട് തോന്നാറില്ലെ?
സിനിമ തിയ്യറ്ററിനകത്ത് കയറുമ്പോഴും ചെറിയൊരു കാഴ്ചക്കുറവ് അനുഭവിച്ചിട്ടുണ്ടാവും.
രാത്രിയിൽ പഠിച്ചു കൊണ്ടിരിക്കെ ലൈറ്റണത്താൽ അല്പസമയം ചുറ്റുമുള്ളതൊന്നും കാണാനാവില്ല ഏതാനും മിനിറ്റുകൾക്കകം അത്യാവശ്യം വലിയ സാധനങ്ങൾ കണ്ടു തുടങ്ങും മേശ കസേര തുടങ്ങിയവയൊക്കെ.
ഏറെ നേരമായി നമ്മൾ വെളിച്ചത്താണെങ്കിൽ പെട്ടന്ന് ഇരുട്ട് വരുകയാണെങ്കിൽ ഇരുട്ടിൽ കാഴ്ചയെ സഹായിക്കുന്ന റോഡ് കോശങ്ങളിലെ റൊഡോപ്സിൻ റെറ്റിനയ്ക്ക് ശേഖരിക്കേണ്ടതുണ്ട്. 15-20 മിനിറ്റിനുള്ളിൽ ഈ ശേഖരണം പൂർത്തിയാകും. തുടർന്നാണ് മങ്ങിയവെളിച്ചത്തിലെ അല്ലെങ്കിൽ ഇരുട്ടിലെ കാഴ്ച സാധ്യമാവുന്നത്.തുടർന്ന് പവർകട്ടിൽ നിന്നും പെട്ടന്ന് ലൈറ്റ് വരുന്ന സമയത്ത് ഇരുട്ടിൽ റെറ്റിന ശേഖരിച്ച റൊഡോപ്സിന്റെ അളവ് കുറയ്ക്കുകയും വേണം. അവിചാരിതമായി വരുന്ന വെളിച്ചത്തിൽ വളരെ ലഘുവായ രാസവിഘടനമാണ് ഇവിടെ നടക്കുക ഏകദേശം 5 മിനിറ്റിനകം തന്നെ റൊഡോപ്സിൻ കുറഞ്ഞ് കാഴ്ച സാധാരണഗതിയിലാവും.
വെളിച്ചക്കുറവിൽ കാഴ്ചയെ സഹായിക്കാൻ റെറ്റിന ശേഖരിക്കുന്ന റൊഡോപ്സിൻ വിറ്റാമിൻ A യുടെ കുറവുള്ളവർക്ക് തികച്ചുവെയ്ക്കാനാവില്ല. ഇക്കൂട്ടർക്ക് പകൽ കാഴ്ച സാധാരണപോലെയും ഇരുട്ടാവുന്നതോടെ കാഴ്ച വളരെ മങ്ങിയുമായിരിക്കും. മാലക്കണ്ണ് അഥവാ നിശാന്ധത എന്നാണിതിനെ പറയുക. കുട്ടികളിലാണ് ഇതധികവും കാണുന്നത്. വിറ്റാമിൻ A നല്കുന്നതാണ് മുഖ്യ ചികിൽസ.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ