വിഷങ്ങള്‍ പലതരം

  വിഷങ്ങള്‍ പലതരം

ഹെംലോക് എന്ന സസ്യവിഷം അതിലൊന്നാണ്. അതു നല്‍കിയാണ്‌ ഗ്രേറ്റ്‌ ഫിലോസഫര്‍ ആയിരുന്ന സോക്രട്ടീസിനെ കൊന്നത്.

പിന്നൊന്നുള്ളത് അക്കോനൈറ്റ് ആണ്. ക്ലോഡിയസ് ചക്രവര്‍ത്തിയെ അദ്ദേഹത്തിന്റെ ഭാര്യ അഗ്രിപ്പിന കൊന്നത് ഈ സസ്യവിഷം നല്‍കിയാണ്‌.

പിന്നെയുള്ളത്  ബെലഡോണയാണ്. പണ്ടു കണ്ണെഴുതാനും കവിളു ചുവപ്പിക്കാനും ഒക്കെ ഉപയോഗിച്ചു. പക്ഷേ ഇതിന്‍റെ പത്തു ഇല തിന്നാല്‍ ആള് കാലിയാകും.
ഡൈ മീതൈല്‍ മെര്‍ക്കുറി പക്ഷേ, മെല്ലെ മെല്ലെയേ കൊല്ലൂ. കൈയ്യില്‍ ഒന്ന് പുരണ്ടാല്‍ ചുരുങ്ങിയത് നാലു മാസം കൊണ്ടു മാത്രമേ ആളു വടിയാകൂ.
അങ്ങിനെയാണ് ഒരു പരീക്ഷണത്തിനിടെ ന്യൂ ഹാംഷെയറിലെ ഡര്‍മൌത്ത് കെമിസ്ട്രി പ്രൊഫസര്‍ 1996ല്‍ കാലിയായത്.

ടെട്രോഡോടോക്സിന്‍ കടലിന്റെ അടിത്തട്ടിലെ ചില മീനുകളില്‍ കാണുന്ന വിഷമാണ്. 26 ചെറുപ്പക്കാരെ ഒരു മിനിറ്റ് കൊണ്ടു കൊന്നു കളയാനുള്ള ശക്തിയുണ്ട് ഈ മീന്‍ വിഷത്തിന്.

പൊളോണിയം
റേഡിയോ വികിരണം ഉള്ള വിഷമാണ്. ഒരൊറ്റ ഗ്രാം പൊളോണിയം ഉപയോഗിച്ചു കുറഞ്ഞ മാസങ്ങള്‍ കൊണ്ടു പതിനഞ്ചു ലക്ഷം ആളുകളെ കൊല്ലാന്‍ കഴിയും.
പ്രസിദ്ധ റഷ്യന്‍ ചാരന്‍ അലക്സാണ്ടര്‍ ലിത്വിനെങ്കോയെ മൂന്നാഴ്ച കൊണ്ടു കൊന്നത് ഇതിന്റെ ചെറിയൊരു അംശം അദ്ദേഹത്തിന്‍റെ ചായക്കപ്പില്‍ ഒരിക്കല്‍ ഇട്ടുകൊണ്ടായിരുന്നു.

മെര്‍ക്കുറി മൂന്ന് തരത്തില്‍ ഉണ്ട്. ഒന്ന് ആശുപത്രിയിലെ തെര്‍മോമീറ്ററില്‍ ഉള്ളവയാണ്. അതു മണത്താല്‍ മാത്രമേ പ്രശ്നമുള്ളൂ. വലിയ കുഴപ്പക്കാരന്‍ അല്ല.
പിന്നെയുള്ളത് ബാറ്റെറിയില്‍ കാണുന്നവ ആണ്. അതു വയറ്റില്‍ എത്തിയാലേ പ്രശ്നമുള്ളൂ. പക്ഷേ ട്യൂണമീനിലും വാള്‍മീനിലും കാണുന്ന മെര്‍ക്കുറി അത്യുഗ്രമാണ്.
പ്രസിദ്ധ കമ്പോസര്‍ മൊസാര്‍ട്ട് മരിച്ചത് ഇതുപയോഗിച്ചുള്ള ഗുളിക കൂടുതല്‍ കഴിച്ചതിനാല്‍ ആയിരുന്നു.

സയനൈഡ് എന്ന വിഷം നമുക്കു സുപരിചിതമാണ്. ശ്രീലങ്കയിലെ എല്‍ ടി ടി ഇ പുലികള്‍, പിടിക്കപ്പെടുമെന്നു ഉറപ്പായാല്‍ ആത്മഹത്യാ ചെയ്യാറുള്ളത് ഇതു കഴിച്ചായിരുന്നു.
ബദാം, ആപ്പിള്‍ കുരു, കീടനാശിനികള്‍ പോലുള്ളവയില്‍ നിന്നും ഇതുണ്ടാക്കാനും കണ്ടെത്താനും പറ്റും എന്നതിനാല്‍ ഇതു അല്പം ഫെയ്മസ് ആണ്. മുറിവില്‍ പുരട്ടിയാല്‍ ഒരു മിനിറ്റ് മുതല്‍ പതിനഞ്ചു മിനിറ്റ് കൊണ്ടു മരണം സംഭവിക്കും.

ബോട്ടുലിനിയം എന്ന വിഷം പഴകിയ ഭക്ഷണത്തിലൂടെ വരുന്നതാണ്. പിന്നെ പാമ്പിന്‍ വിഷം, ചിലന്തിവിഷം പോലെയുള്ള പ്രകൃതിജന്യ വിഷങ്ങളും ഉണ്ട്.

ഇനി കിംഗ്‌ ഓഫ് പോയിസണ്‍ ആരെന്നു ചോദിച്ചാല്‍ അത് ആര്‍സെനിക് ആണ്. നെപ്പോളിയന്‍ ബോണപ്പാട്ട്, ജോര്‍ജ് മൂന്നാമന്‍, സൈമണ്‍ ബൊളിവര്‍ പോലെ നിരവധി പ്രശസ്തരുടെ ജീവന്‍ കവര്‍ന്ന വിഷമാണിത്.

ഇതിലൊന്നും പെടാത്ത മറ്റൊരു വിഷമുണ്ട്‌. മനുഷ്യന്‍റെ നാവ്. കൂടെയുണ്ടെന്ന് തോന്നിപ്പിച്ചു മധുരമായി കൊല്ലാനുള്ള ചിലരുടെ കഴിവ് അപാരമാണ്. തന്നെ കൊല്ലുന്ന വിഷത്തെ തിരിച്ചറിയാനാവാതെ സ്നേഹിച്ചു കൊണ്ടാണ് ഇര മരണമടയുക.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നിറം മാറും ശലഭം (Blue Morpho Butterfly)

Freelance Tax Filing in India: Your No-Stress Guide for 2025

മനസ്സ്