വേലു നച്ചിയാർ

വേലു നച്ചിയാർ

തമിഴ്നാട്ടിലെ ശിbവഗംഗയിലെ റാണിയായിരുന്നു വേലു നച്ചിയാർ. ഝാൻസി റാണിക്കും മുമ്പേ ബ്രിട്ടീഷ് സാമ്രാജ്യത്തിനോടു പൊരുതിയ വനിതയായിരുന്നു വേലു നച്ചിയാർ.
ഇന്ത്യയുടെ ജോൻ ഓഫ് ആർക്ക്
എന്ന്റാണിയെ വിശേഷിപ്പിക്കുന്നു.
രാജ ചെല്ലമുത്തു സേതുപതിയുടെയും റാണി സാകന്ധിയും  രാജകുടുംബത്തിലെ ഏകമകളായിരുന്നു വേലു നച്ചിയാർ.
1730 ജനുവരി 3 ശിവഗംഗയിൽ ജനിച്ചു.
കുടുംബത്തിൽ ആൺ പിന്തുടർച്ചാവകാശി ഇല്ലാതിരുന്നതിനാൽ, രാജകുമാരനേപ്പോലെയാണ് റാണി വേലു നച്ചിയാരെ മാതാപിതാക്കൾ വളർത്തിയത്. കുതിരസവാരിയും,
ആയോധനകലകളും രാജകുമാരി അഭ്യസിച്ചു.യുദ്ധതന്ത്രങ്ങളും, രാജഭരണതന്ത്രങ്ങളും കുമാരിയെ പഠിപ്പിച്ചു. ഫ്രഞ്ച്, ഇംഗ്ലീഷ്, ഉറുദു എന്നീ ഭാഷകളിൽ റാണിക്ക് പ്രാവീണ്യമുണ്ടായിരുന്നു. ചെറുപ്പത്തിൽ തന്നെ വേദങ്ങൾ മനപ്പാടമാക്കി ..
ഒരു യുദ്ധത്തിലൂടെ ആർക്കോട്ടിലെ നവാബിന്റെ മകനും, ബ്രിട്ടീഷ് സൈന്യവും ചേർന്ന് വേലു നച്ചിയാരുടെ ഭർത്താവിനെ വധിച്ചു. ഭർത്താവിന്റെ മരണത്തോടെ, രാജ്യത്തു നിന്നും തൽക്കാലത്തേക്ക് പലായനം ചെയ്യാൻ റാണി നിർബന്ധിതയായി. മകളോടൊപ്പം ശിവഗംഗയിൽ നിന്നും രക്ഷപ്പെട്ട വേലു നച്ചിയാർ, ഏതാണ്ട് രണ്ടു വർഷക്കാലം വിരുപാച്ചി എന്ന സ്ഥലത്ത് ഒളിവിൽ കഴിഞ്ഞു.ഈ കാലഘട്ടത്തിൽ റാണി ഗോപാല നായ്ക്കരോട് സഖ്യമുണ്ടാക്കി. ഒരു ചെറു സൈന്യത്തെ കെട്ടിപ്പടുത്ത് അവർ ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരേ യുദ്ധം ചെയ്യാൻ തയ്യാറായി.
1780 ൽ നടന്ന യുദ്ധത്തിൽ റാണി ബ്രിട്ടീഷ് സൈന്യത്തെ പരാജയപ്പെടുത്തി.
അവർ  വീണ്ടും രാജ്യം ഭരിച്ചു.
ശിവഗംഗയുടെ അധികാരം തിരിച്ചുപിടിച്ച റാണി, കുറേക്കാലങ്ങൾക്കു ശേഷം അധികാരം മരുതു സഹോദരങ്ങൾക്കു പതിച്ചു നൽകി. പിന്നീട് മരുതു സഹോദരങ്ങളായിരുന്നു ശിവഗംഗ റാണിക്കുവേണ്ടി ഭരിച്ചിരുന്നത്.1796 ഡിസംബർ 25 വേലു നച്ചിയർ ഓർമ്മയായി .
പിന്നെ  ചരിത്രം പോലും ഓർത്തില്ല.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Freelance Tax Filing in India: Your No-Stress Guide for 2025

17.ഉദ്ദേശ്യാധിഷ്ഠിത ബോധനം (Objective Based Teaching)

മനസ്സ്