വറ്റാത്ത നീരുറവ

വറ്റാത്ത നീരുറവ

മുതിർന്ന ഒരാളുടെ കണ്ണിനുള്ളിൽ ഏതു സമയത്തും ഏകദേശം 0.31 മില്ലിലിറ്റർ ദ്രാവകം നിറഞ്ഞു നിൽക്കും. നേത്രഗോളത്തിന്റെ ലെൻസിന് മുൻഭാഗം ചുക്കിചുളുങ്ങാതെ മറ്റ് ഭാഗങ്ങൾക്കൊപ്പം ഗോളാകൃതി തികച്ച് നിൽക്കുന്നതും അതുകൊണ്ടാണ്. രക്തസഞ്ചാരമില്ലാത്ത കോർണിയയേയും ലെൻസിനേയും പരിചരിക്കുന്നതും അക്വസ് ഹ്യൂമർ എന്ന ദ്രാവകം തന്നെ.

കണ്ണിലെ ഈ ദ്രാവകം വറ്റിപോകാതിരിക്കുന്നത് എങ്ങനെയാണ്?
98.2% ജല മടങ്ങിയതാണ് കണ്ണുനീർ. അതുപോലെ ചേമ്പിലയുടെ സ്വഭാവമാണ് കോർണിയയ്ക്ക്.കൺജങ്റ്റൈവാ പാടയിലെ മാൻസ് ഗ്രന്ഥികളിൽ നിന്നും മറ്റും വരുന്ന മ്യൂസിൻ എന്ന ഒരുതരം പശപ്പാട പരക്കുന്നതോടെ കോർണിയയ്ക്കു മുൻവശം ജലമൊഴുകാൻ പാകത്തിനാവും. അതോടെ കണ്ണീരിന് സ്വന്തമായി ഒരു ചില്ലുപാടപോലെ വിരിക്കുവാനുമാകും. വീണ്ടും ഇതിനു മുകളിൽ പരക്കുന്ന ഒരുതരം എണ്ണപ്പാടയാണ് കണ്ണീർപാടയെ ആവിയായിപോകാതെ സംരക്ഷിക്കുന്നത്.
കൺപോളകളുടെ കനത്തിനുള്ളിൽ സ്ഥിതിചെയ്യുന്ന മെയ്ബോമിയൻ(Meibomian), സീസ് (Zeis), മോൾ (Moll ) ഗ്രന്ഥികളാണ് ഇതിനുവേണ്ട സ്നേഹസ്രവം ഉല്പാദിപ്പിക്കുന്നത്.vitamin A യുടെ കുറവുണ്ടായാൽ മ്യൂസിന്റെ ഉല്പാദനം കുറയും.അതോടെ കണ്ണുകൾ വറ്റിവരളും. ഒൻപതാം മാസത്തിൽ അഞ്ചാംപനിക്കുള്ള കുത്തിവെയ്പിന്റെ കൂടെ vitamin A യുടെ ആദ്യ ഡോസ് നൽകാൻ ശുപാർശ ചെയ്യുന്നതും ഇതുകൊണ്ട് തന്നെ.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Freelance Tax Filing in India: Your No-Stress Guide for 2025

17.ഉദ്ദേശ്യാധിഷ്ഠിത ബോധനം (Objective Based Teaching)

മനസ്സ്