മാള്‍ബറോ സിഗരറ്റുകള്‍ ഇനിയില്ല

മാള്‍ബറോ സിഗരറ്റുകള്‍ ഇനിയില്ല

            മാള്‍ബറോ, പാര്‍ലമെന്റ്, ബെന്‍സണ്‍ ആന്‍ഡ്‌ ഹെഡ്ജസ് എന്നി ലോകോത്തര ബ്രാന്‍ഡ്‌ സിഗരറ്റുകളുടെ നിര്‍മ്മാണം നിര്‍ത്തുകയാണെന്ന് പുകയില കമ്പനി ഭീമനായ ഫിലിപ്പ് മോറിസ് ഇന്‍റര്‍നാഷണല്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു.
മാള്‍ബറോ, പാര്‍ലമെന്റ്, ബെന്‍സണ്‍ ആന്‍ഡ്‌ ഹെഡ്ജസ് എന്നി ലോകോത്തര ബ്രാന്‍ഡ്‌ സിഗരറ്റുകളുടെ നിര്‍മ്മാണം നിര്‍ത്തുകയാണെന്ന് പുകയില കമ്പനി ഭീമനായ ഫിലിപ്പ് മോറിസ് ഇന്‍റര്‍നാഷണല്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു.
സിഗരറ്റ് ഉപേക്ഷിക്കാന്‍ ആഹ്വാനം ചെയ്ത് പുതുവര്‍ഷ പ്രതിജ്ഞയായി ബ്രിട്ടനിലെ പ്രധാന ദിനപത്രങ്ങളില്‍ പരസ്യം നല്‍കിയതിനു പിന്നാലെയാണ് നിര്‍മ്മാണം നിര്‍ത്തുകയാണെന്ന് കമ്പനി പ്രഖ്യാപിച്ചത്.
പുകവലിരഹിത ഭാവിക്കായുള്ള നിര്‍ണായക ചുവടുവെപ്പായി കമ്പനി ഇതിനെ വിശേഷിപ്പിക്കുന്നു.  ഇ-സിഗരറ്റ് തുടങ്ങിയ മേഖലകളിലേക്ക് മാറുന്ന കമ്പനി പുകയില്ലാത്ത ഉത്പന്നങ്ങളിള്‍ക്ക് പ്രാധാന്യം നല്‍കുമെന്ന് അവകാശപെടുന്നു.
ഭാവിയില്‍ ആരോഗ്യസംരക്ഷണം കണക്കിലെടുത്ത് ഉപയോക്താക്കളെ ഇ സിഗരറ്റ് രംഗത്തേക്ക് ആകര്‍ഷിക്കാമെന്നും കമ്പനി കണക്കുകൂട്ടുന്നു. ലോകമെമ്പാടുമായി 180 രാജ്യങ്ങളിലായി വില്‍ക്കപ്പെടുന്ന ഏറ്റവും ജനപ്രിയ സിഗരറ്റായ മാള്‍ബറോ വിദേശത്ത് നിന്നും നാട്ടിലെത്തുന്ന പണക്കാരന്‍റെ ആഡംബര മുദ്രയായിരുന്നു.
പുകവലി ഉപേക്ഷിക്കുന്നവര്‍ക്ക് മറ്റു ഉത്പന്നങ്ങള്‍ പരിചയപ്പെടുത്തുകയും ഉപയോഗരീതി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിചയപ്പെടുത്തുന്നതിനുമായി സ്‌മോക് ഫ്രീ ഫ്യൂച്ചര്‍ എന്ന പേരില്‍ കമ്പനി വെബ്‌സൈറ്റ് സ്ഥാപിച്ചിട്ടുണ്ട്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Freelance Tax Filing in India: Your No-Stress Guide for 2025

മനസ്സ്

നിറം മാറും ശലഭം (Blue Morpho Butterfly)