ആസ്ട്രൽ ട്രാവലിംഗ്
ആസ്ട്രൽ ട്രാവലിംഗ് ചെയ്യാൻ താല്പര്യം ഉള്ളവര്‍ക്ക് പരീക്ഷിക്കാവുന്ന ഏറ്റവും എളുപ്പമുള്ളതും,പ്രചാരം ഉള്ളതുമായ ഒരു മാര്‍ഗം ആണ് ഇവിടെ പങ്കു വക്കുന്നത്. ഇത് ചെയ്യുന്നതിനു മുന്‍പ് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്.
ആസ്ട്രൽ ചെയ്യാൻ നല്ല മനശക്തി കൂടിയേ തീരൂ.അതിനു യോഗ, മെഡിറ്റേഷൻ തുടങ്ങിയവയെ ആശ്രയിക്കാവുന്നതാണ്.
ഇതൊക്കെ യാഥാര്‍ത്ഥ്യം അല്ല എന്ന് ഉറച്ചു വിശ്വസിക്കുന്നവർ ഇതിലേക്കു തിരിയാതിരിക്കുന്നതാണ് ഉചിതം. കാരണം അവരുടെ ഉപബോധമനസു നേരത്തെ ഇങ്ങനെ ഒന്നില്ല എന്ന് ഉറപ്പിച്ചു വെച്ചിരിക്കുകയാണ്.അത് അവരെ ഈ അനുഭവത്തിൽ നിന്ന് തടസ്സപ്പെടുത്തിയെക്കാം. അതിനാൽ പരീക്ഷിക്കുന്നതിനു മുന്‍പ് ഒരു പഠനം നടത്തുന്നത് ഉചിതം ആയിരിക്കും.
സുപ്രധാനമായ മറ്റൊന്ന്, ആസ്ട്രൽ പ്രോജെക്ഷൻ കുട്ടിക്കളി അല്ല.തികച്ചും ഗൌരവമായി മാത്രം കാണേണ്ട ഒന്നാണ്.
ഇനി വസ്തുതകളിലേക്ക് കടക്കാം.തികച്ചും ശാന്തവും,നിശബ്ദവും ആയ,വൃത്തിയുള്ളതുമായ ഒരു മുറി തിരഞ്ഞെടുക്കുക .വെളിച്ചം അധികം ഉണ്ടാവാതിരിക്കുന്നതാണ് നല്ലത്.കിടക്കയില്‍ പരമാവധി സുഖകരം ആയി മലർന്നു കിടക്കുക.മറ്റു ചിന്തകളെ പരമാവധി മനസ്സില്‍ നിന്നും ഒഴിവാക്കുക.(ഇതിനു വേണ്ടി ആവശ്യം ആണെങ്കില്‍ അല്‍പസമയം മെഡിട്ടേഷന്‍ ചെയ്യാവുന്നതാണ്.)ശരീരവും,മനസും അയച്ചു തളര്‍ത്തി ഇടുക.പത്തു മിനിട്ടോളം ശ്വാസം ഉള്ളിലേക്കും, പുറത്തേക്കും പതിയെ വിടുക.ചിന്തകളിൽ നിന്ന് മനസിനെ പൂര്‍ണമായും മുക്തമാക്കാം.അതിനു ശേഷം കൈകൾ രണ്ടും കട്ടിലിൽ തന്നെ ഉറപ്പിച്ചു വെക്കുക.എന്നിട്ട് മനസ്സിൽ നമ്മുടെ മുൻപിൽ ഒരു കയർ തൂങ്ങി നിൽക്കുന്നതായി സങ്കൽപ്പിക്കുക.കൈകള്‍ ആ കയറിൽ പിടിച്ചു സാവധാനം ശരീരത്തെ ഉയർത്തുന്നതായി സങ്കൽപ്പിക്കുക.എന്നാൽ ശരീരം അനങ്ങരുത്. ശക്തമായി സങ്കൽപ്പിക്കുക മാത്രം ചെയ്യുക.ആ കയറിന്റെ ബലവും രൂപവും ശക്തിയും എല്ലാം ഉള്ളിൽ ബോധ്യപ്പെടുത്തണം.പതിയെ പതിയെ ഓരോ പിടി വെച്ച് തൂങ്ങി മേലോട്ടു പോകുന്നതായി മനസിനെ പറഞ്ഞു മനസിലാക്കുക. ഈ സമയം ഒരുപക്ഷെ ചെറിയ ചൂടോ,തണുപ്പോ ,ശബ്ദങ്ങളോ,ഭയമോ ഒക്കെ അനുഭവപ്പെട്ടെക്കാം.പക്ഷെ ഇവയൊന്നും തന്നെ ചിന്തകളിൽ നിന്ന് പിന്‍തിരിയുവാന്‍ കാരണം ആവരുത്..ഒടുവിൽ യഥാർത്ഥമായി ശരീരത്തിന് ഭാരം ഇല്ലാത്ത അവസ്‌ഥl അനുഭാപ്പെടും.ആ സമയത്ത് സാവധാനം കണ്ണുകള്‍ തുറക്കാം.ആ സമയത്ത് നിങ്ങൾ നിങ്ങളുടെ മുറി തന്നെ മറ്റു നിറങ്ങളിൽ കാണും.അതോടൊപ്പം നിങ്ങൾ എവിടെയാണോ കിടന്നതു,അവിടെ നിങ്ങളുടെ ശരീരവും.ഒരിക്കലും ഭയപ്പെടുകയോ, താൻ മരിച്ചു പോയി എന്ന് കരുതി പരിഭ്രമിക്കുകയോ അരുത്.അങ്ങനെയുള്ള ചിന്ദകള്‍ ഒരുപക്ഷെ നിങ്ങളെ ഉണര്തിയെക്കാം.അതിനാൽ മനസ് പരമാവധി ശാന്തമാക്കി പതിയെ സ്വന്ത ശരീരത്തിൽ നിന്ന് നീങ്ങി ചുറ്റും ഉള്ള കാര്യങ്ങളെ നിരീക്ഷിക്കുക.ഈ സമയം നിങ്ങൾ ആസ്ട്രൽ ലോകത്താണ്.അത് നമ്മുടെ ഈ ഭൗതീക ലോകമേ അല്ല എന്ന് തിരിച്ചറിയുക.അവിടെ നമുക് എന്തും ചെയ്യാം,എവിടെയും പോകാം,ആരെയും കാണാം.മനസ് എത്രത്തോളം നമ്മുടെ വരുതിയിലാകുമോ അത്രത്തോളം സാധ്യതകള്‍ നമുക് അവിടെ ഉണ്ട്. ഒപ്പം നമ്മുടെ വയറിന്റെ ഭാഗത്തായി ഒരു വെളുത്ത നൂല് പോലെ ഉള്ള വസ്തു കാണാം ചില നേരം അത് നീല നിറത്തിലാണ്.അതിന്റെ ഒരറ്റം നമ്മുടെ ഭൗതിക ശരീരത്തിലും മറ്റേ അറ്റം ആസ്ട്രൽ ശരീരത്തിലും ആണ്.ആസ്ട്രോ ലോകത്തിൽ എവിടെ പോയാലും ഈ ചരട് നമ്മുടെ ശരീരത്തിൽ ഉണ്ടാകും.ഇതിനെ സില്‍വര്‍ ത്രെഡ് എന്നാണു വിളിക്കപ്പെടുന്നത്.
നിങ്ങൾക്കു വേണമെങ്കിൽ നിങ്ങളുടെ സുഹൃത്തിന്റെ വീട്ടിലോ,മറ്റെവിടെക്കെന്കിലുമോ ഒക്കെ സഞ്ചരിക്കുവാന്‍ കഴിയും.(എങ്കിലും തുടക്കത്തില്‍ അതിനൊന്നും മുതിരാതെ ചുറ്റു പാടുകള്‍ക്ക് ഉള്ളില്‍ തന്നെ ഒതുങ്ങി നില്‍ക്കുന്നതാവും നല്ലത്) ആ യാത്രക്കിടയില്‍ ഇത്പോലുള്ള മറ്റു അസ്ട്രല്‍ ശരീരങ്ങലെയെല്ലാം കണ്ടു മുട്ടിയെക്കാം.ആദ്യ ഘട്ടങ്ങളില്‍ അവയോടോന്നും ഇടപെടാതിരിക്കുന്നതാവും ഉചിതം.അവയില്‍ ചിലത് ഒരുപക്ഷെ നിങ്ങളില്‍ ഭയം ജനിപ്പിചെക്കാം.
തിരികെ വരുവാന്‍ ആഗ്രഹിക്കുന്ന സമയത്ത് സാധാരണ ഗതിയില്‍ തന്നെ സ്വന്തം ശരീരത്തിന് അരികില്‍ എത്തിയ ശേഷംസാവധാനം, അതെ ചരടിലൂടെ തന്നെ ശരീരത്തിലേക്ക് പ്രവേശിക്കാവുന്നതാണ്.
ഒരു പക്ഷെ ഇത് വെറും ഒരു സങ്കല്‍പ്പലോകം മാത്രം ആകുവാനും ഇടയുണ്ട്.പരീക്ഷണഅടിസ്ഥാനത്തില്‍ അത് മനസിലാക്കണം എങ്കില്‍ അതിനും മാര്‍ഗ്ഗം ഉണ്ട്.അല്‍പ ദിവസത്തെ അസ്ട്രല്‍ പരിചയത്തിനു ശേഷം ഒരു സുഹൃത്തിന്റെയോ മറ്റോ വീട്ടിലേക്ക് അസ്ട്രല്‍ ട്രാവല്‍ ചെയ്യുക.അവിടെ അയാളുടെ സാന്നിധ്യം, അയാളുടെ വസ്ത്രങ്ങളുടെ നിറം,മറ്റു സാഹചര്യങ്ങള്‍ എന്നിവ വളരെ വ്യക്തമായി മനസിലാക്കിയ ശേഷം തിരകെ എത്തുക.തിരികെ ശരീരത്തില്‍ പ്രവേശിച്ചു ഉണര്‍ന്ന ശേഷം അദ്ദേഹത്തെ ഫോണില്‍ ബന്ധപ്പെട്ടു നിങ്ങളുടെ അനുഭവങ്ങളുടെ യാഥാര്‍ത്ഥ്യം വിലയിരുത്താവുന്നതാണ്.
NB: ഇത് ചില പഠനങ്ങളുടെ അടിസ്ഥാനത്തില്‍ തയാറാക്കിയ ലേഘനം ആണ്.വ്യക്തിപരമായ കാരണങ്ങളാല്‍ സ്വയം പരീക്ഷണ വിധേയം ആക്കിയിട്ടില്ല.ഇത് ചെയ്യുവാന്‍ താല്പര്യം ഉള്ളവര്‍,ഇത് പഠന വിധേയം ആക്കിയ ശേഷം സ്വന്തം ഉത്തരവാദിത്വത്തില്‍ മാത്രം ചെയ്യുക.
അസ്ട്രൽ ബോഡി (ആത്മാവ് / ബോധം) ശരീരം വിട്ട് യാത്ര ചെയ്യുന്നതിനെയാണ് പൊതുവിൽ അസ്ട്രൽ ട്രാവൽ എന്നത് കൊണ്ട് ഉദ്യേശിക്കുന്നത്. സ്വയം ഈ അനുഭവം ഉണ്ടായിട്ടില്ലെങ്കിലും പഠനങ്ങളുടെ ഭാഗമായി ലഭിച്ച ചില വിവരങ്ങൾ പങ്കുവക്കാം...
ആദ്യം തന്നെ ഒരു സത്യം വ്യക്തമാക്കട്ടെ... അസ്ട്രൽ ട്രാവൽ എന്ന് കരുതപ്പെടുന്ന ഭൂരിഭാഗം അനുഭവങ്ങളും വെറും ഇമാജിനേഷൻ/ഹലൂ സിനേഷൻ മാത്രമാണ്. അതായത് യാഥാർത്ഥ്യവുമായി ഇവക്ക് യാതൊരു ബന്ധവും ഇല്ല. ചെയ്യുന്ന ആളുടെ മാനസീക വ്യവഹാരങ്ങൾക്ക് അനുസൃതമായി അനുഭവങ്ങൾക്ക് വ്യത്യാസം ഉണ്ടായേക്കാം.
1. ശരിയായ അസ്ട്രൽ ട്രാവൽ ആണെങ്കിൽ ഇത് ചെയ്യുന്ന സമയം തീർച്ചയായും മുറിക്ക് പുറത്തെന്നല്ല, നാം ആഗ്രഹിക്കുന്ന എവിടെയും പോകുവാനും, കാഴ്ചകൾ കാണുവാനും സാധിക്കും.
2. തത്സമയം നടക്കുന്നത് ആണെന്ന് കരുതി സ്വപ്നം ആകണം എന്നില്ല.
3. നമ്മൾ പുറത്തിറങ്ങി കഴിഞ്ഞാലും മറ്റ് ആത്മാക്കൾക്ക് നമ്മുടെ ശരീരത്തിൽ കയറുവാൻ സാദ്ധ്യമല്ല..കാരണം ശരീരവും ,അസ്ട്രൽ ബോഡിയും തമ്മിൽ സിൽവർ ത്രെഡ് എന്ന ഒരു മാധ്യമത്തിലൂടെ പരസ്പരം ബന്ധം ഉണ്ടാവും.ഇത് കാരണം ശരീരത്തിൽ ഉണ്ടാവുന്ന ഏതൊരു സൂഷ്മ ചലനം പോലും അസ്ട്രൽ ബോഡിക്ക് അറിയുവാനും നിമിഷ നേരം കൊണ്ട് തന്നെ തിരിച്ചെത്തുവാനും സാധിക്കും.
4. അസ്ട്രൽ ലോകത്തെ ആത്മാക്കൾ സാധാരണഗതിയിൽ ഉപദ്രവിക്കുവാൻ വഴിയില്ല. കാരണം, ഉപദ്രവം, പക, ദ്യേഷ്യം, വെറുപ്പ് തുടങ്ങിയ എല്ലാം നമ്മൾ മനുഷ്യർക്ക് മാത്രം ആണെന്ന് വേണം കരുതാൻ. ആത്മാക്കൾ പൊതുവിൽ ഉയർന്ന മൂല്യം വച്ച് പുലർത്തുന്നവർ ആവണം. മറ്റ് ആത്മാക്കളെയും, പ്രാപഞ്ചികമായ വിവിധ തരം കാഴ്ചകളെയും അതാത് രീതികളിൽ യാഥാർത്ഥ്യബോധത്തോടു കൂടി ഉൾക്കൊള്ളുവാൻ കഴിയാതെ വന്നാൽ, അത് ഒരു പക്ഷേ ചില മാനസീക അസ്വസ്ഥതകൾക്ക് വഴി വച്ചേക്കാം. എങ്കിലും മരണം സംഭവിക്കുവാനുള്ള സാദ്ധ്യത തുലോം കുറവാണെന്ന് വേണം കരുതുവാൻ.
5. ഇത് ചെയ്യുന്ന ഏത് സമയവും കേവലം ശക്തമായ ചിന്തയിലൂടെ തന്നെ തിരികെ ശരീരത്തിലേക്ക് പ്രവേശിക്കുവാൻ കഴിയും.
6. ഇത് ചെയ്യുന്ന സമയം മറ്റ് ഭൗതീക വസ്തുക്കളെ തൊടുവാനോ അനുഭവിക്കുവാനോ കഴിയുമെന്ന് തോന്നുന്നില്ല. കാരണം അവയെ തൊടുവാനും, അനുഭവിക്കുവാനും ഭൗതീക ശരീരം കൂടിയേ കഴിയൂ.
7. ഇത് ചെയ്യുന്ന സമയം ബോധതലത്തിലുള്ള മറ്റൊരാളോട് ആശയ വിനിമയം ചെയ്യുന്നത് ചിന്തകൾ കൊണ്ട് അബോധ മനസിനോട് മാത്രമാണ്.
8. അസ്ട്രൽ ട്രാവൽ, തത്സമയം സംഭവിക്കുന്നത് ആണെങ്കിലും, ഈ പ്രപഞ്ചത്തിൽ റെക്കോർഡ് ആയിട്ടുള്ള കഴിഞ്ഞു പോയ കാര്യങ്ങളും, ഒരു പരിധി വരെയെങ്കിലും ഭാവി കാര്യങ്ങളും അറിയുവാൻ സാധിച്ചേക്കും.
സ്നേഹപൂർവം...
അശോക് നാരായൺ
9847089337
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ